Jump to content

ഡബ്ല്യു.ആർ. വരദരാജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡബ്ല്യു.ആർ. വരദരാജൻ
ഡബ്ല്യു.ആർ. വരദരാജൻ
ജനനം(1946-07-22)ജൂലൈ 22, 1946
മരണംഫെബ്രുവരി 11, 2010(2010-02-11) (പ്രായം 63)
ദേശീയതഇന്ത്യൻ

തമിഴ്നാട്ടിലെ ഒരു കമ്യൂണിസ്റ്റ് നേതാവും, ട്രേഡ് യൂനിയൻ നേതാവുമായിരുന്നു ഡബ്ല്യു.ആർ. വരദരാജൻ (ജൂലൈ 22 1946 - ഫെബ്രുവരി 11 2010). സി.പി.ഐ.എമ്മിന്റെ[1] കേന്ദ്രകമ്മറ്റിയംഗവും, സി.ഐ.ടി.യുവിന്റെ അഖിലേന്ത്യാ സെക്രട്ടറിയുമായിരുന്നു[2] വരദരാജൻ.

തമിഴ് അരശു കഴകത്തിലൂടെയാണ്‌ വരദരാജൻ രാഷ്ട്രീയരംഗത്തെത്തുന്നത്. റിസർ‌വ്വ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാരനായ വരദരാജൻ ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് കൂടിയായിരുന്നു. 1963-ൽ അദ്ദേഹം സി.പി.ഐ.എമ്മിൽ ചേർന്നു. 1989-ലെ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ വില്ലിവാക്കം അസംബ്ലി മണ്ഡലത്തിൽ നിന്നു തമിഴ്നാട് നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. ആ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്‌ 99571 വോട്ടുകൾ ലഭിച്ചു (ആകെ വോട്ട് ചെയ്തതിന്റെ 46.77%)[3]. 1991-ൽ നടന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹം കോൺഗ്രസ്സിലെ ഇ.കലനോടു മത്സരിച്ചു പരാജയപ്പെട്ടു. ആ തെരഞ്ഞെടുപ്പിൽ വരദരാജന്‌ 71963 വോട്ടുകൾ (33.79%) നേടി രണ്ടാം സ്ഥാനത്തെത്താനായേ കഴിഞ്ഞുള്ളൂ[4].

2010 ഫെബ്രുവരി 11-ന്‌ വരദരാജനെ കാണാനില്ലെന്നു പറഞ്ഞ് ഭാര്യ ചെന്നൈ പോലീസിൽ ഒരു പരാതി നൽകി. പോലീസ് നടത്തിയ പരിശോധയിൽ വരദരാജൻ രണ്ടു മരണക്കുറിപ്പുകൾ എഴുതി വെച്ചിരുന്നതായി കണ്ടു[5]. ഫെബ്രുവരി 6-നു എഴുതിയ അത്തരമൊരു കത്തിൽ വ്യക്തിപരമായ പ്രശ്നങ്ങൾ കാരണമാണ്‌ ആത്മഹത്യ ചെയ്യുന്നതെന്ന് സൂചിപ്പിരുന്നു. ചില കാരണങ്ങളാൽ ഇദ്ദേഹത്തെ സി.പി.എമ്മിന്റെ കേന്ദ്രകമ്മറ്റിയിൽ നിന്നു പുറത്താക്കിയിരുന്നു. തമിഴ്നാട് പോലീസ് നടത്തിയ വ്യാപക തിരച്ചിലിനെത്തുടർന്ന് ഫെബ്രുവരി 20-ന്‌ ചെന്നൈക്കടുത്തുള്ള പൊറൂർ തടാകക്കരയിൽ വരദരാജന്റെ മൃതദേഹം കണ്ടെടുത്തു[6][7][8].

ഇദ്ദേഹത്തിന്റെ ഭാര്യ സരസ്വതിയാണ്‌. ഒരു മകളും, രണ്ടു ആൺ‌മക്കളുമുണ്ട്.

അവലംബം

[തിരുത്തുക]
  1. "People's Democracy". Archived from the original on 2012-02-05. Retrieved 2010-02-22.
  2. "Consensus eludes EPF meet. Tribune India. 20 July 2004". Archived from the original on 2011-02-13. Retrieved 2010-02-22.
  3. "ECI: Statistical Report 1989 elections" (PDF). Archived from the original (PDF) on 2009-03-06. Retrieved 2010-02-22.
  4. "ECI: Statistical Report 1991 elections" (PDF). Archived from the original (PDF) on 2007-09-30. Retrieved 2010-02-22.
  5. "Special teams formed to locate W.R. Varadarajan". The Hindu. 19 February 2010. Archived from the original on 2010-02-22. Retrieved 22 February 2010.
  6. Kolappan, B. (21 February 2010). "Body from lake identified as that of CPI(M) leader". The Hindu. Archived from the original on 2010-02-23. Retrieved 22 February 2010.
  7. "Body found in lake may be of missing CPM leader WR". Indian Express. 22 February 2010. Retrieved 22 February 2010.
  8. Das, Swati (20 February 2010). "Veteran CPM leader from TN missing". The Pioneer. Retrieved 22 February 2010.
"https://ml.wikipedia.org/w/index.php?title=ഡബ്ല്യു.ആർ._വരദരാജൻ&oldid=4108615" എന്ന താളിൽനിന്ന് ശേഖരിച്ചത്