ഡബിൾ ഡെക്കർ ബസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലണ്ടൻ നഗരത്തിൽ ഓടുന്ന ഒരു ഡബിൾ ഡെക്കർ ബസ്.

രണ്ടുനിലയായി പണിചെയ്തിട്ടുള്ള ബസ്സുകളെയാണ് ഡബിൾ ‍‍ഡെക്കർ ബസ്സുകൾ എന്നു പറയുയന്നത്. ഇവയിൽ മുകൾനിലയിലും യാത്രക്കാർക്ക് സഞ്ചരിക്കാൻ സാധിക്കും. മുകളിലെ തട്ടിലേക്ക് കയറുവാനായി പിൻ ഭാഗത്തെ പടിയോട് ചേർന്ന് ഒരു പടിത്തട്ടുകൂടിയുണ്ടായിരിക്കും. യുണൈറ്റഡ് കിങ്‍ഡത്തിൽ ഇവ വലിയ തോതിൽ പൊതുഗതാഗതത്തിന് ഉപയോഗിക്കുന്നു. ലണ്ടനിലെ ചുവന്ന ഡബിൾ ഡെക്കറുകൾ വളരെ പ്രശസ്തമാണ്. യൂറോപ്പ്, ഏഷ്യ, കാനഡ എന്നീ ഭൂഖണ്ഡ‍ങ്ങളിലെ വിവിധ രാജ്യങ്ങളിൽ ഡബിൾ ‍‍ഡെക്കർ ബസ്സുകൾ വ്യാപകമായി ഉപയോഗിച്ചുവരുന്നു. ഭൂരിഭാഗം ഡബിൾ ‍‍ഡെക്കർ ബസ്സുകളും ഒറ്റ ഷാസിയിലാണ് നിർമ്മിക്കപ്പെടുന്നത്.

മുകൾവശം തുറന്ന തരത്തിലുള്ള ഡബിൾ ‍‍ഡെക്കർ ബസ്സുകൾ പ്രധാനമായും വിനോദസഞ്ചാര ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്.

കേരളത്തിലെ ഡബിൾ ഡെക്കർ ബസ്

സുരക്ഷ[തിരുത്തുക]

ഡബിൾ ‍‍ഡെക്കർ ബസ്സുകൾ വളരെ ഉയരം കുറഞ്ഞ പാലങ്ങളുമായി കൂട്ടിമുട്ടി അപകടങ്ങൾ ഉണ്ടാവാറുണ്ട്. സിംഗിൾ ഡെക്കർ ബസ്സുകൾ ഓടിച്ച് ശീലമുള്ള ഡ്രൈവർമാർ ഇവയുടെ ഉയരം മറന്നുപോവുന്നതാണ് പല അപകടങ്ങൾക്കും കാരണം. 2010 സെപ്തംബറിൽ വടക്കേ അമേരിക്കയിൽ വളരെ ഗുരുതരമായ ഒരു ഡബിൾ ‍‍ഡെക്കർ ബസ്സപകടം ഉണ്ടായി.

സിനിമകളിൽ[തിരുത്തുക]

ലണ്ടൻ ബൂസ്റ്റർ എന്ന ഡബിൾ ഡെക്കർ

സമ്മർ ഹോളിഡേ എന്ന ചിത്രത്തിൽ ക്ലിഫ് റിച്ചാ‍ഡും കൂട്ടരും ഒരു ഡബിൾ ‍‍ഡെക്കർ ബസ് യൂറോപ്പ് മുഴുവനും ഓടിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു.

ഹാരിപോട്ടർ ആന്റ് പ്രിസ്ണർ ഓഫ് അസ്ക്കബാൻ എന്ന ചിത്രത്തിലെ നൈറ്റ് ബസ് എന്നത് ഒരു ട്രിപ്പിൾ ഡെക്കർ ബസ്സാണ്.

2012 ഒളിമ്പിക്സിന് വേണ്ടി ചെക്ക് കലാകാരനായ ഡേവിഡ് സെർണി ലണ്ടൻ ബൂസ്റ്റർ എന്ന ഡബിൾ ഡെക്കർ ബസ്സ്നിർമ്മിക്കുകയുണ്ടായി. ലണ്ടൻബൂസ്റ്റർ അതിന്റെ ഹൈഡ്രോളിക് കൈകൾ ഉപയോഗിച്ച് പുഷ്-അപ്പുകൾ എടുക്കുമായിരുന്നു. ഇത് ചെക് ഒളിമ്പിക് ഹൗസിന് മുന്നിലായാണ് സ്ഥാപിച്ചിരുന്നത്.

"https://ml.wikipedia.org/w/index.php?title=ഡബിൾ_ഡെക്കർ_ബസ്&oldid=3716610" എന്ന താളിൽനിന്ന് ശേഖരിച്ചത്