ഠാണാവ്
Jump to navigation
Jump to search
മുൻകാലത്ത് കേരളത്തിൽ നിലവിലുണ്ടായിരുന്ന തടവറകളാണ് ഠാണാവ് എന്ന് അറിയപ്പെടുന്നത്.[1]മുന്പ് ഇത്തരം തടവറകൾ നിലനിന്നിരുന്നയിടങ്ങൾ ഇപ്പോഴും ഇതിനോടു ബന്ധപ്പെട്ട പേരുകളിൽ അറിയപ്പെടുന്നുണ്ട്. കോട്ടയം ജില്ലയിൽ, കാനത്തിനു സമീപം, തേനി- മുണ്ടക്കയം-വാഴൂർ-കാനം- കാഞ്ഞിരപ്പാറ - ചങ്ങനാശ്ശേരി വഴിയുണ്ടായിരുന്ന നടപ്പാത ചങ്ങാനശ്ശേരി റോഡിൽ സന്ധിക്കുന്ന ഭാഗത്ത് ഒരു ഠാണാവ് ഉണ്ടായിരുന്നു. അവിടെയുള്ള ക്രിസ്ത്യൻ ഭവനത്തിന് ഠാണാവുങ്കൽ എന്നണു പേർ. ബസ്റ്റോപ്പിനു ഡാണാവുങ്കൽപടി എന്നും. ഹരിപ്പാടിനടുത്തുള്ള ഠാണപ്പടിയിലും ഒരു ഠാണാവുണ്ടായിരുന്നു. ഇരിങ്ങാലക്കുടയിലെ ഇപ്പോൾ സബ്‌ജയിൽ സ്ഥിതിചെയ്യുന്ന സ്ഥലവും ഠാണാവ്, ഠാണ എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്.
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ പി.നാരായണൻ നായർ അര നൂറ്റാണ്ടു മുൻപ്, എൻ.ബി.എസ്സ് 1972