മധുരമുള്ളങ്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ടർണിപ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മധുരമുള്ളങ്കി
മധുരമുള്ളങ്കി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
Variety:
B. rapa var. rapa
Trinomial name
Brassica rapa var. rapa

ബ്രാസ്സിയേസി (Brassicaceae) സസ്യകുടുംബത്തിൽ‍പ്പെട്ട പച്ചക്കറിവിളയാണ് മധുരമുള്ളങ്കി (ടർണിപ്പ്). ശാസ്ത്ര നാമം ബ്രസീക്കാ റാപാ (Brassica rapa). ഇത് റഷ്യയിലും സൈബീരിയയിലും പണ്ട് വന്യസസ്യമായി വളർന്നിരുന്നു. ചൈനയോ മധ്യഏഷ്യയോ ആയിരിക്കാം ഇതിന്റെ ജന്മദേശമെന്ന് കരുതപ്പെടുന്നു.


ഉത്ഭവം[തിരുത്തുക]

മധുരമുള്ളങ്കി

റോമൻ സംസ്കാരകാലത്തുതന്നെ മധുരമുള്ളങ്കിക്ക് വളരെ പ്രചാരം ലഭിച്ചിരുന്നതിൽ നിന്നും, അതിൻ മുൻപേ മധുരമുള്ളങ്കി കൃഷിചെയ്യാൻ ആരംഭിച്ചിരുന്നതായി മനസ്സിലാക്കാം. എന്നാൽ ഡാനിയൽ സോഹറിയും മരിയ ഹോപും നടത്തിയ പഠനങ്ങൾ പറയുന്നത് മധുരമുള്ളങ്കിയുടെ ഉൽഭവത്തെക്കുറിച്ച് നമുക്ക് വ്യക്തമായ തെളിവുകളൊന്നും ലഭ്യമല്ലെന്നാണ്.[1]

ഘടന[തിരുത്തുക]

മധുരമുള്ളങ്കിയുടെ കട്ടിയുള്ളതും കനം കുറഞ്ഞു പരന്നതുമായ വേരുകൾ കിഴങ്ങുകളായി രൂപാന്തരപ്പെടുന്നു. ഇത്തരം ഭക്ഷ്യയോഗ്യമായ കിഴങ്ങുകൾക്കായി ഇന്ത്യയിൽ ഇത് വിപുലമായ തോതിൽ കൃഷിചെയ്തു വരുന്നു. ഇലകൾ പരന്നതും രോമിലവും നീളം കുറഞ്ഞതുമാണ്.ഇളംതണ്ടിലും ഇലകളിലും ധാരാളം ധാതുക്കളും ജീവകങ്ങളും അടങ്ങിയിട്ടുണ്ട്. സാലഡ്, അച്ചാറുകൾ‍, കറികൾ എന്നിവ ഉണ്ടാക്കാൻ മധുരമുള്ളങ്കിയുടെ ഇലകൾ ഉപയോഗിക്കുന്നു. ഇലകൾ കാലിത്തീറ്റയായും പ്രയോജനപ്പെടുത്തുന്നു.

മധുരമുള്ളങ്കി
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 20 kcal   80 kJ
അന്നജം     4.4 g
- ഭക്ഷ്യനാരുകൾ  3.5 g  
Fat0.2 g
പ്രോട്ടീൻ 1.1 g
ജീവകം എ equiv.  381 μg 42%
Folate (ജീവകം B9)  118 μg 30%
ജീവകം സി  27 mg45%
ജീവകം കെ  368 μg350%
കാൽസ്യം  137 mg14%
cooked, boiled, drained, without salt
Percentages are relative to US
recommendations for adults.
Source: USDA Nutrient database

ഇനങ്ങൾ[തിരുത്തുക]

മധുരമുള്ളങ്കിയുടെ ഇലകൾ

മധുരമുള്ളങ്കിക്ക് സമശീതോഷ്ണ ഇനങ്ങളും (യൂറോപ്യൻ) ഉഷ്ണമേഖലാ (ഏഷ്യൻ‍) ഇനങ്ങളുമുണ്ട്. സമശീതോഷ്ണ ഇനങ്ങളിൽ മെച്ചപ്പെട്ടവ പർപ്പിൾ റ്റോപ്പ്, വൈറ്റ് ഗ്ലോബ്, സ്നോ ബോൾ, ഗോൾഡൻ ബാൾ, എർലിമിലൻ റെഡ് റ്റോപ് എന്നിവയാണ്. ഇവ രുചിയേറിയതും മധുരമുള്ളവയുമാണ്. ഉഷ്ണമേഖലാ ഇനങ്ങൾക്ക് അധികവും ചുവപ്പോ വെളുപ്പോ നിറമായിരിക്കും; ഇവയിലധികവും രൂക്ഷഗന്ധമുള്ളവയായതിനാൽ അച്ചാറുകളുണ്ടാക്കാൻ വ്യാപകമായി ഉപയോഗിക്കുന്നു.

ഉഷ്ണമേഖലാ ഇനങ്ങളുടെ വിത്തുവിതയ്ക്കുന്നത് ജൂലൈ- സെപ്റ്റംബർ മാസങ്ങളിലാണ്; സമശീതോഷ്ണ ഇനങ്ങളുടേത് സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലും. 25-30 ദിവസം കൊണ്ട് സമശീ തോഷ്ണയിനം വളർച്ചയെത്തുന്നു. പാകമാകാൻ കൂടുതൽ സമയമെടുക്കുന്നതും വലിയ കിഴങ്ങുകൾ ഉല്പാദിപ്പിക്കുന്നതും ഉഷ്ണമേഖലാ ഇനങ്ങളാണ്.

കടുകു ചെടിയുമായി ടർണിപ്പ് സങ്കരണം നടക്കാറുണ്ട്. അതിനാൽ കടുകുമായി കലരാതിരിക്കത്തക്ക അകലത്തിൽ മാത്രമേ ഇവ കൃഷി ചെയ്യാറുള്ളു. ഉഷ്ണമേഖലാ ഇനങ്ങളുടെ വിത്തുകൾ സമതലങ്ങളിലും സമശീതോഷ്ണ ഇനങ്ങളുടെ വിത്തുകൾ കുന്നിൻ പ്രദേശങ്ങളിലും ഉല്പാദിപ്പിക്കുന്നു.

ഇലപ്പേനും ഈച്ചപ്പുഴുക്കളും വണ്ടുകളുമാണ് മധുരമുള്ളങ്കിയെ ബാധിക്കുന്ന കീടങ്ങൾ‍. വേരുമുഴ രോഗവും കരിംചീയൽ രോഗവും ഇതിനെ ബാധിക്കാറുണ്ട്. മധുരമുള്ളങ്കി ചൂടുള്ള കാലാവസ്ഥയെ അതിജീവിക്കാൻ കെല്പുള്ളതാണ്. എങ്കിലും വേരുകളുടെ മണം, വലിപ്പം, ഘടന എന്നിവ രൂപപ്പെടാൻ 10-15°C താപനിലയുള്ള തണുത്ത കാലാവസ്ഥയാണ് അനുയോജ്യം.

ഭക്ഷ്യയോഗ്യമായ 100 ഗ്രാം കിഴങ്ങിൽ 91.6 ഗ്രാം ജലാംശം, 0.5ഗ്രാം മാംസ്യം, 0.2 ഗ്രാം കൊഴുപ്പ്, 0.9 ഗ്രാം നാര് എന്നിവയും ചുരുങ്ങിയ അളവിൽ കാർബോഹൈഡ്രേറ്റ്, കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, തയാമിൻ, റിബോഫ്ലാവിൻ, നിക്കോട്ടിനിക് അമ്ലം തുടങ്ങിയവയും അടങ്ങിയിരിക്കുന്നു.

അവലംബം[തിരുത്തുക]

  1. Daniel Zohary and Maria Hopf, Domestication of plants in the Old World, third edition (Oxford: University Press, 2000), p. 139

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടര്ണിപ്പ് ടര്ണിപ്പ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=മധുരമുള്ളങ്കി&oldid=4045084" എന്ന താളിൽനിന്ന് ശേഖരിച്ചത്