Jump to content

ടർക്കിഷ് കോഫി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടർക്കിഷ് കോഫി
A cup of Turkish coffee, served from a copper cezve
TypeCoffee
Country of originTurkey
ColorDark brown

നന്നായി പൊടിച്ച കോഫിപൗഡർ കൊണ്ടു നിർമ്മിക്കുന്ന ഫിൽട്ടർ ചെയ്യാത്ത കോഫിയാണ് ടർക്കിഷ് കോഫി. [1][2] മിഡിൽ ഈസ്റ്റ്, തെക്കുകിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഈ രീതി ഉപയോഗിക്കുന്നു.

തയ്യാറാക്കൽ

[തിരുത്തുക]

വളരെനന്നായി പൗഡർ ആക്കിയ കോഫിപൗഡർ ഉപയോഗിച്ചു വാറ്റിയെടുക്കുന്ന കോഫിയാണ് ടർക്കിഷ് കോഫി. ഏതെങ്കിലും കോഫി ബീൻ ഇതിനുവേണ്ടി ഉപയോഗിക്കാം; അറബിക്ക ഇനങ്ങളെ മികച്ചതായി കണക്കാക്കാം, പക്ഷേ റോബസ്റ്റ അല്ലെങ്കിൽ മിശ്രിതവും ഉപയോഗിക്കപ്പെടുന്നു.[3]ബീൻസ് വളരെ നന്നായി പൊടിച്ചത് ആയിരിക്കണം. [4][5]വീട്ടിൽ തന്നെ കോഫി ഗ്രൈൻഡറിൽ പൊടിച്ച (വീട്ടിലെ ഇലക്ട്രിക് ഗ്രൈൻഡറുകൾ ഉചിതമല്ല) പൊടി ഇതിനായി ഉപയോഗിക്കാം. അല്ലെങ്കിൽ കടകളിൽ നിന്ന് റെഡി പൗഡർ വാങ്ങുന്നത് ഉപയോഗിക്കാം. സെസവ് എന്ന പ്രത്യേകകലത്തിൽ പഞ്ചസാരയും വളരെ നന്നായി പൊടിച്ച കോഫിപൗഡർ ചേർത്ത് ടർക്കിഷ് കോഫി തയ്യാറാക്കാൻ തിളപ്പിക്കുന്നു. ഉടൻ തന്നെ മിശ്രിതത്തിൽ നുരയും പതയും ഉണ്ടാകാൻ തുടങ്ങുന്നു. തിളച്ചു തീർന്ന് ഏകദേശം മൂന്നിലൊന്നു കാപ്പിയാകുമ്പോൾ ഓരോ കപ്പുകളിലായി പകർന്നെടുക്കാൻ സാധിക്കും. ബാക്കിവരുന്നത് അടുപ്പിൽ തന്നെ സൂക്ഷിച്ചുകൊണ്ട് കപ്പിൽ പകർന്ന കോഫി ചൂടോടെ ഉപയോഗിക്കാം.[6][5]ഒരു പ്രത്യേക തരത്തിലുള്ള ചെറിയ പോർസലൈൻ കപ്പിൽ പരമ്പരാഗതമായി കോഫി ഉപയോഗിക്കുന്നു. ഈ പോർസലൈൻ കപ്പിനെ കാവ് ഫിൻജാനി എന്നു വിളിക്കുന്നു.[6]കോഫി തയ്യാറാക്കുമ്പോൾ പഞ്ചസാര അളവിൽ കൃത്യമായി നൽകണം. ഇത് വേണമെങ്കിൽ മധുരമില്ലാതെയോ (Turkish: sade kahve) ചെറുതോ തീരെക്കുറഞ്ഞതോ ആയ പഞ്ചസാരയോടുകൂടിയോ (Turkish: orta şekerli),അല്ലെങ്കിൽ മധുരത്തോടുകൂടിയോ (Turkish: tatlı).സേവിക്കാം.പ്ലയിൻ കോഫി പതിവായി ടർക്കിഷ് ആഘോഷവേളകളിൽ ചിലപ്പോൾ ഒരു കഷണം. റോക്ക് കാൻഡിയോടൊപ്പം ഉപയോഗിക്കുന്നു.[7][8] ചിലപ്പൊൾ മണത്തിന് ഏലക്ക[4], മാസ്റ്റിക്, സാലെപ്, [9] ആംബർഗ്രീസ്[10] തുടങ്ങിയവ ഉപയോഗിക്കുന്നു.

ചരിത്രം

[തിരുത്തുക]

കൂടുതൽ വിവരങ്ങൾ: ഒട്ടോമൻ കോഫിഹൗസ്

[തിരുത്തുക]

ആദ്യമായി ഇത് ഓട്ടൊമൻ സാമ്രാജ്യത്തിലാണ് ഉടലെടുത്തത്. ഖുറാനിലെ ശക്തമായ വ്യാഖ്യാനങ്ങൾ പ്രകാരം കടുപ്പമുള്ള കാപ്പി മയക്കുമരുന്നായി കണക്കാക്കപ്പെട്ടു, അതിന്റെ ഉപയോഗം നിരോധിക്കപ്പെട്ടിരുന്നു. ബീവറേജിലെ വൻ ജനപ്രീതി കാരണം സുൽത്താൻ ഒടുവിൽ ഈ നിരോധനം പിൻവലിച്ചു.[11]

പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം മുതൽ തുർക്കി കോഫി സംസ്കാരം ബ്രിട്ടനിൽ എത്തി. പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ബ്രിട്ടനിൽ ആദ്യമായി ഒരു കോഫി ഹൌസ് ഒരു തുർക്കി ജൂതൻ തുറന്നു. ആഫ്രിക്കൻ അടിമകൾ സ്വർണ്ണത്തിലോ വെള്ളിയിലോ ഉള്ള പോർസലൈൻ സോസറിൽ അതിഥികൾക്ക് കാപ്പി നൽകിയിരുന്നതിനാൽ 1680 കളിൽ കോഫി ഫ്രാൻസിലെ തുർക്കി അംബാസിഡർ സിറ്റിയിലെ പ്രമാണിവർഗ്ഗത്തിൻറെ പാർട്ടികളിൽ നിന്നൊഴിവാക്കാൻ റിപ്പോർട്ട് ചെയ്തു. [5]

സംസ്കാരം

[തിരുത്തുക]

ഭാവി-പറയൽ

[തിരുത്തുക]

ടർക്കിഷ് കോഫി കുടിച്ചുകഴിഞ്ഞാൽ ഭാവിപറയാൻ കഴിയും എന്ന അന്ധവിശ്വാസം നിലനിന്നിരുന്നു.[12] കപ്പിൽ നിന്നും സാധാരണയായി തണുപ്പിക്കുന്നതിലേയ്ക്കായി സോസറിലേയ്ക്ക് പകരുന്നു. കാപ്പിപൊടിയുപയോഗിച്ച് തറയിൽവരയ്ക്കുന്ന പാറ്റേണിലൂടെ ഭാവിപറയാൻ കഴിയും എന്നു വിശ്വസിച്ചിരുന്നു. ഇതിനെ ടാക്സിയോഗ്രാഫി എന്ന പേരിൽ അറിയപ്പെടുന്നു.[13][14]

ടർക്കിഷ് വിവാഹങ്ങൾ

[തിരുത്തുക]

ടർക്കിഷ് കോഫി പരമ്പരാഗത ടർക്കിഷ് വിവാഹത്തിന്റെ ഭാഗമാണ്. വിവാഹത്തിന് ഒരു നവീകരണം എന്ന നിലയിൽ, മണവാളന്റെ മാതാപിതാക്കൾ (മണവാളന്റെ അച്ഛന്റെയോ, അമ്മയുടെയോ, കുടുംബത്തിലെ വൃദ്ധരുടെയോ അഭാവത്തിൽ) യുവതിയുടെ കുടുംബത്തിനോട് വധുവിന്റെ കൈ പിടിച്ചുതരാനും വരാനിരിക്കുന്ന വിവാഹത്തിൽ അവളുടെ മാതാപിതാക്കളുടെ അനുഗ്രഹങ്ങളും വാങ്ങണമായിരുന്നു. ഈ കൂടിക്കാഴ്ചയിൽ, വധുവിന്റെ സംസ്കാരം അനുസരിച്ച് അതിഥികൾക്കായി തുർക്കികൾ കോഫി നൽകിയിരുന്നു. വരന്റെ കാപ്പിയിൽ, ചിലപ്പോൾ വധുവിനും സ്വഭാവം കണക്കാക്കുന്നതിനുള്ള ഒരു പരീക്ഷണത്തിനു പഞ്ചസാരയ്ക്കു പകരം ഉപ്പ് ഉപയോഗിച്ചിരുന്നു. മണവാളൻ തന്റെ കാപ്പി യാതൊരു വികാരപ്രകടനവും കൂടാതെ കുടിച്ചാൽ നല്ലവനാണെന്നും ക്ഷമയുള്ളവനാണെന്നും കരുതുന്നു.[15]

ഇതും കാണുക

[തിരുത്തുക]


അവലംബം

[തിരുത്തുക]
  1. "Getting Your Buzz with Turkish coffee". ricksteves.com. Retrieved 19 August 2015.
  2. Brad Cohen. "BBC - Travel - The complicated culture of Bosnian coffee". bbc.com. Retrieved 19 August 2015.
  3. Nisan Agca (22 November 2017). "Making Turkish Coffee with a Turkish Barista Champion". =Resources.urnex.com. Retrieved 5 May 2018. Some supermarkets sell coffee that is pre-ground, marketed as Turkish coffee, and usually robusta.{{cite web}}: CS1 maint: extra punctuation (link)
  4. 4.0 4.1 Freeman, James; Freeman, Caitlin; Duggan, Tara (2012-10-09). The Blue Bottle Craft of Coffee: Growing, Roasting, and Drinking, With Recipes. Ten Speed Press. ISBN 978-1-60774-118-3.
  5. 5.0 5.1 5.2 Basan, Ghillie. The Middle Eastern Kitchen. New York: Hippocrene Books. p. 37. ISBN 978-0-7818-1190-3.
  6. 6.0 6.1 Akin, Engin (2015-10-06). Essential Turkish Cuisine. Abrams. ISBN 978-1-61312-871-8.
  7. Inc, Fodor's Travel Publications; Hattam, Jennifer; Larson, Vanessa; Newman, Scott (2012). Turkey. Fodor's Travel Publications. ISBN 978-0-307-92843-6. {{cite book}}: |last1= has generic name (help)
  8. Basan, Ghillie. Classic Turkish Cookery. I.B. Tauris. p. 218. ISBN 1860640117.
  9. Sejal Sukhadwala. "Where To Drink Coffees From Around The World In London". Londonist. Retrieved 26 October 2018.
  10. "The starting point of Turkish coffee: Istanbul's historic coffeehouses". The Istanbul Guide. Archived from the original on 2020-10-18. Retrieved 26 October 2018.
  11. Gannon, Martin J. (2004). Understanding Global Cultures: Metaphorical Journeys Through 28 Nations, Clusters of Nations, and Continents. SAGE. ISBN 978-0-7619-2980-2.
  12. Nissenbaum, Dion (20 July 2007). "Coffee grounds brewed trouble for Israeli fortuneteller". McClatchyDC. Archived from the original on 2015-05-13. Retrieved 27 November 2014.
  13. Fenton, Sasha Tea Cup Reading: A Quick and Easy Guide to Tasseography. Red Wheel / Weiser, 2002
  14. Posey, Sandra Mizumoto. Cafe Nation: Coffee Folklore, Magick, and Divination. Santa Monica: Santa Monica Press, 2000.
  15. KÖSE, Nerin (nd). KULA OÜGÜN GELENEKLERi. Ege University.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ടർക്കിഷ്_കോഫി&oldid=3778659" എന്ന താളിൽനിന്ന് ശേഖരിച്ചത്