ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
"Twinkle, Twinkle, Little Star"
Twinkle Twinkle Little Star.png
ഗാനം
ഭാഷEnglish
രചയിതാവ്England
പ്രസിദ്ധീകരിച്ചത്1806
ഗാനരചയിതാവ്‌(ക്കൾ)Ann Taylor

ഒരു പ്രശ്സ്തമായ ഇംഗ്ലീഷ് ബാല കവിത/ നഴ്സറി ഗാനമാണ് ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ (Twinkle Twinkle little star). കവിയും നോവലിസ്റ്റുമായിരുന്ന ജേൻ ടൈലർ (Jane Taylor 1783-1824) ആണ് ഇതിന്റെ രചയിതാവ്. സഹോദരി ആൻ ടൈലറുമായി(1782-1866) ചേർന്നു പ്രസിദ്ധീകരിച്ച Rhymes for the Nursery എന്ന സമാഹാരത്തിൽ 1806ലാണ് ആദ്യമായി ഈ കവിത പ്രസിദ്ധീകൃതമായത്. Ah! vous dirai-je, maman എന്ന ഫ്രഞ്ച് ബാലകവിതയുടെ ഈണത്തിലാണ് ട്വിങ്കിൾ ട്വിങ്കിൾ വിരചിതമായത്. വിശ്വ സംഗീതജ്ഞനായ മൊസാർട്ട് ഉൾപ്പെടെ നിരവധിപേർ പിൽക്കാലത്ത് ഈ പാട്ടിന് ഈണ ഭേദങ്ങൾ ചിട്ടപ്പെ ടുത്തിയിട്ടുണ്ട്. പിൽക്കാലത്ത് പ്രചാരത്തിൽ വന്ന ബാബാ ബ്ലാക്ക് ഷീപ്പ് ഉൾപ്പെടെ അനവധി നഴ്സറി ഗാനങ്ങൾ മൊസാർട്ടിന്റെ ഈണ ഭേദത്തിൽ പ്പെടുന്നവയാണ്.

ഘടന[തിരുത്തുക]

ഈരടികളായിട്ടാണ് ഈ പാട്ട് രചിക്കപ്പെട്ടിരിക്കുന്നത്
രണ്ട് ഈരടികൾ വീതമുള്ള അഞ്ച് ഖണ്ഡികൾ ആണ് മൂല കൃതി.എന്നാൽ ആദ്യ ഖണ്ഡിക മാത്രമാണ് അതിപ്രശസ്തം.

പ്രമേയം[തിരുത്തുക]

പ്രകൃതിയെ നിരീക്ഷിക്കുന്ന ഒരു കുട്ടി അത്ഭുതം കൂറുന്നതാണ് കവിതയുടെ സാരം. 

രാത്രിയിൽ മിന്നുന്ന നക്ഷത്രത്തെ നോക്കി അതിനെ വർണ്ണിക്കുകയാണ് കുട്ടി.

ചില വർണനകൾ[തിരുത്തുക]

  1. ലോകത്തിനുമീതെ ആകാശത്തിൽ ജ്വലിക്കുന്ന രത്നം,(up above the world so high , like a diamond)
  2. സൂര്യൻ മറഞ്ഞു കഴിഞ്ഞാൽ മാത്രം പുറത്ത് കാണിക്കുന്ന നിന്റെ നുറുങ്ങ് വെട്ടം (little light)
  3. രാത്രി സഞ്ചാരികൾക്ക് വഴികാട്ടിയാവുന്ന കുഞ്ഞി തീപൊരി(tiny spark)
  4. രാത്രി ഒരിക്കലും ഉറങ്ങാത നീ എന്റെ കിടപ്പറയിലേക്ക് ഒളിഞ്ഞു നോക്കുന്നു(through my curtains peep)
  5. നീ എന്തെന്ന് ഞാനറിയുന്നില്ല (though I know not what you are)
  6. എന്നിരുന്നാലും നീ മിന്നൂ, മിന്നൂ..

മൂല കാവ്യം[തിരുത്തുക]

Twinkle, twinkle, little star,
How I wonder what you are!
Up above the world so high,
Like a diamond in the sky.

When the blazing sun is gone,
When he nothing shines upon,
Then you show your little light,
Twinkle, twinkle, all the night.

Then the traveller in the dark
Thanks you for your tiny spark;
He could not see where to go,
If you did not twinkle so.

In the dark blue sky you keep,
And often through my curtains peep,
For you never shut your eye
Till the sun is in the sky.

As your bright and tiny spark
Lights the traveller in the dark,
Though I know not what you are,
Twinkle, twinkle, little star.

ശബ്ദ രേഖ (ഈണം മാത്രം)[തിരുത്തുക]