ട്വന്ടി-ട്വന്ടി:ഒരു കോർപറേറ്റ് രാഷ്ട്രീയപരീക്ഷണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ട്വന്ടി-ട്വന്ടി:ഒരു കോർപറേറ്റ് രാഷ്ട്രീയപരീക്ഷണം
Foundersസാബു എം ജേക്കബ്‌
ആസ്ഥാനംകിഴക്കമ്പലം, ഏറണാകുളം ജില്ല, കേരളം.
Area served
കിഴക്കമ്പലം പഞ്ചായത്,എറണാകുളം ജില്ല,കേരളം.
പ്രധാന വ്യക്തി
സാബു എം ജേക്കബ്‌,ബോബൻ ജേക്കബ്‌,എം വി ജേക്കബ്‌,ജിൻസി അജി
വരുമാനംകിറ്റെക്സ്‌ കമ്പനിയുടെ കോർപറേറ്റ് സാമൂഹ്യ ഉത്തരവാദിത്ത നിർവഹണത്തുക(Corporate Social Responsibility)
വെബ്സൈറ്റ്http://www.2020kizhakkambalam.com

2015ൽ നടന്ന കേരള ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്തിൽ 19 ൽ 17 വാർഡും നേടി വിജയിച്ചത് ട്വന്ടി-ട്വന്ടി എന്ന ഒരു സ്വതന്ത്ര സംരംഭമാണ്.

കമ്പനി നിയമത്തിന്റെ(companies act) പുതിയ ഭേദഗതി അനുസരിച്ച് 1000 കോടിയിലധികം വിറ്റ് വരവോ 5൦൦ കോടി രൂപ അറ്റാദായമോ 5 കോടിയിലധികം ലാഭമോ ഉള്ള കമ്പനികൾ തങ്ങളുടെ ലാഭത്തിന്റെ 2% കോർപറേറ്റ് സാമൂഹ്യ ഉത്തരവാദിത്ത നിർവഹണത്തിനായി(Corporate Social Responsibility-CSR) ചെലവഴിക്കണം. ഈ തുക ചെലവഴിക്കേണ്ടത് സ്ഥാപനം പ്രവർത്തിക്കുന്ന സ്ഥലത്തും അതിന്റെ പരിസരത്തുമാകണം.2014 ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച ചട്ടങ്ങൾ അനുസരിച്ച് കമ്പനിക്കു വേണമെങ്കിൽ നേരിട്ടുതന്നെ ഈ പണം ചെലവഴിക്കാം. എന്നാൽ അത് കമ്പനിയുടെ സാധാരണ പ്രവർത്തനത്തിന്റെ ഭാഗമോ, കമ്പനി ജീവനക്കാർക്ക് നേട്ടം ഉണ്ടാക്കുന്ന പദ്ധതികളിലോ ആകാൻ പാടില്ല. അല്ലെങ്കിൽ കമ്പനികൾക്ക് ട്രസ്റ്റ്‌ അഥവാ ചാരിറ്റബിൾ സൊസൈറ്റിയോ രൂപീകരിച്ചു ഈ പണം ചെലവഴിക്കാം.

എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്തിൽ 1968ൽ പ്രവർത്തനമാരംഭിച്ച കിറ്റെക്സ്‌ കമ്പനിയുടെ കോർപറേറ്റ് സാമൂഹ്യ ഉത്തരവാദിത്ത നിർവഹണത്തിനായി 2013ൽ ചാരിറ്റബിൾ സൊസൈറ്റി ആക്റ്റ്(Charitable societies act) പ്രകാരം രജിസ്റ്റർ ചെയ്ത സംരംഭമാണ് 20-20.

നാട്ടുകാരുടെ പ്രശ്നങ്ങൾക്കും ദുരിതങ്ങൾക്കും പരിഹാരങ്ങൾ കണ്ടെതിക്കൊണ്ട് തുടങ്ങിയ ഈ പ്രസ്ഥാനം 2015ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും 19ൽ 17 സീറ്റുകളും നേടി അധികാരത്തിലെത്തുകയും ചെയ്തു.

കിറ്റെക്സ്‌ കമ്പനി:തുടക്കവും പിന്നിട്ട നാൾവഴികളും[തിരുത്തുക]

1968ൽ ശ്രീ.എം.സി.ജേക്കബിന്റെ നേതൃത്വത്തിൽ വെറും 8 ജോലിക്കാരുമായി എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്തിൽ തുടങ്ങിയതാണ്‌ അന്ന അലുമിനിയം കമ്പനി. 1970കളുടെ തുടക്കത്തിൽ വസ്ത്രവ്യാപാര മേഖലയിലേക്കും അവർ കടന്നു. കേരള സർക്കാരിന്റെ ഒരു തൊഴിൽ ദായക പദ്ധതിയുടെ കീഴിൽ 400 ലൂമുകൾ വീതമുള്ള 10 യൂണിറ്റുകളായി അവർ കിറ്റെക്സ്‌ കമ്പനി സ്ഥാപിച്ചു. പിന്നീടിങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലാത്ത അവരുടെ ഇപ്പോഴത്തെ പ്രതിവർഷ ലാഭം 500 കോടി രൂപയാണ്.

ട്രേഡ് യൂണിയനുകളുടെ സാനിധ്യമില്ലാത്ത കേരളത്തിലെ ഏക കമ്പനി, കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ മേഖലാ തൊഴിൽ ദാതാക്കളിൽ ഒന്നാണ്.

ട്വൻറി ട്വൻറിയുടെ തുടക്കം[തിരുത്തുക]

പ്രമാണം:Irupathu.png കോൺഗ്രസ് പാർടിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് 2015നു മുമ്പ് കിഴക്കമ്പലം പഞ്ചായത്ത് ഭരിച്ചിരുന്നത്. 2012ൽ ഒരു പ്രവർത്തനസമിതി കമ്പനിക്കെതിരെ [[സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനു പരാതി നൽകി. ഇത് കാരണം കമ്പനിയുടെ പ്രവർത്തനാനുമതി(license) പുതുക്കാൻ പഞ്ചായത്ത് അധികാരികൾ വിസമ്മതിച്ചു. കമ്പനിയുടെ ബ്ലീച്ചിംഗ്(bleaching) യൂണിറ്റുകളിൽ നിന്ന് പുറത്തുവിടുന്ന മാലിന്യങ്ങൾ പരിസ്ഥിതിക്ക് ദോഷകരമാണ്‌ എന്നായിരുന്നു പരാതി. എന്നാൽ, പിന്നീടു കേരള ഹൈക്കോടതി പരിശോധിച്ച സാമ്പിളുകളിലും, കോടതി നിയമിച്ച വിദഗ്ദ്ധസമിതിയുടെ പരിശോധനയിലും, കമ്പനി പുറത്തുവിടുന്ന മാലിന്യങ്ങൾ നിലവിലുള്ള പാരിസ്ഥിതിക നിയമങ്ങൾ ലംഘിക്കുന്നതല്ല എന്ന് കണ്ടെത്തി. എന്നിട്ടും പഞ്ചായത്ത് ലൈസെൻസ് പുതുക്കി നൽകിയില്ല. അവസാനം, കോടതിയുടെ അന്ത്യശാസനം കാരണം ലൈസെൻസ് പുതുക്കി കിട്ടിയെങ്കിലും ദേശീയ ഗ്രീൻ ട്രൈബ്യൂണൽ കേസ് നടക്കുകയാണ്. പരിസരത്തെ പട്ടികജാതി കോളനിയിൽ ഒരു പൊതുകിണർ കുഴിക്കുവാനുള്ള കമ്പനിയുടെ ശ്രമവും നിയമതിന്റെ നൂലാമാലകൾ പറഞ്ഞു പഞ്ചായത്ത് അധികാരികൾ അനുവദിച്ചില്ല.

2013ൽ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ശ്രീ.സാബു എം ജേക്കബ്‌ പ്രസിഡണ്ടായും അദ്ദേഹത്തിന്റെ സഹോദരൻ ശ്രീ.ബോബൻ ജേക്കബ്‌(സഹോദര സ്ഥാപനങ്ങളായ അന്ന-സാറാസ് കമ്പനിയുടെ എം.ഡി) ചെയർമാനായും ട്വൻറി ട്വൻറി എന്ന ചാരിറ്റബിൾ സൊസൈറ്റി രൂപീകരിച്ചു..[1]

2015ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 19ൽ 17 സീറ്റുകളും ട്വൻറി ട്വൻറി നേടി. മാമ്പഴം ആയിരുന്നു മിക്ക സ്ഥാനാർഥികളുടെയും ചിഹ്നം. ശേഷിക്കുന്ന 2 സീറ്റുകളിൽ ഒന്ന് വീതം SDPIയും മുസ്ലീം ലീഗും(IUML- Indian Union Muslim League) നേടി. തിരഞ്ഞെടുപ്പിനെ ശേഷം ശ്രീ. കെ വി ജേക്കബ്‌ പ്രസിഡണ്ടായും ശ്രീമതി.ജിൻസി അജി വൈസ് പ്രസിഡണ്ടും ആയിട്ടുള്ള ഭരണസമിതി അധികാരത്തിലേറി.

സംഭാവനകൾ[തിരുത്തുക]

പല തലങ്ങളിലായി 4800ഓളം പേരാണ് ഈ സംരംഭത്തിനായി ജോലിചെയ്യുന്നത്. തങ്ങളുടെ ജീവനക്കാരെ ഉപയോഗിച്ച് നടത്തിയ സർവേക്ക് ശേഷം ട്വൻറി ട്വൻറി, പഞ്ചായത്തിലെ 8600 കുടുംബങ്ങൾക്കായി 4 തരത്തിലുള്ള 7620 കാർഡുകൾ നൽകി. ആളുകളുടെ സാമൂഹ്യ-സാമ്പത്തിക സ്ഥിതി വിലയിരുത്തിയാണ് അവർക്ക് 4 തരത്തിലുള്ള കാർഡുകൾ നൽകിയത്.

സമീപത്തുള്ള പട്ടികജാതി കോളനിയിലെ അന്തേവാസികൾക്ക് സൌജന്യ വൈദ്യുതി കണക്ഷൻ നൽകുക, ശൌചാലയം,പൊതുകിണർ,പൊതു പൈപ്പ് തുടങ്ങിയവ നിർമിച്ചു നൽകുക തുടങ്ങിയ പ്രവർത്തനങ്ങളാണ് അവർ ആദ്യം നടത്തിയത്. രോഗികൾക്ക് സൌജന്യ ആംബുലൻസ് സേവനം, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ രോഗികൾക്ക് സൌജന്യ ഭക്ഷണം, നിർധനർക്ക് വിവാഹങ്ങൾ,സർജറി മുതലായ ചികിത്സകൾക്കും അവർ ധനസഹായം നൽകി. കർഷകർക്കും സഹായങ്ങൾ ചെയ്തുകൊടുത്തു. ട്വൻറി ട്വൻറി കാർഡ് ഉടമകൾക്ക് കുറഞ്ഞ നിരക്കിൽ നിത്യോപയോഗ സാധനങ്ങൾ വാങ്ങാനായി 5 ദിന ചന്തയും സംഘടിപ്പിച്ചു.[2]

2013 മുതൽ 2015 വരെയുള്ള കണക്കനുസരിച്ച് വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി കമ്പനി 2 കോടിയോളം രൂപ ചെലവഴിച്ചിട്ടുണ്ട്. പ്രസ്തുത കാലയളവിലെ കമ്പനിയുടെ സി.എസ്‌.ആർ. ആയ 1.60 കോടി രൂപയേക്കാൾ കൂടുതലാണ് ഈ തുക. ബാക്കി 40 ലക്ഷം രൂപയുടെ ഒരു പങ്ക് വേറേ 2 സ്ഥാപനങ്ങളാണ് വഹിച്ചിരിക്കുന്നത്. പല വികസൻ പ്രവർത്തനങ്ങൾക്കും പഞ്ചായത്തിന്റെ അനുമതിയും മറ്റു നിയമങ്ങളും തടസ്സമായി നിന്നപ്പോൾ അവർ രാഷ്ട്രീയത്തിലേക്ക് കടക്കാൻ തീരുമാനിച്ചു. അങ്ങനെ, കേരള ചരിത്രത്തിൽ ആദ്യമായി ഒരു കോർപറേറ്റ് കമ്പനി ഒരു പഞ്ചായത്തിന്റെ ഭരണം കൈക്കലാക്കി.

രാഷ്ട്രീയ പാർടികലും ആയുള്ള ബന്ധം[തിരുത്തുക]

തുടക്കത്തിൽ കോൺഗ്രസ് ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും ട്വൻറി ട്വൻറിയെ പിന്തുനചെങ്കിലും തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങൾ വെളിപ്പെടുത്തിയതോടെ പല പാർടികളും അവർക്കെതിരായി. SNDP യോഗത്തിന്റെയും പല പട്ടികജാതി വിഭാഗങ്ങളുടെയും പിന്തുണ അവർക്ക് ലഭിച്ചു. സൌജന്യ സേവനങ്ങളുടെ ബലത്തിൽ വമ്പിച്ച ജനപിന്തുണയും അവർക്ക് ലഭിച്ചു. കമ്പനി നടത്തുന്ന പരിസ്ഥിതിമലിനീകരണവും മറ്റും മറയ്ക്കാനുള്ള ശ്രമമാണ് ട്വൻറി ട്വൻറി എന്നും ഒരഭിപ്രായമുണ്ട്.

വിമർശനങ്ങൾ, ഭാവി പരിപാടികൾ[തിരുത്തുക]

കമ്പനി നിയമത്തിലെ ചട്ടം 4(7)ൽ പറഞ്ഞിരിക്കുന്നത് സി.എസ്‌.ആർ നുള്ള തുക രാഷ്ട്രീയ പാർടികൾക്ക് പ്രത്യക്ഷമോ പരോക്ഷമോ ആയി നൽകുന്ന സംഭാവന ആകരുതെന്നാണ് നിഷ്കര്ഷിചിട്ടുള്ളത്. അതായത്, സി.എസ്‌.ആർ നു പിന്നിൽ രാഷ്ട്രീയ ഉദ്ദേശ്യങ്ങൾ പാടില്ല എന്നതാണ് സർക്കാർ നയം.[3]

സൌജന്യ സേവനങ്ങൾ നൽകി ജനങ്ങളെ തങ്ങളുടെ വരുതിയിലാക്കിയത്തിനു ശേഷം തങ്ങളുടെ അജണ്ട ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്ന 'ചങ്ങാത മുതലാളിതമായി' ഇതിനെ കാണുന്നവരുണ്ട്. കോർപറേറ്റ് കമ്പനികൾ നാട് ഭരിക്കുന്നത്‌ ജനാധിപത്യ പ്രക്രിയയ്ക്ക് യോജിച്ചതല്ല എന്നും വിമർശകർ പറയുന്നു.

പുതിയ രാഷ്ട്രീയ പാര്ട്ടിക്കായുള്ള അപേക്ഷ ട്വൻറി ട്വൻറി നൽകിക്കഴിഞ്ഞു. സമീപ പഞ്ചായത്തുകളിലേക്കും, ഒരു നിയമസഭാ നിയോജക മണ്ഡലത്തിലേക്കും കൂടി തങ്ങളുടെ പ്രവർത്തനങ്ങൾ വികസിപ്പിക്കാൻ അവർ ശ്രമിക്കുന്നു എന്ന് അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. രാഷ്ട്രീയമോഹങ്ങൾ ഉള്ള പല കോർപറേറ്റ് കമ്പനികളും കിഴക്കമ്പലത്ത വന്ൻ 'ട്വൻറി ട്വൻറി മോഡൽ' പഠിക്കുകയും ചെയ്യുന്നുണ്ട്.

ജനങ്ങൾക്ക്‌ ഗുനമുള്ളതെന്തും ജനാധിപത്യത്തിൽ സാധൂകരിക്കപ്പെടും. ഈ രാഷ്ട്രീയ പരീക്ഷണത്തിന്റെ ഭാവി ഇനി കണ്ടറിയാം.

അവലംബം[തിരുത്തുക]

1.ദേശാഭിമാനി എഡിറ്റോറിയൽ ,2015 ഡിസംബർ 4

  1. [http:/www.2020kizhakkambalam.com/ "ഔദ്യോഗിക വെബ്സൈറ്റ്"] Check |url= value (help).
  2. [http:/indianexpress.com › india › india-news-india/ "തിരഞ്ഞെടുപ്പ് വിജയത്തിലേക്കുള്ള vazhi"] Check |url= value (help).
  3. [http:/www.deshabhimani.com/epaper.html/ "രാഷ്ട്രീയ പാർടികളുടെ അഭിപ്രായങ്ങൾ"] Check |url= value (help).