ട്രോയ്
![]() | |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | തുർക്കി, പ്രാചീന റോം, Minoan civilization, ഓട്ടൊമൻ സാമ്രാജ്യം ![]() |
Area | 158 ഹെ (17,000,000 sq ft) |
മാനദണ്ഡം | ii, iii, vi[1] |
അവലംബം | 849 |
നിർദ്ദേശാങ്കം | 39°57′27″N 26°14′20″E / 39.9575°N 26.2389°E |
രേഖപ്പെടുത്തിയത് | 1998 (22nd വിഭാഗം) |
വെബ്സൈറ്റ് | muze |
ഇന്നത്തെ തുർക്കിയിൽ ഡാർഡെനെത്സ് കടലിടുക്കിനു സമീപത്തായി ഹിർസാലിക് കുന്നുകളിൽ നിലനിന്നിരുന്ന പുരാതന നഗരമായിരുന്നു ട്രോയ്.ഹോമറിന്റെ ഇതിഹാസങ്ങളായ ഇലിയഡ് , ഒഡീസി എന്നീ കൃതികളിൽ വിവരിക്കപ്പെടുന്ന ട്രോജൻ യുദ്ധം നടന്നതായി വർണ്ണിക്കപ്പെടുന്നത് ട്രോയ്‌യിലാണ്.ഇതിഹാസങ്ങളിൽ മാത്രമുണ്ടായിരുന്ന ട്രോയ് നഗരം ഒരു യാഥാർത്യമായിരുന്നു എന്ന് കണ്ടെത്തിയത് 19ആം നൂറ്റാണ്ടിലാണ്.ബി.സി മൂന്നും രണ്ടും നൂറ്റാണ്ടുകളിൽ ട്രോയ് ഒരു പ്രധാനനഗരമായിരുന്നു .ട്രോജൻ യുദ്ധമോ ഭൂകമ്പമോ കാരണം ഇവിടം ഉപേക്ഷിക്കപ്പെട്ടുവെന്ന് കരുതപ്പെടുന്നു.നൂറ്റാണ്ടുകൾക്കുശേഷം ബി.സി.700 ൽ ഇലിയോൺ എന്നപേരുനൽകി ഗ്രീക്കുകാർ ഈ നഗരത്തിൽ താമസമാക്കി.ഇരുന്നൂറു വർഷത്തിനുശേഷം ഇലിയം എന്നപേരിലേക്കുമാറിയ ഇവിടം റോമിന്റെ ആധിപത്യത്തിലായി. ഒൻപതു തട്ടുകളിലായാണ് ട്രോയ് നഗരത്തിന്റെ അവശിഷ്ടങ്ങൾ നിലകൊള്ളുന്നത്.ഇവ താഴത്തെതട്ടിൽ നിന്നും മുകളിലേക്ക് ഒന്നു മുതൽ ഒൻപതു വരെ പേരുനൽകിയിരിക്കുന്നു.ഇതിൽ ട്രോയ് ഒന്ന് ബി.സി.3000ത്തിനും 2000ത്തിനും ഇടയിൽ പണികഴിപ്പിച്ചതാണെന്നു കരുതുന്നു.ഹോമറിന്റെ ഇതിഹാസത്തിലെ നഗരം ടോയ് ഏഴ് ആണെന്നു ഗവേഷകർ അനുമാനിക്കുന്നു.1998 ൽ ട്രോയ് യുനെസ്കോയുടെ ലോക പൈതൃകപ്പട്ടികയിൽ ഇടംനേടി.
ട്രോജൻ യുദ്ധം[തിരുത്തുക]
ബി.സി 12ആം നൂറ്റാണ്ടിൽ ഗ്രീസും ട്രോയ് നഗരവും തമ്മിൽ നടന്ന യുദ്ധമാണ് ട്രോജൻ യുദ്ധം.
ട്രോയ് ചലച്ചിത്രം[തിരുത്തുക]
ഗ്രീക്ക് ഇതിഹാസമായ ഇലിയഡിനെ ആസ്പദമാക്കി നിർമ്മിച്ച ചലച്ചിത്രമാണ് ട്രോയ്.മിർമിഡോൺസിലെ പടത്തലവനായ അക്കില്ലിസ് ആയി ബ്രാഡ്പിറ്റും ട്രോജൻ യോദ്ധാവായ ഹെക്ടറുടെ വേഷത്തിൽ എറിക് ബാന യും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.
അവലംബം[തിരുത്തുക]
മാതൃഭൂമി ഹരിശ്രീ 2008 നവംബർ 15