ട്രെന്റ് ബൗൾട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ട്രെന്റ് ബൗൾട്ട്
Trent Boult.jpg
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ട്രെന്റ് അലക്സാണ്ടർ ബൗൾട്ട്
ജനനം (1989-07-22) 22 ജൂലൈ 1989 (പ്രായം 30 വയസ്സ്)
റോട്ടൊറുവ, ബേ ഓഫ് പ്ലെന്റി, ന്യൂസിലൻഡ്
ബാറ്റിംഗ് രീതിവലം കൈ
ബൗളിംഗ് രീതിഇടം കൈ സീമർ
റോൾഓപ്പണിങ് ബൗളർ,ലോവർ ഓഡർ ബാറ്റ്സ്മാൻ
ബന്ധങ്ങൾജൊനാതൻ ബൗൾട്ട് (സഹോദരൻ)
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 253)9 ഡിസംബർ 2011 v ഓസ്ട്രേലിയ
അവസാന ടെസ്റ്റ്3 ജനുവരി 2015 v ശ്രീലങ്ക
ആദ്യ ഏകദിനം (ക്യാപ് 174)11 ജൂലായ് 2012 v വെസ്റ്റ് ഇൻഡീസ്
അവസാന ഏകദിനം3 ഫെബ്രുവരി 2015 v പാകിസ്താൻ
പ്രാദേശിക തലത്തിൽ
വർഷംടീം
2008–presentനോർത്തേൺ ഡിസ്ട്രിക്റ്റ്സ്
2015–സൺറൈസേഴ്സ് ഹൈദരാബാദ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC LA
കളികൾ 30 16 60 43
നേടിയ റൺസ് 322 52 662 101
ബാറ്റിംഗ് ശരാശരി 16.94 13.00 14.08 8.41
100-കൾ/50-കൾ 0/1 0/0 0/1 0/0
ഉയർന്ന സ്കോർ 52* 21* 52* 21*
എറിഞ്ഞ പന്തുകൾ 6,298 802 11,304 2,133
വിക്കറ്റുകൾ 110 18 206 57
ബൗളിംഗ് ശരാശരി 27.39 34.92 25.90 30.87
ഇന്നിംഗ്സിൽ 5 വിക്കറ്റ് 3 0 9 0
മത്സരത്തിൽ 10 വിക്കറ്റ് 1 n/a 1 n/a
മികച്ച ബൗളിംഗ് 6/40 4/44 6/40 4/38
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 11/– 1/– 25/– 11/–
ഉറവിടം: CricketArchive, 3 February 2015

ഒരു ന്യൂസിലൻഡ് അന്താരാഷ്ട്ര ക്രിക്കറ്റ് താരമാണ് ട്രെന്റ് അലക്സാണ്ടർ ബൗൾട്ട് എന്ന ട്രെന്റ് ബൗൾട്ട് (ജനനം 22 ജൂലായ് 1989, റൊട്ടൊറുവ ന്യൂസിലൻഡ്).ഇടം കൈയൻ ഫാസ്റ്റ് ബൌളറായ അദ്ദേഹം 2011 ഡിസംബറിൽ ബ്രിസ്ബെനിൽ ഓസ്ട്രേലിയക്കെതിരായാണ് ടെസ്റ്റ് മൽസരത്തിൽ അരങ്ങേറ്റം കുറിച്ചത്[1]. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ ടീമിന്റെ അവിഭാജ്യ ഘടകമായി ബൗൾട്ട് മാറിക്കഴിഞ്ഞു. ആഭ്യന്തര ക്രിക്കറ്റിൽ നോർത്തേൺ ഡിസ്ട്രിക്റ്റ്സിനു വേണ്ടിയാണദ്ദേഹം കളിക്കുന്നത്.2013 ൽ വെല്ലിംഗ്ടണിൽ നടന്ന ടെസ്റ്റ് മൽസരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ അദ്ദേഹം കരിയറിലെ ആദ്യ പത്ത് വിക്കറ്റ് നേട്ടം സ്വന്തമാക്കി. ബൗളർ എന്നതിലുപരി മികച്ച ഒരു ഫീൽഡർ കൂടിയാണു ബൗൾട്ട് .2014 വെല്ലിംഗ്ടണിലെ ബേസിൻ റിസെർവിൽ ഇന്ത്യയുടെ അജിങ്ക്യ രഹാനെയെ പുറത്താക്കാനും 2015 ൽ അതേ വേദിയിൽ വെച്ചുതന്നെ ശ്രീലങ്കയുടെ കുമാർ സംഗക്കാരയെ പുറത്താക്കാനും ബൗൾട്ട് ഒറ്റക്കൈയിൽ നേടിയ ക്യാച്ചുകൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു[2][3].2017 ൽ ഓസ്ട്രേലിയയ്ക്കെതിരെ ഹാമിൽടണിലെ സെഡൺ പാർക്കിൽ നടന്ന മൽസരത്തിൽ 33 റൺസ് വഴങ്ങി 6 വിക്കറ്റ് നേടിയതാണ് അദ്ദേഹത്തിന്റെ ഏകദിന കരിയറിലെ ഏറ്റവും മികച്ച പ്രകടനം[4]. 2015 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ബൗൾട്ടിനെ 3.8 കോടി രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി.

മികച്ച പ്രകടനങ്ങൾ[തിരുത്തുക]

ടെസ്റ്റ് ക്രിക്കറ്റിൽ ബൗൾട്ടിന്റെ പത്ത് വിക്കറ്റ് നേട്ടം[തിരുത്തുക]

# പ്രകടനം മൽസരം എതിരാളി വേദി നഗരം രാജ്യം വർഷം
1 10/80 19  വെസ്റ്റ് ഇൻഡീസ് ബേസിൻ റിസേർവ് വെല്ലിംഗ്ടൺ ന്യൂസിലൻഡ് 2013[5]

ടെസ്റ്റ് ക്രിക്കറ്റിൽ ബൗൾട്ടിന്റെ അഞ്ച് വിക്കറ്റ് നേട്ടങ്ങൾ[തിരുത്തുക]

# പ്രകടനം മത്സരം എതിരാളി വേദി നഗരം രാജ്യം വർഷം
1 6/68 13  ഇംഗ്ലണ്ട് ഈഡൻ പാർക്ക് ഓക്‌ലൻഡ് ന്യൂസിലൻഡ് 2013
2 5/57 15  ഇംഗ്ലണ്ട് ഹെഡിങ്ലി സ്റ്റേഡിയം ലീഡ്സ് ഇംഗ്ലണ്ട് 2013[6]
3 6/40 19  വെസ്റ്റ് ഇൻഡീസ് ബേസിൻ റിസേർവ് വെല്ലിംഗ്ടൺ ന്യൂസിലൻഡ് 2013
4 5/84 31  ഇംഗ്ലണ്ട് ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയം ലണ്ടൻ ഇംഗ്ലണ്ട് 2015
5 5/60 35  ഓസ്ട്രേലിയ അഡലെയ്ഡ് ഓവൽ അഡലെയ്‌ഡ് ഓസ്ട്രേലിയ 2015

ഏകദിന ക്രിക്കറ്റിൽ ബൗൾട്ടിന്റെ അഞ്ച് വിക്കറ്റ് നേട്ടങ്ങൾ[തിരുത്തുക]

# പ്രകടനം മൽസരം എതിരാളി വേദി നഗരം രാജ്യം വർഷം
1 5/27 21  ഓസ്ട്രേലിയ ഈഡൻ പാർക്ക് ഓക്‌ലൻഡ് ന്യൂസിലൻഡ് 2015
2 6/33 43  ഓസ്ട്രേലിയ സെഡൺ പാർക്ക് ഹാമിൽടൺ ന്യൂസിലൻഡ് 2017

അവലംബം[തിരുത്തുക]

  1. New Zealand's prospects hinge on in-form bowlers CricInfo retrieved 16 September 2008
  2. Trent Boult *CATCH of the CENTURY* (left)
  3. Trent Boult *CATCH of the CENTURY* (right)
  4. "ICC Cricket World Cup, 2014/15 – New Zealand v Australia Scorecard". ESPNcricinfo. 28 February 2015. ശേഖരിച്ചത് 13 March 2015.
  5. "West Indies in New Zealand Test Series, 2013/14 – New Zealand v West Indies Scorecard". ESPNcricinfo. 13 December 2013. ശേഖരിച്ചത് 13 March 2015.
  6. "New Zealand in England Test Series, 2015 – England v New Zealand Scorecard". ESPNcricinfo. 27 May 2015. ശേഖരിച്ചത് 12 July 2015.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ട്രെന്റ്_ബൗൾട്ട്&oldid=2481593" എന്ന താളിൽനിന്ന് ശേഖരിച്ചത്