ട്രെന്റ് അലക്സാണ്ടർ-അർനോൾഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ട്രെന്റ് അലക്സാണ്ടർ-അർനോൾഡ്
2018 ഫിഫ ലോകകപ്പ് വേളയിൽ ഇംഗ്ലണ്ട് ദേശീയ ഫുട്ബോൾ ടീമിനൊപ്പം അലക്സാണ്ടർ-അർനോൾഡ്
Personal information
Full name ട്രെന്റ് ജോൺ അലക്സാണ്ടർ-അർനോൾഡ്[1]
Date of birth (1998-10-07) 7 ഒക്ടോബർ 1998  (25 വയസ്സ്)[2]
Place of birth ലിവർപൂൾ, ഇംഗ്ലണ്ട്
Height 5 ft 9 in (1.75 m)[3]
Position(s) റൈറ്റ് ബാക്ക്
Club information
Current team
ലിവർപൂൾ എഫ്.സി.
Number 66
Youth career
2004–2016 ലിവർപൂൾ എഫ്.സി.
Senior career*
Years Team Apps (Gls)
2016– ലിവർപൂൾ എഫ്.സി. 67 (3)
National team
2013–2014 ഇംഗ്ലണ്ട് U16 6 (0)
2014–2015 ഇംഗ്ലണ്ട് U17 11 (0)
2016 ഇംഗ്ലണ്ട് U18 2 (0)
2016–2017 ഇംഗ്ലണ്ട് U19 10 (7)
2017– ഇംഗ്ലണ്ട് U21 3 (0)
2018– ഇംഗ്ലണ്ട് ദേശീയ ഫുട്ബോൾ ടീം 7 (1)
*Club domestic league appearances and goals, correct as of 21:13, 10 November 2019 (UTC)
‡ National team caps and goals, correct as of 21:13, 10 September 2019 (UTC)

ട്രെന്റ് ജോൺ അലക്സാണ്ടർ-അർനോൾഡ് (ജനനം: ഒക്ടോബർ 7, 1998) പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളിനും ഇംഗ്ലണ്ട് ദേശീയ ടീമിനുമായി റൈറ്റ് ബാക്ക് ആയി കളിക്കുന്ന ഒരു ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ്.

ലിവർപൂളിൽ ജനിച്ച് വളർന്ന അലക്സാണ്ടർ-അർനോൾഡ് 2004 ൽ ലിവർപൂൾ എഫ്.സിയുടെ അക്കാദമിയിൽ ചേർന്നു, പിന്നീട് വിവിധ യുവതലങ്ങളിൽ ക്ലബ്ബിന്റെ ക്യാപ്റ്റനായി. 2016 ൽ തൻ്റെ പതിനെട്ടാം വയസ്സിൽ സീനിയർ അരങ്ങേറ്റം കുറിച്ച അദ്ദേഹം അതിനുശേഷം 100 മത്സരങ്ങളിൽ ക്ലബ്ബിന് വേണ്ടി കുപ്പായമണിഞ്ഞു. 2017 ലും 2018 ലും അദ്ദേഹം ലിവർപൂളിന്റെ യങ് പ്ലേയർ ഓഫ് ദ സീസൺ അവാർഡ് നേടി, 2018 ൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ക്ലബ്ബിനെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി. അടുത്ത വർഷം, തന്റെ ഇരുപതാമത്തെ വയസ്സിൽ, പി‌എഫ്‌എ യംഗ് പ്ലെയർ ഓഫ് ദ ഇയർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. പി‌എഫ്‌എ ടീം ഓഫ് ദ ഇയർ, സീസണിലെ ചാമ്പ്യൻസ് ലീഗ് സ്ക്വാഡ് ഓഫ് ദ സീസൺ എന്നിവയിലും അദ്ദേഹം ഇടംകണ്ടു. കൂടാതെ തുടർച്ചയായ ചാമ്പ്യൻസ് ലീഗ് ഫൈനലുകളിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി.

ഇംഗ്ലണ്ടിനെ വിവിധ തലങ്ങളിൽ പ്രതിനിധീകരിച്ചിട്ടുള്ള അലക്സാണ്ടർ-അർനോൾഡ് 2018 ൽ സീനിയർ ടീമിൽ അരങ്ങേറ്റം നടത്തി. 2018 ഫിഫ ലോകകപ്പ്, 2018–19 യുവേഫ നേഷൻസ് ലീഗിൽ എന്നിവയിൽ ഇംഗ്ലണ്ടിനായി ഒരു മത്സരം കളിക്കുന്ന നാലാമത്തെ ക കൗമാരപ്രായക്കാരനായ കളിക്കാരനായി.

ചെറുപ്പകാലം[തിരുത്തുക]

ലിവർപൂളിലെ വെസ്റ്റ് ഡെർബിയിലാണ് അലക്സാണ്ടർ-അർനോൾഡ് ജനിച്ചത്, അദ്ദേഹം അവിടെ സെന്റ് മാത്യൂസ് കാത്തലിക് പ്രൈമറി സ്കൂളിൽ ചേർന്നു. അലക്സാണ്ടർ-അർനോൾഡിന് ആറുവയസ്സുള്ളപ്പോൾ ലിവർപൂൾ ഫുട്ബാൾ ക്ലബ് ഒരു ക്യാമ്പ് സംഘടിപ്പിക്കുകയും അദ്ദേഹത്തിന്റെ സ്കൂളിൽ ഉള്ളവരെ അതിലേക്ക് ക്ഷണിക്കുകയും ചെയ്തു. അവിടെവെച്ച് അക്കാദമി കോച്ച് ഇയാൻ ബാരിഗൻ അലക്സാണ്ടർ-അർനോൾഡിന്റെ കഴിവുകൾ തിരിച്ചറിയുകയും അക്കാദമിയിൽ ചേരാനുള്ള അവസരം വാഗ്ദാനം ചെയ്ത് അദ്ദേഹത്തിന്റെ മാതാപിതാക്കളെ സമീപിക്കുകയും ചെയ്തു. അക്കാദമിയിൽ കഴിഞ്ഞ കാലത്താണ് അദ്ദേഹം വിങ്ങർ സ്ഥാനത്തു നിന്ന് റൈറ്റ് ബാക്ക് സ്ഥാനത്തേക്ക് മാറിയത്. ഈ സ്ഥാനത്തു ശോഭിച്ച അലക്സാണ്ടർ-അർനോൾഡിനെ ഒന്നാംനിര ടീമിലേക്ക് മാനേജർ ബ്രണ്ടൻ റോജേഴ്സ് തിരഞ്ഞെടുത്തു.

കരിയർ സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ക്ലബ്[തിരുത്തുക]

പുതുക്കിയത്: match played 10 November 2019
Appearances and goals by club, season and competition
ക്ലബ് സീസൺ ലീഗ് എഫ്.എ. കപ്പ് ഇ.എഫ്.എൽ കപ്പ് യൂറോപ്പ് മറ്റുള്ളവ മൊത്തം
ലീഗ് Apps Goals Apps Goals Apps Goals Apps Goals Apps Goals Apps Goals
ലിവർപൂൾ 2016–17[4] പ്രീമിയർ ലീഗ് 7 0 2 0 3 0 12 0
2017–18[5] പ്രീമിയർ ലീഗ് 19 1 2 0 0 0 12 2 33 3
2018–19[6] പ്രീമിയർ ലീഗ് 29 1 0 0 0 0 11 0 40 1
2019–20[7] പ്രീമിയർ ലീഗ് 12 1 0 0 0 0 3 0 2 0 17 1
കരിയറിൽ ആകെ 67 3 4 0 3 0 26 2 2 0 102 5

അന്താരാഷ്ട്ര മത്സരങ്ങൾ[തിരുത്തുക]

പുതുക്കിയത്: match played 10 September 2019[8]
Appearances and goals by national team and year
National team Year Apps Goals
England 2018 5 1
2019 2 0
Total 7 1

അന്താരാഷ്ട്ര ഗോളുകൾ[തിരുത്തുക]

പുതുക്കിയത്: match played 10 September 2019. England score listed first, score column indicates score after each Alexander-Arnold goal.[8]
International goals by date, venue, cap, opponent, score, result and competition
No. Date Venue Cap Opponent Score Result Competition Ref.
1 15 നവംബർ 2018 വെംബ്ലി സ്റ്റേഡിയം, ലണ്ടൻ, ഇംഗ്ലണ്ട് 5  United States 2–0 3–0 സൗഹൃദ മത്സരം

ബഹുമതികൾ[തിരുത്തുക]

2019 ൽ യുവേഫ ചാമ്പ്യൻസ് ലീഗ് ട്രോഫി നേടിയ ലിവർപൂൾ സ്ക്വാഡിന്റെ ഭാഗമായിരുന്നു അലക്സാണ്ടർ-അർനോൾഡ് (വലത് വലത്).

ലിവർപൂൾ

ഇംഗ്ലണ്ട്

വ്യക്തിഗത നേട്ടങ്ങൾ

 • ലിവർപൂൾ യംഗ് പ്ലെയർ ഓഫ് സീസൺ അവാർഡ് : 2016–17, 2017–18
 • പി‌എഫ്‌എ ടീം ഓഫ് ദ ഇയർ : 2018–19 പ്രീമിയർ ലീഗ്
 • ഗോൾഡൻ ബോയ് റണ്ണർഅപ്പ്: 2018
 • യുവേഫ ചാമ്പ്യൻസ് ലീഗ് സ്ക്വാഡ് ഓഫ് സീസൺ: 2018–19 [9]
 • യുവേഫ ചാമ്പ്യൻസ് ലീഗ് ഡിഫെൻഡർ ഓഫ് സീസൺ മൂന്നാം സ്ഥാനം: 2018–19 [10]
 • ഫിഫ ഫിഫ്പ്രോ വേൾഡ് 11 നോമിനി: 2019 (ആറാമത്തെ ഡിഫെൻഡർ) [11]
 • ബാലൺ ഡി ഓർ നോമിനി: 2019 [12]

നേട്ടങ്ങൾ[തിരുത്തുക]

റെക്കോർഡുകൾ[തിരുത്തുക]

ചാമ്പ്യൻസ് ലീഗ്[തിരുത്തുക]

 • തുടർച്ചയായ ചാമ്പ്യൻസ് ലീഗ് ഫൈനലുകളിൽ (20 വർഷം, 7 മാസം, 25 ദിവസം) ആരംഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ

പ്രീമിയർ ലീഗ്[തിരുത്തുക]

 • ഒരു പ്രീമിയർ ലീഗ് സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ ചെയ്യുന്ന പ്രതിരോധനിരക്കാരൻ ( 2018–2019 സീസണിൽ 12)
 • ഒരു പ്രീമിയർ ലീഗ് മത്സരത്തിൽ മൂന്ന് ഗോളുകൾക്ക് സഹായിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ (20 വർഷം, 4 മാസം, 20 ദിവസം) [13]

അവലംബം[തിരുത്തുക]

 1. "2018 FIFA World Cup Russia: List of players: England" (PDF). FIFA. 15 July 2018. p. 10. Archived from the original (PDF) on 2018-06-19. Retrieved 12 August 2018.
 2. "T. Alexander-Arnold: Summary". Soccerway. Perform Group. Retrieved 2 June 2018.
 3. "Trent Alexander-Arnold: Overview". Premier League. Retrieved 21 December 2017.
 4. "Games played by Trent Alex-Arnold in 2016/2017". Soccerbase. Centurycomm. Retrieved 11 March 2018.
 5. "Games played by Trent Alex-Arnold in 2017/2018". Soccerbase. Centurycomm. Retrieved 28 June 2018.
 6. "Games played by Trent Alex-Arnold in 2018/2019". Soccerbase. Centurycomm. Retrieved 9 June 2019.
 7. "Games played by Trent Alex-Arnold in 2019/2020". Soccerbase. Centurycomm. Retrieved 10 September 2019.
 8. 8.0 8.1 Alexander-Arnold, Trent at National-Football-Teams.com
  McNulty, Phil (10 September 2019). "England 5–3 Kosovo". BBC Sport. Retrieved 10 September 2019.
 9. "UEFA Champions League Squad of the Season". UEFA. 2 June 2019. Retrieved 2 June 2019.
 10. "UEFA Champions League Defender of the Season". UEFA. 8 August 2019. Retrieved 8 August 2019.
 11. "Rankings: How All 55 Male Players Finished". FIFPro World Players' Union. 23 September 2019. Archived from the original on 2019-09-24. Retrieved 2019-11-11.
 12. Bona, Emilia; Harris, Peter (2019-10-21). "Ballon d'Or nominee Trent's message for city's future generation". liverpoolecho. Retrieved 2019-10-21.
 13. Tolmich, Ryan (27 February 2019). "Alexander-Arnold sets Premier League assist record as Liverpool crush Watford". Goal.com. Perform Group. Retrieved 28 February 2019.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

 • ലിവർപൂൾ എഫ്‌സി വെബ്‌സൈറ്റിലെ പ്രൊഫൈൽ
 • ഫുട്ബോൾ അസോസിയേഷൻ വെബ്സൈറ്റിലെ പ്രൊഫൈൽ