Jump to content

ട്രെഡ് മിൽ ടെസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ട്രെഡ് മിൽ ടെസ്റ്റ്
Intervention
ടെഡ് മില്ലിൽ നടക്കവേ ഇലക്ട്രോഡുകൾ വഴി ഇ.സി.ജി രേഖപ്പെടുത്തുന്നു
ICD-9-CM89.4
MeSHD025401

ശാരീരിക ആയാസ സഹനത (exercise tolerance) അളക്കുക വഴി ഹൃദയത്തിന്റെ പ്രവർത്തന കഷമതയും, ഭാവി ഹൃദ്രോഗ സാധ്യതയും അനുമാനിക്കാനുതുകുന്ന ഒരു വൈദ്യ പരിശോധന സംവിധാനമാണ് ട്രെഡ്മിൽ ടെസ്റ്റ്. ട്രെഡ് മിൽ ടെസ്റ്റ് (treadmill test) : ടി.എം.ടി (T.M.T), കാർഡിയാക്ക് സ്ട്രസ്സ് ടെസ്റ്റ് (cardiac stress test), എക്സർസൈസ് സ്ട്രസ്സ് ടെസ്റ്റ് എന്നീ പേരുകളിലും അറിയപ്പെടുന്നു.

പുകവലി ശീലം, അമിത കൊളസ്ട്രോൾ തുടങ്ങിയ ഹൃദ്രോഗ ജന്യ ഘടകങ്ങൾ ഉള്ള വ്യക്തികൾ യാതൊരു രോഗ ലക്ഷണങ്ങളും ഇല്ലാതെ തന്നെ ടെസ്റ്റിനു വിധേയമാവാൻ വിദ്ഗ്ധർ നിർദ്ദേശിക്കുന്നു. നാല്പതു വയസ്സിനു മുകളിലുള്ള ഏവരും ചെയ്തിരിക്കേണ്ടുന്ന വൈദ്യ പരിശോധനയായി മെഡിക്കൽ ചെക്കപ്പുകളിൽ സ്ട്രെസ്സ് ടെസ്റ്റ് ശുപാർശചെയ്യപ്പെട്ടിട്ടുണ്ട്.

പരിശോധന രീതി

[തിരുത്തുക]
ഹൃദയധമനീ രോഗമുള്ള വ്യക്തിയുടെ ട്രെഡ് മിൽ ഇ.സി.ജി

ആദ്യം വിശ്രമാവസ്ഥയിലുള്ള ഇ.സി.ജി. രേഖപ്പെടുത്തുന്നു. നിന്നുകൊണ്ടും കിടന്നുകൊണ്ടുമുള്ള രക്തമർദ്ദവും, ഹൃദയമിടിപ്പും ഇതോടൊപ്പം അളക്കുന്നു. അതിനു ശേഷം ശരീരത്തെ ആയാസപ്പെടുത്തികൊണ്ടുള്ള വ്യായാമം ആരംഭിക്കുന്നു. വ്യായാമം ചെയ്യുന്ന വേളയിൽ നെഞ്ചിൽ ഘടിപ്പിച്ചിരിക്കുന്ന വിവിധ ഇലക്ട്രൊഡുകൾ വഴി ഇ.സി.ജി തുടർച്ചയായി രേഖപ്പെടുത്തികൊണ്ടിരിക്കുന്നതായിരിക്കും. ട്രെഡ്മിൽ എന്ന വ്യായാമോപകരണത്തിൽ വിവിധ വേഗതകളിൽ നടക്കുക വഴിയാണ് ആയാസ നിലവാരം ഉയർത്തുന്നത്. അതോടൊപ്പം ഉപകരണത്തിന്റെ ചെരിവും മാറ്റാവുന്നതാണ്. ഇപ്രകാരം ഏകദേശം പത്തുമിനിറ്റ് ശാരീരിക ആയാസം നൽകി കൊണ്ട് സഹനത നിർണ്ണയിക്കുക എന്നതാണ് പരിശോധനോദ്ദേശം.

പരിശോധനാരംഭത്തിൽ തന്നെ കിതപ്പോ, നെഞ്ചുവേദനയോ അനുഭവപ്പെടുന്നെങ്കിൽ പരിശോധൻ ഉടൻ നിർത്തുന്നതായിരിക്കും. ഇത് ഹൃദ്രോഗ സാന്നിധ്യത്തിനുള്ള സൂചകമാവാം.

ഇത്തരത്തിൽ ലഭിക്കുന്ന ഇ.സി.ജി വിവരങ്ങൾ കമ്പ്യൂട്ടറിൽ ക്രോഡീകരിച്ച് ഗ്രാഫ് രൂപത്തിലാക്കിയാണ് പരിശോധന ഫലം ലഭിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=ട്രെഡ്_മിൽ_ടെസ്റ്റ്&oldid=3422284" എന്ന താളിൽനിന്ന് ശേഖരിച്ചത്