ട്രൂ നൂൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
True Noon
സംവിധാനം Nosir Saidov
നിർമ്മാണം Rustami Joni
രചന Safar Haqdadov
അഭിനേതാക്കൾ Yuriy Nazarov, Nasiba Sharipova, Nasriddin Nuriddinov, Shadl Saleh
സംഗീതം Daler Nazarov
ഛായാഗ്രഹണം Georgi Dzalayev
ചിത്രസംയോജനം Dilovar Sultonov
വിതരണം Small Talk Inc.
സമയദൈർഘ്യം 83 minutes
രാജ്യം Tajikistan
ഭാഷ Tajik

ട്രൂ നൂൺനോസിർ സൈദോവ സംവിധാനംചെയ്ത 2009 ലെ താജിക്കിസ്ഥാൻ സിനിമ.

കഥാ സംഗ്രഹം[തിരുത്തുക]

അതിർത്തി ഗ്രാമത്തിലെ സുന്ദരിയായ പെൺകുട്ടിയാണ് നിലൂഫർ. അവിടത്തെ കുന്നിൻ മുകളിൽ പഴയ സോവിയറ്റ് റിപ്പബ്ലിക് കാലത്തേ സ്ഥാപിച്ചിരുന്ന കാലാവസ്ഥാകേന്ദ്രത്തിലെ മേൽനോട്ടക്കാരനാണ് റഷ്യക്കാരൻ വ്രുദ്ധന്റെ സഹായിയാണവൾ. അവൾ കാലാവസ്ഥ ഉപകരണങ്ങൾ ഉപയോഗിക്കാനും,വിവരങ്ങൾ രേഖപ്പെടുത്താനും സ്വയം പഠിച്ചെടുത്തിരുന്നു.ചാർജ്ജ് കൈമാറാൻ പകരക്കാരൻ വരാത്തതിനാൽ റഷ്യയിലെ കുടുംബത്തെ പിരിഞ്ഞ് എത്രയോ വർഷമായി കുടുങ്ങിപ്പൊയിരിക്കുകയാണ് വ്യദ്ധൻ. തപാലും നിലച്ചിട്ട് മാസങ്ങളേറെയായി.വയർലെസ്സ് സെറ്റിലാണെങ്കിൽ മറുപടിയൊന്നുമില്ല.നിലൂഫറിനെ ചാർജ്ജ് ഏൽ‌പ്പിച്ച് സ്ഥലം വിടാനുള്ള ഒരുക്കത്തിലാണയാൾ. അവളുടെ വിവാഹം കഴിയുന്നതുവരെ മാത്രം അവിടെ തങ്ങാനണ് തീരുമാനം.തൊട്ടടുത്ത ഗ്രാമത്തിലെ അസീസുമായുള്ള അവളുടെ വിവാഹ നിശ്ചയദിവസം -പെടുന്നനെ പുതിയ ഏതോ ഉടമ്പടി പ്രകാരം അതിർത്തി പുനർനിർണ്ണയിച്ച് - ഗ്രാമങ്ങൾക്ക് നടുവിലൂടെ പട്ടാളം മുള്ളുകമ്പിവേലി പണിതു. അക്കാലമത്രയും ഒന്നിച്ചു ജീവിച്ചവർ രണ്ട് രാജ്യങ്ങളിലായി..കമ്പിവേലിക്ക് അപ്പുറവും ഇപ്പുറവും കുട്ടികളെ ഇരുത്തി ക്ലാസ്സെടുക്കുന്ന ഒരു സീനുണ്ട് ഈ സിനിമയിൽ.വധുവും വരനും അപ്പുറവും ഇപ്പുറവും...മൈനുകൾ പാകിയ അതിർത്തി മുറിച്ചു കടന്ന് ആ പ്രണയിനികൾക്ക് ഒത്തുചേരാൻ വഴിയൊരുക്കുന്നത് റഷ്യൻ വ്രിദ്ധനാണ്.അതിനയാൾക്ക് സ്വന്തം ജീവൻ പകരം നൽകേണ്ടിവന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

കേരളത്തിന്റെ അന്തർദ്ദേശീയ ചലച്ചിത്രോത്സവം പ്രേക്ഷകർ തിരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള രജതചകോരം ട്രൂ നൂൺ എന്ന ചിത്രത്തിനു ലഭിച്ചു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ട്രൂ_നൂൺ&oldid=1735221" എന്ന താളിൽനിന്നു ശേഖരിച്ചത്