ട്രീലെസ്സ് മൗണ്ടൻ
Treeless Mountain | |
---|---|
Hangul | 나무없는 산 |
Hanja | 나무없는 山 |
RR | Namueopneun San |
MR | Namuŏmnŭn San |
Directed by | So Yong Kim |
Produced by |
|
Written by | So Yong Kim |
Starring |
|
Music by | Eric Offin |
Cinematography | Anne Misawa |
Editing by |
|
Distributed by | Oscilloscope Pictures |
Release date(s) |
|
Running time | 89 മിനിറ്റ് |
Country | ദക്ഷിണ കൊറിയ |
Language | കൊറിയൻ |
Admissions | 7,086 (South Korea) |
Gross revenue |
|
2005 ൽ പുറത്തിറങ്ങിയ ഒരു ദക്ഷിണ കൊറിയൻ സിനിമയാണ് ട്രീലെസ്സ് മൗണ്ടൻ. സംവിധാനവും തിരക്കഥയും സോ യോങ് കിം നിർവ്വഹിച്ചു.
കഥാ സംഗ്രഹം
[തിരുത്തുക]പിതാവ് ഉപേക്ഷിച്ചു പോയ ആറുവയസ്സുകാരിയായ ജിന്നും ഇളയ സഹോദരി ബിന്നും അമ്മയോടോപ്പം സ്യോളിലെ സൌകര്യങ്ങൾ കുറഞ്ഞ ഒരു കെട്ടിടത്തിൽ വളരെ കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. കുട്ടികളെ ഇരുവരേയും മദ്യപാനിയായ അമ്മായിയുടെ അരികിൽ നിർത്തി അമ്മ കുട്ടികളുടെ അച്ഛനെ തേടി പോകുന്നു. ഒരു കാശുകുടുക്ക കുട്ടികൾക്ക് കൊടുത്തിട്ട്, അതിൽ നാണയങ്ങൾ നിറയുമ്പോഴേക്കും താൻ തിരിച്ചു വരും എന്നു സമാധാനിപ്പിച്ചാണു അമ്മ പോകുന്നത്. പല വിധത്തിലും കാശു കുടുക്ക നിറക്കാൻ കുട്ടികൾ ശ്രമിക്കുന്നുണ്ട്. അമ്ാമയിക്ക് വീടു നഷ്ടപ്പെടുകയും അമ്മ തിരിച്ച് വരാതിരിക്കുകയും ചെയ്തതോടെ അവരെ ഗ്രാമത്തിലെ അമ്മൂമ്മയുടേയു അപ്പൂപ്പന്റെയും അരികിൽ കൊണ്ടുപോയി ഉപേക്ഷിച്ച് അമ്മായി സ്ഥലം വിടുന്നു. കൃഷിയിടത്തിൽ അമ്മ ഇനി തിരിച്ചുവരില്ലെന്നറിയാതെ പ്രായമായ അവർക്കൊപ്പം കുട്ടികളും ജീവിക്കുന്നു.
പുരസ്കാരങ്ങൾ
[തിരുത്തുക]- ബെർളിൻ ചലച്ചിത്രോത്സവം 2009 ൽ എക്യുമെനിക്കൽ ജൂറി അവാർഡ്
- 2008 ദുബായ് ഇന്റെർനാഷണൽ ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം.
അവലംബം
[തിരുത്തുക]- ↑ Treeless Mountain at BoxOfficeMojo.com, Box Office Mojo, retrieved 2009-12-02