ട്രീറ്റിയം
ദൃശ്യരൂപം
ട്രീറ്റിയം | |
---|---|
ട്രീറ്റിയം | |
General | |
നാമം, ചിഹ്നം | ട്രീറ്റിയം, ട്രൈട്ടൺ,3H |
ന്യൂട്രോൺ(കൾ) | 2 |
പ്രോട്ടോൺ(കൾ) | 1 |
Nuclide data | |
പ്രകൃത്യാ ഉള്ള ലഭ്യത | trace |
അർദ്ധായുസ്സ് | 4,500±8 ദിവസങ്ങൾ |
റേഡിയോ ആക്ടീവ് നാശം മൂലമുണ്ടാവുന്നത്(വ) | 3He |
ഐസോട്ടോപ്പ് ദ്രവ്യം | 3.0160492 u |
Spin | 1/2+ |
Excess energy | 14,949.794± 0.001 keV |
ബന്ധനോർജ്ജം | 8,481.821± 0.004 keV |
റേഡിയോ ആക്ടീവ് നാശ രീതി | റേഡിയോ ആക്ടീവ് നാശ ഊർജ്ജം |
ബീറ്റാ വികിരണം | 0.018590 MeV |
ഹൈഡ്രജന്റെ ഒരു റേഡിയോ ആക്ടീവ് ഐസോട്ടോപ്പാണ് ഹൈഡ്രജൻ-3 എന്നും അറിയപ്പെടുന്ന ട്രീറ്റിയം (pronounced /ˈtrɪtiəm/ അഥവാ /ˈtrɪʃiəm/, symbol T അഥവാ 3
H). സാധാരണ കാണപ്പെടുന്ന ഹൈഡ്രജൻ ഐസോട്ടോപ്പായ പ്രോട്ടിയത്തിന്റെ അണുകേന്ദ്രത്തിൽ ഒരു പ്രോട്ടോൺ മാത്രമുള്ളപ്പോൾ ട്രീറ്റിയത്തിന്റെ അണുകേന്ദ്രത്തിൽ ഒരു പ്രോട്ടോണും രണ്ടു ന്യൂട്രോണുകളുമുണ്ട്. ട്രീറ്റിയം വളരെ അപൂർവ്വമായി മാത്രമാണ് കാണപ്പെടുന്നത്.
റേഡിയോ ആക്ടീവ് നാശം
[തിരുത്തുക]പരീക്ഷണങ്ങളിൽ ട്രീറ്റിയത്തിന്റെ അർദ്ധായുസ്സിന് പല മൂല്യങ്ങൾ കാണപ്പെടുന്നുണ്ടെങ്കിലും 4,500±8 ദിവസങ്ങൾ (ഉദ്ദേശം 12.33 വർഷങ്ങൾ) എന്ന മൂല്യമാണ് NIST നിർദ്ദേശിക്കുന്നത്.[1] ബീറ്റാ റേഡിയോ ആക്ടീവ് നാശത്തിലൂടെ ട്രീറ്റിയം ഹീലിയം-3 ആയി മാറുന്നു:
ഈ പ്രക്രിയയിൽ 18.6 keV ഊർജ്ജം പുറപ്പെടുവിക്കപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ Comprehensive Review and Critical Evaluation of the Half-Life of Tritium Archived 2011-10-17 at the Wayback Machine., National Institute of Standards and Technology