ട്രിനിറ്റി നദി
ട്രിനിറ്റി നദി | |
---|---|
മറ്റ് പേര് (കൾ) | Río de La Santísima Trinidad Río de La Trinidad |
Country | അമേരിക്കൻ ഐക്യനാടുകൾ |
Physical characteristics | |
പ്രധാന സ്രോതസ്സ് | വടക്കൻ ടെക്സസ്, റെഡ് നദിയ്ക്ക് സമീപം. |
നദീമുഖം | Trinity Bay, at Chambers County, Texas 0 ft (0 m) 29°44′35″N 94°42′12″W / 29.74306°N 94.70333°W |
നീളം | 710 miles (1,140 km) |
Discharge |
|
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 15,589 sq mi (40,380 km2) |
ട്രിനിറ്റി നദി യു.എസ് സംസ്ഥാനമായ ടെക്സസിനുള്ളിൽ പൂർണ്ണമായും നീർത്തടമുള്ള 710-മൈൽ (1,140 കിലോമീറ്റർ)[2] നീളമുള്ള ഒരു നദിയാണ്, ഇത് റെഡ് നദിക്ക് ഏതാനും മൈലുകൾ തെക്കായി, വടക്കൻ ടെക്സസിൽനിന്ന് ഉത്ഭവിക്കുന്നു. റെഡ് നദിയുടെ തെക്കുഭാഗത്തുള്ള ഉത്തുംഗമായ പാറക്കെട്ടുകളാൽ ഉറവിടങ്ങൾ വേർതിരിക്കപ്പെടുന്നു. തദ്ദേശവാസികൾ നദിയുടെ വടക്കൻ വിഭാഗങ്ങളെ അർക്കിക്കോസ എന്നും തീരത്തോട് ചേർന്നുള്ള ഭാഗങ്ങളെ ഡേകോവ എന്നും വിളിക്കുന്നു.[3] 1687-ൽ ഫ്രഞ്ച് പര്യവേക്ഷകനായിരുന്ന റോബർട്ട് കവെലിയർ ഡി ലാ സാലെ ഇതിന് റിവിയർ ഡെസ് കാനോസ് ("കനോസ് നദി") എന്ന് പേരിട്ടു. 1690-ൽ സ്പാനിഷ് പര്യവേക്ഷകനായിരുന്ന അലോൺസോ ഡി ലിയോൺ മതപരമായ പരാമർശങ്ങളാൽ സ്ഥലങ്ങളെ അനുസ്മരിപ്പിക്കുന്ന സ്പാനിഷ് കത്തോലിക്കാ സമ്പ്രദായ പ്രകാരം നദിക്ക് "ലാ സാന്റിസിമ ട്രിനിഡാഡ്" ("ദ മോസ്റ്റ് ഹോളി ട്രിനിറ്റി") എന്ന് നാമകരണം ചെയ്തു.[4]
അവലംബം
[തിരുത്തുക]- ↑ USGS discharge data for Riverside, Nwis.waterdata.usgs.gov, accessed 2011-06-19
- ↑ "TSHA | Trinity River". Tshaonline.org. Retrieved 2021-01-04.
- ↑ "TSHA | Trinity River". Tshaonline.org. Retrieved 2021-01-04.
- ↑ Handbook of Texas Online, s.v. "Trinity River"