ട്രാവൻകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ 1888-91
1888 മാർച്ച് 30നാണ് ഇന്ത്യൻ നാട്ടുരാജ്യങ്ങളിലാദ്യമായി ഒരു നിയമനിർമ്മാണ സഭ രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് വന്നത്. ട്രാവൻകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ അഥവാ തിരുവിതാംകൂർ നിയമനിർമ്മാണസഭയായിരുന്നു ഇത്തരത്തിലെ ആദ്യ സഭ. എട്ടംഗങ്ങളായിരുന്നു സഭയിൽ ആകെയുണ്ടായിരുന്നത്. അഞ്ചുപേർ ഔദ്യോഗികാംഗങ്ങളും മൂന്നുപേർ അനൗദ്യോഗികാംഗങ്ങളുമായിരുന്നു. ഹജൂർകച്ചേരിയുടെ (സെക്രട്ടേറിയറ്റ്) വടക്കേയറ്റത്തുള്ള ദിവാൻ ഓഫീസിന്റെ രണ്ടാം നിലയിലാണ് 1888 ആഗസ്ത് 23 ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്ക്[1] നിയമനിർമ്മാണ സഭയുടെ ആദ്യയോഗം നടന്നത്. ദിവാൻ ടി. രാമറാവുവായിരുന്നു അധ്യക്ഷൻ. ഈ സഭ പാസാക്കുന്ന നിയമങ്ങളിലാണ് പിന്നീട് മഹാരാജാവ് ഒപ്പുവച്ചിരുന്നത്. അതേവരെ ദിവാനും ഉദ്യോഗസ്ഥന്മാരും ചേർന്ന് എഴുതിയുണ്ടാക്കുന്ന നിയമങ്ങളിൽ രാജാവ് ഒപ്പുവയ്ക്കുകയും അത് വിളംബരങ്ങളായി പ്രസിദ്ധീകരിക്കുകയും ചെയ്യുക എന്ന പതിവായിരുന്നു നിലവിലുണ്ടായിരുന്നത്. അത് ഈ സംവിധാനം തുടങ്ങിയതോടെ മാറി.[2].
നിയമനിർമ്മാണ കാര്യത്തിൽ ഗവണ്മെന്റിന് ആവശ്യമായ ഉപദേശം നൽകുകയായിരുന്നു കൗൺസിലിന്റെ ചുമതല[1]. കൗൺസിലിന്റെ കാലാവധി മൂന്നുവർഷമായിരുന്നു[3] ആദ്യത്തെ ലെജിസ്ലേറ്റീവ് കൗൺസിലിന്റെ കാലാവധി 1888, '89, '90 എന്നീ വർഷങ്ങളിലായിരുന്നു.
അംഗങ്ങൾ
[തിരുത്തുക]എട്ടുപേരുള്ള സഭയിൽ അഞ്ചുപേർ ഉദ്യോഗസ്ഥരും മൂന്നുപേർ അനൗദ്യോഗികാംഗങ്ങളുമായിരുന്നു[2].
ഔദ്യോഗിക അംഗങ്ങൾ
[തിരുത്തുക]- വാട്ട്സ് എഫ്.
- നീലകണ്ഠ പിള്ള കെ.
- പേച്ചിയപ്പ നായ്ക്കർ എസ്.
- രാജാ റാം റാവു ടി.[4]
- ശങ്കര സുബ്ബു അയ്യർ എസ്.[5]
അനൗദ്യോഗിക അംഗങ്ങൾ
[തിരുത്തുക]യോഗങ്ങൾ
[തിരുത്തുക]1888
[തിരുത്തുക]- ഓഗസ്റ്റ് 23
നാലു ബില്ലുകളാണ് ഈ യോഗത്തിൽ പരിഗണിക്കപ്പെട്ടത്.
- ബിൽ റ്റു റെഗുലേറ്റ് ദി റിലേഷൻസ് ബിറ്റ്‌വീൻ ജെന്മീസ് ആൻഡ് ദെയർ ടെനന്റ്സ് (ജന്മിമാർക്കും കുടിയാന്മാർക്കുമിടയിലെ ബന്ധം നിയന്ത്രിക്കാനുദ്ദേശിച്ചുള്ള ബിൽ)
- കോഡ് ഓഫ് ക്രിമിനൽ പ്രൊസീജ്യർ (ക്രിമിനൽ നടപടിച്ചട്ടം)
- റിക്കവറി ഓഫ് അരിയേഴ്സ് ഓഫ് ലോക്കൽ റെവന്യൂ ബിൽ (പ്രാദേശിക നികുതിക്കുടിശ്ശിക പിരിച്ചെടുക്കാനുള്ള ബിൽ)
- കോഡ് ഓഫ് സിവിൽ പ്രൊസീജ്യർ (സിവിൽ നടപടിച്ചട്ടം) [6]
- ഒക്റ്റോബർ 16
റിക്കവറി ഓഫ് അരിയേഴ്സ് ഓഫ് ലോക്കൽ റെവന്യൂ ബിൽ സെലക്റ്റ് കമ്മിറ്റിക്കു വിടുക മാത്രമാണ് ഈ ദിവസമുണ്ടായ നടപടി. [7]
1889
[തിരുത്തുക]- ഫെബ്രുവരി 26
രണ്ട് ബില്ലുകളാണ് ഈ ദിവസം പരിഗണിച്ചത്[8]
- കോഡ് ഓഫ് ക്രിമിനൽ പ്രൊസീജ്യർ (അമെൻഡ്മെന്റ്) ബിൽ സെലെക്റ്റ് കമ്മിറ്റിക്കു വിട്ടു.
- കോഡ് ഓഫ് സിവിൽ പ്രൊസീജ്യർ (അമെൻഡ്മെന്റ്) ബിൽ സെലെക്റ്റ് കമ്മിറ്റിക്കു വിട്ടു.
- മാർച്ച് 2
രണ്ട് ബില്ലുകളാണ് ഈ ദിവസം പരിഗണിച്ചത്[9]
- ബിൽ ഫോർ കോൺസ്റ്റിറ്റ്യൂഷൻ ഓഫ് ഹൈക്കോർട്ട് (ഹൈക്കോടതി സ്ഥാപിക്കുവാനുള്ള ബിൽ)
- ബിൽ റ്റു റെഗുലേറ്റ് ദി റിലേഷൻസ് ബിറ്റ്‌വീൻ ജെന്മീസ് ആൻഡ് ദെയർ ടെനന്റ്സ് (ജന്മിമാർക്കും കുടിയാന്മാർക്കുമിടയിലെ ബന്ധം നിയന്ത്രിക്കാനുദ്ദേശിച്ചുള്ള ബിൽ)
- ജൂൺ 6
അഞ്ചൽ ബില്ലാണ് ഈ യോഗത്തിൽ പരിഗണിച്ചത്. ഹൈക്കോർട്ട് ബില്ലിനെതിരായ ഒരു പെറ്റീഷനും പരിഗണിക്കുകയുണ്ടായി. [10]
- ജൂൺ 8
അഞ്ചൽ ബിൽ മാത്രമാണ് ഈ ദിവസവും പരിഗണിച്ചത്[11]
- ജൂലൈ 23
സിവിൽ പ്രൊസീജ്യർ ബില്ലിനെ സംബന്ധിച്ച സെലക്റ്റ് കമ്മിറ്റി റിപ്പോർട്ട് ഈ യോഗത്തിൽ പരിഗണിച്ചു.[12]
- ജൂലൈ 24
സിവിൽ പ്രൊസീജ്യർ ബിൽ ഈ ദിവസവും ചർച്ച ചെയ്തു. പല വകുപ്പുകളിലെയും ഭേദഗതി നിർദ്ദേശങ്ങൾ ചർച്ച ചെയ്യപ്പെട്ടു. [13]
- ഓഗസ്റ്റ് 9
സിവിൽ പ്രൊസീജ്യർ ബിൽ പാസ്സാക്കപ്പെട്ടു. [14]
1890
[തിരുത്തുക]- ജനുവരി 9
അഞ്ചു വിഷയങ്ങളാണ് യോഗത്തിൽ പരിഗണിച്ചത്. [15]
- ആംസ് റെഗുലേഷൻ (വാട്ട്സ് മുന്നോട്ടുവച്ചത് - വേട്ടക്കാർക്ക് വിദേശ തോക്കുകൾ ലൈസൻസില്ലാതെ ഇറക്കുമതി ചെയ്യാനുള്ള അനുമതി) അവതരണാനുമതി നൽകപ്പെട്ടു.
- ടുബാക്കോ റെഗുലേഷൻ (പുകയില കള്ളക്കടത്തുനടത്തുന്ന കുറ്റത്തിന് ശിക്ഷ നൽകാനുള്ള നിയമം - താണുപിള്ള മുന്നോട്ടുവച്ചത്) അവതരണാനുമതി നൽകപ്പെട്ടു.
- സ്റ്റാമ്പ് റെഗുലേഷൻ I ഓഫ് 1059 (പരിഷ്കരിക്കാനുള്ള ബിൽ താണുപിള്ള കൊണ്ടുവന്നെങ്കിലും പിൻവലിക്കപ്പെട്ടു)
- റെജിസ്ട്രേഷൻ റെഗുലേഷൻ I ഓഫ് 1042 (പരിഷ്കരിക്കാനുള്ള ബിൽ താണുപിള്ള കൊണ്ടുവന്നെങ്കിലും പിൻവലിക്കപ്പെട്ടു)
- സിവിൽ കോർട്ട്സ് റെഗുലേഷൻ (മുൻസിഫുകളുടെ പിഴ പരിധി 20 രൂപയിൽ നിന്ന് 30 രൂപയായും സില്ലാ ജഡ്ജുകളുടെ പിഴ പരിധി 50 രൂപയിൽ നിന്ന് 100 രൂപയാക്കാനുമുള്ള നിയമം - താണുപിള്ള മുന്നോട്ടുവച്ചത്) അവതരണാനുമതി നൽകപ്പെട്ടു.
- ഏപ്രിൽ 15
ഒൻപതു വിഷയങ്ങളാണ് ഈ ദിവസം ചർച്ച ചെയ്യപ്പെട്ടത്. [4]
- ടുബാക്കോ റെഗുലേഷൻ (അമെൻഡ്മെന്റ്) VIII ഓഫ് 1063: താണുപിള്ളയാണ് ബിൽ മുന്നോട്ടുവച്ചത്. മൂന്ന് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയശേഷം അടുത്ത യോഗത്തിൽ പരിഗണിക്കാമെന്ന് തീരുമാനിച്ചു.
- സിവിൽ കോർട്ട്സ് റെഗുലേഷൻ (അമെൻഡ്മെന്റ്) I ഓഫ് 1057: പിഴ പരിധി ഉയർത്താനുള്ള ബിൽ താണുപിള്ള മുന്നോട്ടുവച്ചു. ജനങ്ങൾക്ക് സാമ്പത്തികമായി ഈ ഉയർന്ന പിഴ താങ്ങാനാവുമോ എന്നതുസംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ ലഭ്യമാകുന്നതുവരെ ബിൽ നീക്കിവയ്ക്കാൻ തീരുമാനമെടുക്കപ്പെട്ടു.
- ജെന്മി ആൻഡ് ടെനന്റ് ബിൽ: താണുപിള്ള അവതരിപ്പിച്ചു. ഇത് ഗസറ്റിൽ പ്രസിദ്ധപ്പെടുത്താനും സെലക്റ്റ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാനും തീരുമാനമായി.
- റെഗുലേഷൻ III ഓഫ് 1061 (ഇമ്പോർട്ട് ഓഫ് ആംസ് ആൻഡ് അമുനിഷൻ): വാട്ട്സ് ബിൽ അവതരിപ്പിച്ചു. ഇത് ഗസറ്റിൽ പ്രസിദ്ധപ്പെടുത്താനും അടുത്ത യോഗത്തിൽ പരിഗണിക്കാനും തീരുമാനിച്ചു.
- ലോ ആൻഡ് എവിഡൻസ് ബിൽ: ഇംഗ്ലീഷ് ബില്ലിന്റെ ചുവടുപിടിച്ച് ഒരു തെളിവുനിയമം അവതരിപ്പിക്കാനുള്ള അനുമതി രാജ റാം റാവു തേടി. അവതരണാനുമതി ലഭിച്ചു.
- ലോൺസ് റ്റു പ്രൊവൈഡ് ഇൻഡിവിജ്വൽസ്: കൃഷി മെച്ചപ്പെടുത്താനായി സ്വകാര്യവ്യക്തികൾക്ക് കടം കൊടുക്കുന്നതുസംബന്ധിച്ച ബില്ലിന് താണുപിള്ള അനുമതി തേടി. അവതരണാനുമതി നൽകപ്പെട്ടു.
- ഗ്രാന്റ് ഓഫ് വേസ്റ്റ് ലാൻഡ്സ് ബിൽ: രാജ റാം റാവു തരിശുഭൂമി പതിച്ചുകൊടുക്കുന്നതു സംബന്ധിച്ച ബില്ലിന് അവതരണാനുമതിക്കപേക്ഷിച്ചു. ഇത് നൽകപ്പെട്ടു.
- ഫോറസ്റ്റ് റെഗുലേഷൻ IV ഓഫ് 1063: രാജ റാം റാവു ഈ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ അവതരിപ്പിക്കാനുള്ള അനുമതി ആവശ്യപ്പെട്ടു. അവതരണാനുമതി നൽകപ്പെട്ടു.
- റെഗുലേഷൻ I ഓഫ് 1039 - പ്രൊട്ടക്ഷൻ ഓഫ് ഇലക്ട്രിക് ടെലിഗ്രാഫ്: വാട്ട്സ് ഈ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്ലിന് അവതരണാനുമതി അഭ്യർത്ഥിച്ചു. അവതരണാനുമതി നൽകപ്പെട്ടു.
- ജൂൺ 24
രണ്ടു വിഷയങ്ങളാണ് യോഗം ചർച്ച ചെയ്തത്[16]
- റ്റുബാക്കോ റെഗുലേഷൻ (അമെൻഡ്മെന്റ്) ബിൽ: പരിഷ്കാരങ്ങളോടെ ജൂലൈ 22-ലെ യോഗത്തിൽ പരിഗണിക്കാൻ തീരുമാനിച്ചു.
- ക്രിമിനൽ പ്രൊസീജ്യർ ബിൽ സംബന്ധിച്ച സെലക്റ്റ് കമ്മിറ്റി റിപ്പോർട്ട്: ഗസറ്റിൽ പ്രസിദ്ധീകരിക്കാനും ഒക്റ്റോബറിൽ വീണ്ടും പരിഗണിക്കാനും തീരുമാനിച്ചു.
- ജൂൺ 25
ആംസ് റെഗുലേഷൻ (അമെൻഡ്മെന്റ്) ബിൽ മാത്രമാണ് 25-ആം തീയതി പരിഗണിച്ചത്. ചർച്ച 26-ലേയ്ക്കും നീണ്ടു. ആംസ് റെഗുലേഷൻ നിയമം പ്രശ്നം പിടിച്ചതാണെന്നും ഇത് ഭേദഗതി ചെയ്യുന്നതിലും ഭേദം പുതിയ ബിൽ കൊണ്ടുവരുന്നതാണെന്നും യോഗം തീരുമാനിച്ചു. [17]
- ജൂൺ 26
ഏഴു വിഷയങ്ങൾ ഈ ദിവസം പരിഗണിച്ചു[18]
- ബിൽ ഫോർ പ്രൊട്ടക്ഷൻ ഫ്രം ഫാമിൻ,
- ബിൽ റ്റു റെഗുലേറ്റ് ആൻഡ് ലീഗലൈസ് ദി റൈറ്റ്സ് ഓഫ് ദി നാഞ്ചിനാട് ഉകന്തുടുമ മരുമേഘവാടി വെള്ളാളൻ
- ബിൽ ഫോർ റെഗുലേറ്റിംഗ് ദി ഗ്രാന്റ് ഓഫ് വേസ്റ്റ് ലാൻഡ്സ്
- ബിൽ റ്റു റെഗുലേറ്റ് ദി ഗ്രാന്റ് ഓഫ് ലോൺസ് റ്റു പ്രൈവറ്റ് ഇൻഡിവിജ്വൽസ് ഫോർ അഗ്രിക്കൾച്ചറൽ പർപ്പസ്
- ബിൽ ഫോർ അഡോപ്റ്റിംഗ് ദി ബ്രിട്ടീഷ് ഇൻഡ്യ എവിഡൻസ് ആക്റ്റ്
- സിവിൽ കോർട്ട് അമെൻഡ്മെന്റ് റെഗുലേഷൻ
- ആംസ് റെഗുലേഷൻ (അമെൻഡിംഗ്) ബിൽ
- ഓഗസ്റ്റ് 5
രണ്ട് വിഷയങ്ങളാണ് ഈ ദിവസം പരിഗണിച്ചത്[19]
- ബിൽ ഫോർ ടേക്കിംഗ് ഓഫ് സെൻസസ്
- ബിൽ ഫോർ റെഗുലേറ്റിംഗ് ഗ്രാന്റ് ഓഫ് വേസ്റ്റ്ലാൻഡ്സ്
- ഒക്റ്റോബർ 18
രണ്ട് വിഷയങ്ങളാണ് ഈ ദിവസവും പരിഗണിക്കപ്പെട്ടത്[20]
- സ്മോൾ കോസ് ബിൽ പാസ്സാക്കപ്പെട്ടു
- ബിൽ ഫോർ അക്വയറിംഗ് ലാൻഡ് ഫോർ പബ്ലിക് പർപ്പസ്: താണുപിള്ള അവതരണാനുമതി അഭ്യർത്ഥിച്ചു. അനുമതി നൽകപ്പെട്ടു.
- ഒക്റ്റോബർ 24
നാലുവിഷയങ്ങൾ കൗൺസിൽ ഈ ദിവസം പരിഗണയ്ക്കെടുത്തു.[21]
- സെൻസസ്സ് ബിൽ പാസ്സാക്കപ്പെട്ടു
- ടുബാക്കോ റെഗുലേഷൻ (അമെൻഡ്മെന്റ്) ബിൽ പാസാക്കപ്പെട്ടു
- ബിൽ റ്റു റെഗുലേറ്റ് ദി ഗ്രാന്റ് ഓഫ് ലാൻഡ് ഫോർ അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ്സ്: സെലക്റ്റ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു.
- റോയൽ കോർട്ട്സ് റെഗുലേറ്റിംഗ് (അമെൻഡ്മെന്റ്) ബിൽ: പരിഗണിക്കപ്പെട്ടു.
- മാർച്ച് 3
ഉകന്തുടമ ബിൽ (Ukanthuduma Bill) മാത്രമാണ് ഈ ദിവസം പരിഗണിക്കപ്പെട്ടത്.
- മാർച്ച് 4 മുതൽ 12 വരെ
തുടർച്ചയായി 9 ദിവസം ക്രിമിനൽ പ്രൊസീജ്യർ ബിൽ കൗൺസിൽ പരിഗനയ്ക്കെടുത്തു. [22] [23] [24] [25] [26] [27] [28] [29] നിയമത്തിലെ വിവിധ വകുപ്പുകൾ വിശദമായി കൗൺസിൽ ചർച്ച ചെയ്തു.
- മേയ് 19
അഗ്രിക്കൾച്ചറൽ ലോൺ ബിൽ ചർച്ചയ്ക്കെടുത്തു. സെലക്റ്റ് കമ്മിറ്റി നിർദ്ദേശിച്ച പരിഷ്കാരങ്ങളോടെ നിയമം പാസാക്കപ്പെട്ടു. [30]
- ജൂലൈ 7
ക്രിമിനൽ പ്രൊസീജ്യർ ബിൽ കൗൺസിൽ വീണ്ടും പരിഗണിച്ചു[31]
- ജൂലൈ 8
വേസ്റ്റ് ലാൻഡ് ബിൽ സെലക്റ്റ് കമ്മിറ്റിയുടെ പരിഗണനയ്ക്കയക്കാൻ തീരുമാനമെടുത്തു. ഇൻഡ്യൻ എവിഡൻസ് ബിൽ പരിഗണിക്കപ്പെട്ടു[32]
- ഓഗസ്റ്റ് 6=
ക്രിമിനൽ പ്രൊസീജ്യർ ബിൽ വീണ്ടും പരിഗണനയ്ക്കെടുത്തു. 129, 407, 280, 281, 398 (1), 398 (2) എന്നീ സെക്ഷനുകളിലെ ഭേദഗതികൾ അംഗീകരിക്കപ്പെട്ടു. [33]
- ഓഗസ്റ്റ് 7
ഫോറസ്റ്റ് ബിൽ പരിഗണനയ്ക്കെടുത്തു. ഇത് സെലക്റ്റ് കമ്മിറ്റിക്ക് അയയ്ക്കാൻ തീരുമാനമെടുത്തു. [34]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "കേരളത്തിന്റെ ജനാധിപത്യ ചരിത്രം". മലയാളി വാർത്ത. 21 നവംബർ 2012. Retrieved 23 ഫെബ്രുവരി 2013.
- ↑ 2.0 2.1 "നഗരപ്പഴമ: ജനപ്രതിനിധികൾ-ഹജൂർകച്ചേരി മുതൽ കുതിരലായംവരെ". മാതൃഭൂമി. 11 ഫെബ്രുവരി 2013. Archived from the original on 2013-02-11. Retrieved 23 ഫെബ്രുവരി 2013.
- ↑ "കേരള രാഷ്ട്രീയം - ഒരു വിഹഗവീക്ഷണം". കേരള ടൂറിസം.ഓർഗ്. Archived from the original on 2013-05-10. Retrieved 23 ഫെബ്രുവരി 2013.
- ↑ 4.0 4.1 4.2 "അബ്സ്ട്രാക്റ്റ് പ്രൊസീഡിംഗ്സ് ഓഫ് ദി ട്രാവൻകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ" (PDF). കേരള നിയമസഭ. Retrieved 23 ഫെബ്രുവരി 2013.
- ↑ 5.0 5.1 നിയമസഭ.ഓർഗ് Assembly "TLC - 1 (1888 - 1891)" തിരഞ്ഞെടുത്തശേഷം Members കാണുക.
- ↑ "അബ്സ്ട്രാക്റ്റ് പ്രൊസീഡിംഗ്സ് ഓഫ് ദി ട്രാവൻകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ" (PDF). കേരള നിയമസഭ. Retrieved 23 ഫെബ്രുവരി 2013.
- ↑ "അബ്സ്ട്രാക്റ്റ് പ്രൊസീഡിംഗ്സ് ഓഫ് ദി ട്രാവൻകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ" (PDF). Retrieved 23 ഫെബ്രുവരി 2013.
- ↑ "ട്രാവൻകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ അബ്സ്ട്രാക്റ്റ് ഓഫ് പ്രൊസീഡിംഗ്സ്" (PDF). Retrieved 23 ഫെബ്രുവരി 2013.

- ↑ "ട്രാവൻകൂർ ഗവണ്മെന്റ് ഗസറ്റ് സപ്ലിമെന്റ്" (PDF). 1890 ഏപ്രിൽ 29. കേരള നിയമസഭ. Retrieved 23 ഫെബ്രുവരി 2013.