Jump to content

ടോൾടെക് സംസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലെ ശേഖരത്തിൽ നിന്നുള്ള ടോൾടെക് ശൈലിയിലുള്ള ഒരു കളിമൺ പാത്രം.

തിയോതിഹാക്കാൻ നഗരത്തിന്റെ പതനത്തിനു ശേഷം മധ്യ മെക്സിക്കോയുടെ ആധിപത്യം നേടിയ ഒരു പുരാതന നാഗരികതയാണ് ടോൾടെക്. [1] ഇത് ഒരു പുരാതന മെസോ-അമേരിക്കൻ സംസ്കാരമാണ്. ഏകദേശം 900–1168 CE കാലഘട്ടത്തിൽ മെക്സിക്കോയിലെ തുല, ഹിഡാൽഗോ, മെക്സിക്കോ കേന്ദ്രീകരിച്ച് ഒരു സംസ്ഥാനത്തെ ആധിപത്യം ടോൾടെക്കുകൾ സ്ഥാപിച്ചു. ഹിഡാൽഗോ സംസ്ഥാനത്തിലെ മെക്സിക്കോ സിറ്റിക്ക് വടക്കുള്ള തുലയായിരുന്നു അവരുടെ തലസ്ഥാന നഗരം. സൈറ്റിലെ 'അറ്റ്ലാന്റസ്' എന്ന പ്രതിമകൾ ടോൾടെക്കുകളുടെ യുദ്ധ-സംസ്കാര സ്വഭാവത്തിന്റെ തെളിവാണ്. പിൽക്കാലത്തെ ആസ്ടെക് സംസ്കാരം ടോൾടെക്കുകളെ തങ്ങളുടെ ബൗദ്ധിക-സാംസ്കാരിക മുൻഗാമികളായി കണ്ടു. [2]

ദേസാസെറ്റ്ലിപ്പോകോ ദേവന്റെയും ക്വെറ്റ്സാൽകോൽറ്റ് ദേവിയുടെ അനുയായികളും തമ്മിൽ ഒരു സംഘട്ടനം ഉണ്ടായി. ഇത് ടോൾടെക്കുകൾക്കിടയിൽ ഒരു പിളർപ്പിന് കാരണമായി. അവസാനം ഇത് ടോൾടെക് സംസ്കാരത്തിന്റെ പതനത്തിനു വഴിയൊരുക്കി. [3]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ടോൾടെക്_സംസ്കാരം&oldid=3229543" എന്ന താളിൽനിന്ന് ശേഖരിച്ചത്