ടോർബറ്റ്-ഇ ജാം

Coordinates: 35°14′38″N 60°37′21″E / 35.24389°N 60.62250°E / 35.24389; 60.62250
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടോർബറ്റ്-ഇ ജാം

تربت جام
നഗരം
ടോർബറ്റ്-ഇ ജാം is located in Iran
ടോർബറ്റ്-ഇ ജാം
ടോർബറ്റ്-ഇ ജാം
Coordinates: 35°14′38″N 60°37′21″E / 35.24389°N 60.62250°E / 35.24389; 60.62250
CountryIran
പ്രവിശ്യറസാവി ഖൊറാസാൻ
Countyടോർബറ്റ്-ഇ ജാം
ബക്ഷ്Central
ജനസംഖ്യ
 (2016 Census)
 • നഗരപ്രദേശം
100,449[1]
സമയമേഖലUTC+3:30 (IRST)
 • Summer (DST)UTC+4:30 (IRDT)
ടോർബറ്റ്-ഇ ജാം at GEOnet Names Server

ടോർബറ്റ്-ഇ ജാം (പേർഷ്യൻ: تربت جام; also known as Torbat-e Sheykh Jām and Turbat-i-Shaikh Jam എന്നും അറിയപ്പെടുന്നു)[2] ഇറാനിലെ റസാവി ഖൊറാസൻ പ്രവിശ്യയിലെ ടോർബറ്റ്-ഇ ജാം കൗണ്ടിയുടെ ഒരു നഗരവും തലസ്ഥാനവുമാണ്. 2016 ലെ കനേഷുമാരി പ്രകാരം നഗരതത്തിലെ ജനസംഖ്യ 100,449 ആയിരുന്നു. ഗ്രേറ്റർ ഖൊറാസാനിലെ പുരാതന നഗരങ്ങളിലൊന്നാണ് ടോർബറ്റ്-ഇ ജാം നഗരം.

സുന്നി വിഭാഗത്തിന് ഭൂരിപക്ഷമുള്ള ഒരു പുരാതന നഗരമാണ് ടോർബറ്റ്-ഇ ജാം. ഇത് മഷാദിന്റെ തെക്ക് പടിഞ്ഞാറായി ഏകദേശം 160 കിലോമീറ്റർ (99 മൈൽ) ദൂരത്തിലും തയ്ബാദിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ (37 മൈൽ) വടക്കായും, അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ (25 മൈൽ) പടിഞ്ഞാറായുമാണ് സ്ഥിതിചെയ്യുന്നത്. ശൈഖ് അഹമ്മദ് ജാമിയുടെയും ഖാസിം-ഇ അൻവാറിന്റെയും മസാർ (ശവകുടീരം) പോലെയുള്ള നിരവധി പുരാതന സ്ഥലങ്ങൾ അവിടെയുണ്ട്. ബെസ്ദ്, മഹമൂദാബാദ്, നിൽഷഹ്ർ തുടങ്ങി നിരവധി ഗ്രാമങ്ങളും ഈ കൗണ്ടിയിൽ ഉൾപ്പെടുന്നു.

സംഗീതം[തിരുത്തുക]

ഇറാനിയൻ സംസ്കാരത്തിൽ ടോർബറ്റ്-ഇ-ജാം സംഗീതത്തിന് ഒരു നീണ്ട ചരിത്രമുണ്ട്. ടോർബറ്റ്-ഇ-ജാമിലെ ആളുകൾക്കിടയിൽ ഏറ്റവും പ്രധാനപ്പെട്ടതും സാധാരണവുമായ ഒരു സംഗീതോപകരണമായ ഡോട്ടാർ, വളരെ വൈദഗ്ധ്യത്തോടെ വായിക്കപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. "Statistical Center of Iran > Home".
  2. ടോർബറ്റ്-ഇ ജാം can be found at GEOnet Names Server, at this link, by opening the Advanced Search box, entering "-3087659" in the "Unique Feature Id" form, and clicking on "Search Database".
"https://ml.wikipedia.org/w/index.php?title=ടോർബറ്റ്-ഇ_ജാം&oldid=3822607" എന്ന താളിൽനിന്ന് ശേഖരിച്ചത്