ടോറൈൻ (കന്നുകാലി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Taurine cattle
20100516 Vacas Vilarromarís, Oroso-8-1.jpg
A Galician Blond cow in Spain
Domesticated
Scientific classification e
Kingdom: ജന്തുലോകം
Phylum: Chordata
Class: Mammalia
Order: Artiodactyla
Family: Bovidae
Subfamily: Bovinae
Genus: Bos
Species:
Subspecies:
B. t. taurus
Trinomial name
Bos taurus taurus
Synonyms
  • Bos taurus
  • Bos primigenius taurus

ഏകദേശം പതിനായിരത്തി അഞ്ഞൂറ്‍ വർഷങ്ങൾക്ക് മുമ്പ് മെസൊപ്പൊട്ടേമിയയുടെ മുകൾ ഭാഗങ്ങളിൽ തുർക്കിയിലെ സയാന ഗ്രാമങ്ങൾക്കും വടക്കൻ ഇറാഖിലെ ഡാജെ എൽ മുഗാരയ്ക്കും സമീപം മെരുക്കിയെടുത്ത എൺപത് ഓറോച്ചുകളിൽ നിന്ന് തെക്കുകിഴക്കൻ ടോറൈൻ കന്നുകാലികളുടെ (ബോസ് ടോറസ് ടോറസ്) Bos taurus taurus മൊത്തം ശേഖരം ഉണ്ടായതായി ജനിതക ഗവേഷണം സൂചിപ്പിക്കുന്നു. [1]

കന്നുകാലികളെ മൂന്ന് വ്യത്യസ്ത ഇനങ്ങളായി തരം തിരിച്ചിട്ടുണ്ട്. ബോസ് ടോറസ്, Bos taurus (യൂറോപ്യൻ അല്ലെങ്കിൽ ടോറൈൻ) , ബോസ് ഇൻഡിക്കസ് (സെബു), വംശനാശം സംഭവിച്ച ബോസ് പ്രൈമിജെനിയസ് (ഔറോക്സ് Aurochs) എന്നിവയാണ് അവ. വംശനാശം സംഭവിച്ച ഔറോക്സുകളുടെ പിൻഗാമികളാണ് ടോറൈൻ, സെബു എന്നിവ. ബോസ് ടോറസ് എന്ന ഒറ്റ വർഗ്ഗത്തിലാക്കി ഇവയെ പുനർ നാമകരണം ചെയ്തു. ബോസ് ടോറസ് പ്രൈമിജെനിയസ്, ബോസ് ടോറസ് ഇൻഡിക്കസ്, ബോസ് ടോറസ് ടോറസ് എന്നിങ്ങനെ മൂന്ന് ഉപവർഗ്ഗങ്ങളാക്കി വീണ്ടും തിരിച്ചു. ഈ മൂന്നിനങ്ങളാണ് ഇപ്പോൾ വ്യാപകമായി വളർത്തുമൃഗങ്ങളായി പരിപാലിച്ച് പോരുന്നത്.

ടോറൈൻ കന്നുകാലികളുടെ ഹെർഫോർഡ് ഇനത്തിന്റെ ജീനോം സീക്വൻസ് 2009 ൽ ബോവിൻ ജീനോം സീക്വൻസിംഗ് ആൻഡ് അനാലിസിസ് കൺസോർഷ്യം പ്രസിദ്ധീകരിച്ചു. [2]

ഇതും കാണുക[തിരുത്തുക]

References[തിരുത്തുക]

  1. Bollongino, Ruth, at al. Molecular Biology and Evolution. "Modern Taurine Cattle descended from small number of Near-Eastern founders". 7 March 2012. Accessed 8 May 2015.
  2. Elsik, C. G. et al, (Bovine Genome Sequencing and Analysis Consortium) (2009). "The genome sequence of taurine cattle: a window to ruminant biology and evolution". Science. 324 (5926): 522–528. Bibcode:2009Sci...324..522A. doi:10.1126/science.1169588. PMC 2943200. PMID 19390049.CS1 maint: multiple names: authors list (link)

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടോറൈൻ_(കന്നുകാലി)&oldid=3318950" എന്ന താളിൽനിന്ന് ശേഖരിച്ചത്