ടോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു വൃത്തത്തിന്റെ പ്രദക്ഷിണം മൂലം ഉണ്ടായ ഒരു ടോറസ്
പ്രദക്ഷിണത്തിന്റെ അച്ചുതണ്ടിൽ നിന്നുള്ള ദൂരം കുറയുന്തോറും ടോറസിന്റെ രൂപം മാറുകയും ഒരു ഘട്ടമെത്തുമ്പോൾ ഗോളമായി രൂപപ്പെടുകയും ചെയ്യുന്നു.
ചുവപ്പ് വൃത്തത്തിന്റെ മജന്ത വൃത്തത്തിലൂടെയുള്ള പ്രദക്ഷിണം വഴിയുണ്ടായ ടോറസ്.

ഒരു വൃത്തം അതേ പ്രതലത്തിൽ തന്നെയുള്ള ഒരു അച്ചുതണ്ടിൽ പ്രദക്ഷിണം ചെയ്യുമ്പോൾ ഉണ്ടാവുന്ന ഒരു ത്രിമാന ജ്യാമിതീയ രൂപമാണ് ടോറസ്. സാങ്കേതികമായി നോക്കുമ്പോൾ ടോറസുകൾക്ക് ഉപരിതലം മാത്രമേ ഉണ്ടാകൂ. ഘനം ഇല്ല.

സവിശേഷതകൾ[തിരുത്തുക]

പ്രദക്ഷിണത്തിന്റെ അച്ചുതണ്ട് വൃത്തോപരിതലത്തിൽ നിന്ന് മാറിയാണെങ്കിൽ ടോറസുകൾക്ക് ഒരു വളയത്തിന്റെ രൂപമായിരിക്കും ഉണ്ടാവുക. അച്ചുതണ്ട് ഉപരിതലത്തെ സ്പർശിക്കുകയാണെങ്കിൽ കൊമ്പിന്റെ ആകൃതിയായിരിക്കും ടോറസിന്റേത്. വൃത്തോപരിതലത്തെ മുറിച്ചാണ് അച്ചുതണ്ട് ഉള്ളതെങ്കിൽ അതൊരു സ്പിന്റിൽ ടോറസ് എന്നറിയപ്പെടുന്നു. വൃത്തകേന്ദ്രത്തിലൂടെ അച്ചുതണ്ട് കടന്നുപോവുകയാണെങ്കിൽ അതൊരു ടോറസല്ലാതായി മാറുകയും ഗോളമായി രൂപപ്പെടുകയും ചെയ്യും.

പൊള്ളയായ ഉള്ള്[തിരുത്തുക]

ഉള്ള് പൊള്ളയായിരിക്കുമെന്നതാണ് ടോറസിന്റെ പ്രത്യേകത. ഉപരിതലം മാത്രമേ ടോറസിന് ഉണ്ടാകൂ, എന്നാൽ പ്രായോഗികമായി ഇത് സാധ്യമല്ലാത്തത് കൊണ്ട് ട്യൂബുകൾക്കും മറ്റും ഒരു ചെറിയ കട്ടി ഉണ്ടായിരിക്കും.

സോളിഡ് ടോറസ് ടോറസിൽ നിന്നും വ്യതിരിക്തമാകുന്നത് അതിന്റെ ഉള്ളടക്കം അനുസരിച്ചാണ്. ഉള്ള് നിറഞ്ഞ ടോറസ് ആണ് സോളിഡ് ടോറസ്. സോളിഡ് ടോറസിന് ഉദാഹരണമാണ് ഡോനട്ട്. ടോറസ് എന്ന് പറയുമ്പോൾ സാധാരണയായി സോളിഡ് ടോറസ് ഉദ്ദേശിക്കപ്പെടാറില്ല.

നിത്യജീവിതത്തിൽ[തിരുത്തുക]

നീന്തലിന് ഉപയോഗിക്കുന്ന ട്യൂബ്, വാഹനങ്ങളുടെ ടയർ ട്യൂബുകൾ എന്നിവ നമ്മുടെ നിത്യജീവിതത്തിൽ കാണപ്പെടുന്ന ടോറസുകളിൽ പെടുന്നു. കണ്ണടച്ചില്ലുകൾ ടോറസിന്റെ സിദ്ധാന്തമുപയോഗിച്ചാണ് നിർമ്മിക്കാറുള്ളത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടോറസ്&oldid=3931847" എന്ന താളിൽനിന്ന് ശേഖരിച്ചത്