ടോയോഹിരോ അകിയാമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ടോയോഹിരോ അകിയാമ
പ്രമാണം:Akiyama Toyohiro.jpg
TBS Research Cosmonaut
ദേശീയതJapanese
ജനനം (1942-06-22) ജൂൺ 22, 1942 (പ്രായം 77 വയസ്സ്)
Tokyo, Japan
മറ്റു തൊഴിൽ
Journalist
ബഹിരാകാശത്ത് ചെലവഴിച്ച സമയം
7d 21h 54min
ദൗത്യങ്ങൾSoyuz TM-11 / Soyuz TM-10
ദൗത്യമുദ്ര
Soyuz TM-11 patch.png

1990 ൽ സോവിയറ്റ് സോയുസ് ബഹിരാകാശവാഹനത്തിൽ മിർ ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ട ഒരു ജാപ്പനീസ് മാധ്യമപ്രവർത്തകനാണ് ടോയോഹിരോ അകിയാമ [1](ജ: ജൂലൈ 22, 1942).ബഹിരാകാശത്തെത്തിയ ആദ്യത്തെ ജപ്പാൻ പൗരനുമാണ് അകിയാമ[2].ബഹിരാകാശത്തെ മാധ്യമപ്രവർത്തകൻ എന്നു ഇദ്ദേഹത്തെ വിശേഷിപ്പിയ്ക്കുന്നു.

വിദ്യാഭ്യാസം[തിരുത്തുക]

ടോക്കിയോയിലെ മിറ്റാക്കയിലുള്ള ഇന്റർനാഷണൽ ക്രിസ്റ്റ്യൻ യൂണിവേഴ്സിറ്റിയിൽ അക്കാദമിയിൽ നിന്നും ബിരുദം. തുടർന്ന് 1966 മുതൽ ടോക്കിയോ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റത്തിൽ (ടി.ബി.എസ്) പത്രപ്രവർത്തകനായി.1967 മുതൽ 1971 വരെ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ വേൾഡ് സർവീസിൽ പ്രവർത്തിച്ചു. 1984 മുതൽ 1988 വരെ അകിയാമ വാഷിംഗ്ടൺ ഡി.സിയിൽ ടിബിഎസിന്റെ പ്രധാന ലേഖകനായിരുന്നു.

പരിശീലനം[തിരുത്തുക]

ആഗസ്റ്റ് 1989 ൽ ടിബിഎസും സോവിയറ്റ് യൂണിയനും തമ്മിലുണ്ടാക്കിയ ഒരു കരാർ പ്രകാരം അകിയാമ ബഹിരാകാശയാത്രാപരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിൽ ആദ്യമായി വാണിജ്യോദ്ദേശത്തോടെ സംഘടിപ്പിച്ച ഒരു ബഹിരാകാശപര്യടനമായിരുന്നു ഇത്[3]. 163 ടിബിഎസ് ജീവനക്കാരിൽ നിന്നും അകിയാമയും ഛായാഗ്രാഹകയായ റയ്കോ കികുചിയും രണ്ട് അന്തിമ സ്ഥാനാർത്ഥികളായി തിരഞ്ഞെടുക്കപ്പെട്ടു.വിക്ഷേപണത്തിനു ഒരു ആഴ്ച മുൻപ് കികുച്ചി അപ്പൻഡിസൈറ്റിസ് രോഗബാധ കാരണം അയോഗ്യയായപ്പോൾ അന്തിമഘട്ടത്തിൽ അകിയാമയെ യാത്രയ്ക്ക് തെരെഞ്ഞെടുക്കുകയായിരുന്നു.[4]

ബഹിരാകാശത്ത്[തിരുത്തുക]

1990 ഡിസംബർ 2 ന് മിർ ബഹിരാകാശ കേന്ദ്രത്തിലേക്ക് വിക്ഷേപിയ്ക്കപ്പെട്ട സോയുസ് ടി -11 ദൗത്യപേടകത്തിൽ അകിയാമ മിഷൻ കമാൻഡർ വിക്ടർ അഫ്നാസ്യേവ്, എൻജിനീയർ മൂസ മാനറോവ് എന്നിവരോടൊപ്പം പ്രവർത്തിച്ചു. മിറിൽ തങ്ങുന്ന വേളയിൽ എല്ലാ ദിവസവും തത്സമയ റിപ്പോർട്ടുകൾ അകിയാമ തയ്യാറാക്കി അവതരിപ്പിച്ചു.

അവലംബം[തിരുത്തുക]

  1. Britannica Educational Publishing (2009). Manned Spaceflight. Rosen Publishing Group. pp. 156–157. ISBN 1-61530-039-2.
  2. Akiyama". Encyclopedia Astronautica. Archived from the original on December 29, 2008. Retrieved 29 November 2010.
  3. Mir Space Station". BBC News. Retrieved 29 November 2010തോയോഹിരോ അകിയാമ
  4. Anatoly Zak (June 27, 2015). "Soyuz TM-11: First journalist in space". SEN.com.(subscription required)
"https://ml.wikipedia.org/w/index.php?title=ടോയോഹിരോ_അകിയാമ&oldid=2773231" എന്ന താളിൽനിന്ന് ശേഖരിച്ചത്