ടോയിൻ അബ്രഹാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടോയിൻ അബ്രഹാം
ജനനം
ഓച്ചി, എഡോ, നൈജീരിയ
ദേശീയതനൈജീരിയൻ
തൊഴിൽ
  • നടി
  • ചലച്ചിത്ര നിർമാതാവ്
  • നിർമ്മാതാവ്
  • സംവിധായക
സജീവ കാലം2003– ഇന്നുവരെ

ഒരു നൈജീരിയൻ ചലച്ചിത്ര നടിയും ചലച്ചിത്ര സംവിധായികയും നിർമ്മാതാവുമാണ്[1][2] ടോയിൻ അബ്രഹാം[3] (ജനനം. ഒലുട്ടോയിൻ ഐമാഖു).

ആദ്യകാലജീവിതം[തിരുത്തുക]

തെക്കൻ നൈജീരിയയിലെ എഡോ സ്റ്റേറ്റിലെ ഔചി എന്ന പട്ടണത്തിലാണ് ഐമാഖു ജനിച്ചത്, പക്ഷേ തന്റെ ആദ്യകാല ജീവിതം തെക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഒയോ സ്റ്റേറ്റിന്റെ തലസ്ഥാനമായ ഇബാദാനിലാണ് ചെലവഴിച്ചത്.[4] അവർ ഒസുൻ സ്റ്റേറ്റ് പോളിടെക്നിക് ഐറിയിലേക്ക് പോകുകയും 1999-2002 ൽ അവർ അവിടെനിന്നും പ്രീ-നാഷണൽ ഡിപ്ലോമയും ഓർഡിനറി നാഷണൽ ഡിപ്ലോമയും നേടി. ഇബാദാൻ പോളിടെക്നിക്കിൽ നിന്ന് മാർക്കറ്റിംഗിൽ ഉയർന്ന ദേശീയ ഡിപ്ലോമ സർട്ടിഫിക്കറ്റ് നേടി.[5] ടോയിൻ അബ്രഹാം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ ബ്ലാക്ക് വാൽ എന്ന സിനിമയിൽ അഭിനയിച്ചിരുന്നു.[6]

കരിയർ[തിരുത്തുക]

2003-ൽ നൈജീരിയൻ ചലച്ചിത്ര നടി ബക്കി റൈറ്റ് ഒരു സിനിമയുടെ ചിത്രീകരണത്തിനായി ഇബാദാൻ സന്ദർശിച്ചപ്പോൾ അഭിനയിക്കാൻ തുടങ്ങി.[7] കാലക്രമേണ, ടോണിൻ അബ്രഹാം അലാനി ബാബ ലബേക്ക്, എബിമി നി. തുടങ്ങി നിരവധി നൈജീരിയൻ ചിത്രങ്ങൾ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും അവതരിപ്പിക്കുകയും ചെയ്തു.[8] 2013-ലെ മികച്ച ഹോളിവുഡ് അവാർഡിനിടെ എബിമി നി എന്ന യൊറൂബ ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള നാമനിർദ്ദേശം ചെയ്യപ്പെട്ടു. ജോയ് മുയിവയ്‌ക്കൊപ്പം യൊറൂബ ചിത്രത്തിലെ അയ്താലെ എന്ന ചിത്രത്തിലെ മികച്ച നായികയായി തിരഞ്ഞെടുക്കപ്പെട്ടു.[9] അഭിനയ ജീവിതത്തെ അടിസ്ഥാനമാക്കി, ടോയിനെ രാഷ്ട്രീയക്കാർ അവർക്ക് വേണ്ടി പ്രചാരണം നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. 2015-ൽ നൈജീരിയ പ്രസിഡന്റ് ഗുഡ്‌ലക്ക് ജോനാഥന്റെ വീണ്ടും തിരഞ്ഞെടുപ്പിനായുള്ള ഒരു പരിപാടിയിൽ, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയ്ക്കായി (പിഡിപി)[10] മരിക്കാൻ തയാറാണെന്ന് നടി പറഞ്ഞു. എന്നാൽ പിന്നീട് ആരാധകരോട് മാപ്പ് ചോദിക്കാൻ അവർ രംഗത്തെത്തി. ഒരു രാഷ്ട്രീയക്കാരനും വേണ്ടി രക്തം ചൊരിയരുതെന്ന് നൈജീരിയക്കാരോട് അഭ്യർത്ഥിച്ചു.[11]

അവലംബം[തിരുത്തുക]

  1. Desola Ade-Unuigbe. "Toyin Aimakhu: We haven't done our Traditional and White Wedding Because There is no Money". BellaNaija. Retrieved 20 February 2015.
  2. Classic Peter. "Welcome to ThisDayVibes". thisdayvibes.com. Archived from the original on 2015-02-20. Retrieved 20 February 2015.
  3. "Nollywood Star, Aimakhu Now To Be Called Toyin Abraham". Channels Television. Channels TV. Channels TV. 29 December 2016. Retrieved 30 December 2016.
  4. "Toyin Abraham, husband reconcile after rumoured marriage crash". Vanguard News. Retrieved 20 February 2015.
  5. "No regret dating a junior actor –Toyin Abraham". The Punch - Nigeria's Most Widely Read Newspaper. Retrieved 20 February 2015.[പ്രവർത്തിക്കാത്ത കണ്ണി]
  6. ""Black Val" Toyin Abraham, Iyabo Ojo, Dayo Amusa, Desmond Elliott attend premiere". Pulse.ng. Chidumga Izuzu. Retrieved 16 February 2016.
  7. "Find Out the Red Hot Gift Toyin Aimakhu received from hubby Adeniyi Williams for Valentine's Day!". BellaNaija. Retrieved 20 February 2015.
  8. "Archived copy". Archived from the original on 2015-02-20. Retrieved 2015-02-20.{{cite web}}: CS1 maint: archived copy as title (link)
  9. Editor. "Dayo Amusa tops BON Awards nominees' list - Nigerian Entertainment Today - Nigeria's Number 1 Entertainment Daily". Nigerian Entertainment Today - Nigeria's Number 1 Entertainment Daily. Retrieved 20 February 2015. {{cite web}}: |author= has generic name (help)
  10. "I am ready to die for PDP-Toyin Aimakhu". Gistmaster (in ഇംഗ്ലീഷ്). 2015-03-02. Archived from the original on 2018-07-26. Retrieved 2018-01-03.
  11. "Nollywood Actress Toyin Aimakhu Reacts To Buhari's Victory - Pulse TV News". Pulse TV News. Jason. Retrieved 2 April 2015.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ടോയിൻ അബ്രഹാം

"https://ml.wikipedia.org/w/index.php?title=ടോയിൻ_അബ്രഹാം&oldid=3959678" എന്ന താളിൽനിന്ന് ശേഖരിച്ചത്