ടോമിൻ തച്ചങ്കരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ടോമിൻ തച്ചങ്കരി

ഐ.പി.എസ്.
Police career
DepartmentKerala Police
രാജ്യംIndian Police Service

കേരളത്തിലെ മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് ടോമിൻ ജെ. തച്ചങ്കരി. അദ്ദേഹം ഇപ്പോൾ കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടറുടെ ചുമതല വഹിക്കുന്നു. മുൻപ് കണ്ണൂർ റേഞ്ച് ഐജിയായിരുന്നകാലത്ത് തച്ചങ്കരി സർക്കാർ അനുമതിയില്ലാതെ വിദേശ യാത്ര നടത്തിയതിന് ഐ.ജി. സ്ഥാനത്ത് നിന്ന് മാറ്റുകയും തുടർന്ന് സർവ്വീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെടുകയുമുണ്ടായിട്ടുണ്ട്.[1].

കുസൃതിക്കാറ്റ്, ബോക്സർ, മാന്ത്രികക്കുതിര തുടങ്ങിയ മലയാളചലച്ചിത്രങ്ങളുടെയും നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളുടെയും സംഗീതസംവിധാനം ഇദ്ദേഹം നിർവ്വഹിച്ചിട്ടുണ്ട്. [2]

വിമർശനങ്ങൾ[തിരുത്തുക]

Popularly known for his corrupt activities, immorality and cheap publicity gimmicks.

  • 1991ആലപ്പുഴ സ്വദേശിനി സുജ എന്ന യുവതി മരിച്ചതുമായി ബന്ധപ്പെട്ട് അയൽവാസിയായ പ്രകാശൻ എന്നയാളെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി പീഡിപ്പിക്കുകയും എന്നാൽ തുടർന്ന് നടന്ന അന്വേഷണത്തിൽ ഇയാൾ നിരപരാധിയാണെന്ന് തെളിയുകയയും ചെയ്തു.[3]. ഇതേ തുടർന്ന് ഈ കേസിൽ പ്രാകാശൻ നടത്തിയ നിയമപോരാട്ടത്തിൽ തച്ചങ്കരിയെ പ്രോസീക്യൂട്ട് ചെയ്യുവാൻ സുപ്രീംകോടതി അനുമതി നൽകിയെങ്കിലും നിരന്തരം കേസ് നടത്തി തളർന്ന വാദി കേസ് ഒത്തുതീർപ്പാക്കി പിൻവലിയുകയുണ്ടായി. [4]
  • 2007 ജൂലൈയിൽ ടോമിൻ തച്ചങ്കരി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന വിജിലൻസ് കേസിൻറെ അടിസ്ഥാനത്തിൽ, ടോമിൻ തച്ചങ്കരിയുടെ ഭാര്യ നടത്തുന്ന റിയാൻ സ്റ്റുഡിയോ വിജിലിൻസ് എസ്.പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി.

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/story.php?id=95406
  2. മലയാളസംഗീതം
  3. http://thatsmalayalam.oneindia.in/news/2010/02/15/india-no-need-of-permission-to-quiz-tomin.html
  4. ലോക്കപ്പ് മർദ്ദനം: തച്ചങ്കരിയെ വെറുതേവിട്ടു
  5. http://thatsmalayalam.oneindia.in/news/2010/04/12/kerala-amidst-controversy-thachankery-resumes-duty.html
"https://ml.wikipedia.org/w/index.php?title=ടോമിൻ_തച്ചങ്കരി&oldid=3190842" എന്ന താളിൽനിന്ന് ശേഖരിച്ചത്