ടോണി റോബിൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Anthony Jay Robbins
Tony Robbins in 2009
ജനനം
Anthony J. Mahavoric

(1960-02-29) ഫെബ്രുവരി 29, 1960  (64 വയസ്സ്)
തൊഴിൽ
  • Entrepreneur,
    author, motivational
    speaker
സജീവ കാലം1978–present
അറിയപ്പെടുന്നത്Motivational speaker
ജീവിതപങ്കാളി(കൾ)
Becky Robbins
(m. 1984⁠–⁠1997)

Sage Robbins
(m. 2001)

അന്തോണി ജയ് "ടോണി" റോബിൻസ് (ജനനം അന്തോണി ജി. മഹാവോറിക് ഫെബ്രുവരി 29, 1960) ഒരു അമേരിക്കൻ എഴുത്തുകാരനും സംരംഭകനും മനുഷ്യാവകാശപ്രവർത്തകനും ലൈഫ് കോച്ചും ആയി അറിയപ്പെടുന്നു.[1] ഇൻഫോമെർഷ്യൽ, സെമിനാറുകൾ, അൺലിമിറ്റഡ് പവർ, അവേക്കൻ ദ ജയിൻറ് വിത്തിൻ തുടങ്ങിയ അദ്ദേഹത്തിൻറെ സ്വയം സഹായ പുസ്തകങ്ങൾ എന്നിവയിലൂടെയാണ് റോബിൻസ് അറിയപ്പെടുന്നത്.[2][3]

റേഡിയോ പ്രഭാഷണങ്ങളിലൂടെയും സെമിനാറുകളിലൂടെയും പ്രശസ്തനായ അദ്ദേഹം അഞ്ചുഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. വാർഷിക വിൽപ്പനയിൽ ഏതാണ്ട് 6 ബില്ല്യൻ ഡോളർ സമ്പാദിക്കുന്ന നിരവധി കമ്പനികളുടെ സ്ഥാപകനാണ് റോബിൻസ്. 2015, 2016 വർഷങ്ങളിൽ അദ്ദേഹത്തെ വോർത് മാഗസിൻ പവർ 100 പട്ടികയിൽ ഉൾപ്പെടുത്തി.[4][5]ഫീഡിംഗ് അമേരിക്ക പോലെയുള്ള സംഘടനകളുമായി സഹകരിക്കുന്ന ഒരു ഫിലാന്ത്രോപിസ്റ്റ് ആണ് അദ്ദേഹം.[6]

ആദ്യകാലജീവിതം[തിരുത്തുക]

റോബിൻസ്1960 ഫെബ്രുവരി 29 ന് കാലിഫോർണിയയിലെ നോർത്ത് ഹോളിവുഡിൽ അന്തോണി ജി. മഹാവോറിക് ആയി ജനിച്ചു.[7]മൂന്ന് കുട്ടികളിൽ മൂത്തയാളാണ് റോബിൻസ്. ഏഴുവയസ്സുള്ളപ്പോൾ മാതാപിതാക്കൾ വേർപിരിഞ്ഞിരുന്നു. റോബിൻസിന്റെ അമ്മക്ക് ഒരു സെമി-പ്രൊഫഷണൽ ബേസ്ബോൾ താരം ജിം റോബിൻസ് ഉൾപ്പെടെ നിരവധി ഭർത്താക്കൻമാരുണ്ടായിരുന്നു. റോബിൻസിന് 12 വയസ്സുള്ളപ്പോൾ നിയമപരമായി അദ്ദേഹം ദത്തെടുക്കുകയും ചെയ്തു.[8]

ടോണി റോബിൻസ് കാലിഫോർണിയയിലെ അസൂസയിലാണ് വളർന്നത്. ഗ്ലെൻഡോറ ഹൈസ്കൂളിൽ ചേർന്നു. സീനിയർ വർഷത്തിൽ സ്റ്റുഡന്റ് ബോഡി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. വളർന്നുവരുന്ന സമയത്ത്, റോബിൻസ് തന്റെ സഹോദരങ്ങളെ സഹായിക്കാൻ ചില്ലറ ജോലിക്കാരനായി പ്രവർത്തിച്ചു.[9]

ബന്ധപ്പെട്ട ആളുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "How celebrity coach Tony Robbins spends his millions". Business Insider. Retrieved 2017-06-29.
  2. Schnall, Marianne (2014-11-20). "Interview with Tony Robbins on His New Book, 'Money: Master the Game'". Huffington Post. Retrieved 2017-06-29.
  3. Inc., NASDAQ,. "Feeding America to Ring The Nasdaq Stock Market Opening Bell". GlobeNewswire News Room. Retrieved 2017-06-29.
  4. FOX. "Tony Robbins: "Money: Master the Game"". KTTV. Retrieved 2017-06-29.
  5. "The Power 100 | 2016". Worth. 2016-10-17. Retrieved 2017-10-18.
  6. "The Power 100 | 2016". Worth. Retrieved 2017-06-29.
  7. O'Keefe, Brian (October 31, 2014). "Tony Robbins, The CEO Whisperer". Fortune. Retrieved November 1, 2014.
  8. O'Keefe, Brian (October 30, 2014). "Tony Robbins, The CEO Whisperer". Fortune. Retrieved June 29, 2017.
  9. Granberry, Michael (October 1, 1991). "A True Believer: Tony Robbins Has Attracted Converts – and Critics – to His Positive-Thinking Empire". Los Angeles Times (in അമേരിക്കൻ ഇംഗ്ലീഷ്). ISSN 0458-3035. Retrieved June 29, 2017.
  10. "How you can better influence people".

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

വിക്കിചൊല്ലുകളിലെ ടോണി റോബിൻസ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ടോണി_റോബിൻസ്&oldid=3632892" എന്ന താളിൽനിന്ന് ശേഖരിച്ചത്