Jump to content

ടോണിക് വാട്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടോണിക് വാട്ടർ

ക്വിനൈൻ അലിഞ്ഞുചേർന്ന കാർബണേറ്റഡ് ശീതളപാനീയമാണ് ടോണിക് വാട്ടർ ( ഇന്ത്യൻ ടോണിക്ക് വാട്ടർ ). തുടക്കത്തിൽ മലേറിയയ്‌ക്കെതിരായ ഒരു രോഗപ്രതിരോധ മരുന്നായി ഉപയോഗിച്ചിരുന്ന ടോണിക്ക് വാട്ടർ, ഇപ്പോൾ കുറഞ്ഞ അളവിൽ ക്വിനൈൻ അടങ്ങിയ പാനീയമായി ഉപയോഗിക്കുന്നു. യഥാർത്ഥത്തിൽ ക്വിനൈൻ കയ്പ് രുചിയുള്ളതാണ്. ഇക്കാലത്ത് ഇത് മധുരതരമാക്കിയാണ് ഉപയോഗിക്കുന്നത്. ഇത് പലപ്പോഴും ജിൻ ടോണിക്ക് ഉൾപ്പെടെയുള്ള മിക്സഡ് ഡ്രിങ്കുകളിൽ ഉപയോഗിക്കുന്നു.

ചരിത്രം

[തിരുത്തുക]

പത്തൊമ്പതാം നൂറ്റാണ്ടിലെ ആദ്യകാലത്ത്, ഇന്ത്യയിലെ ഉഷ്ണമേഖലാപ്രദേശങ്ങളിൽ നിയമിിതരായിരുന്ന ബ്രിട്ടീഷ് ഓഫീസർമാർക്ക് ഔഷധമെന്ന നിലയിൽ ക്വിനൈൻ ലഭ്യമായിരുന്നു. ഈ പൊടി സോഡയും മധുരവും ചേർത്ത് ഇക്കാലത്ത് ടോണിക് വാട്ടർ തയ്യാറാക്കി ഉപയോഗിക്കുമായിരുന്നു. വാണിജ്യപരമായി ടോണിക്ക് വാട്ടർ നിർമ്മിക്കപ്പെട്ടത് 1858 ൽ ആയിരുന്നു. [1]

ക്വിനൈൻ ഉള്ളടക്കം

[തിരുത്തുക]

സോഡാജലവും വലിയ അളവിൽ ക്വിനൈനും മാത്രമാണ് ആദ്യകാങ്ങളിൽ ഔഷധ ടോണിക് വാട്ടർ ഘടകങ്ങൾ. ഇന്ന്, കുറഞ്ഞ ക്വിനൈൻ ഉള്ളടക്കത്തിന്റെ ഫലമായി, ഇത് കയ്പ് കുറഞ്ഞതും സാധാരണയായി മധുരം ചേർത്തതുമാണ്.

അമേരിക്കൻ ഐക്യനാടുകളിൽ, യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) ടോണിക്ക് വെള്ളത്തിലെ ക്വിനൈൻ ഉള്ളടക്കത്തെ 83 പിപിഎം ആയി പരിമിതപ്പെടുത്തുന്നു. [2] [3]


അവലംബം

[തിരുത്തുക]
  1. Raustiala, Kal. "The Imperial Cocktail". Slate. The Slate Group. Retrieved 30 August 2013.
  2. "21 CFR §172.575 Quinine" (PDF). Retrieved 15 December 2008.
  3. Achan, J (2011). "Quinine, an old anti-malarial drug in a modern world: role in the treatment of malaria". Malaria Journal. 10 (144): 1–12. doi:10.1186/1475-2875-10-144. PMC 3121651. PMID 21609473.{{cite journal}}: CS1 maint: unflagged free DOI (link)
"https://ml.wikipedia.org/w/index.php?title=ടോണിക്_വാട്ടർ&oldid=3931849" എന്ന താളിൽനിന്ന് ശേഖരിച്ചത്