ടോട്ടോ-ചാൻ
![]() | ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
![]() First Asian edition cover (English) | |
കർത്താവ് | Tetsuko Kuroyanagi |
---|---|
യഥാർത്ഥ പേര് | Madogiwa no Totto-chan |
പരിഭാഷ | Dorothy Britton |
ചിത്രരചയിതാവ് | Chihiro Iwasaki |
പുറംചട്ട സൃഷ്ടാവ് | Chihiro Iwasaki |
രാജ്യം | Japan |
ഭാഷ | Japanese |
സാഹിത്യവിഭാഗം | Children's literature Autobiographical novel |
പ്രസാധകർ | Kodansha Publishers Ltd. |
പ്രസിദ്ധീകരിച്ച തിയതി | 1981 |
ആംഗലേയത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത് | 1984 |
മാധ്യമം | Print (Paperback) |
ഏടുകൾ | 229 pp |
ISBN | ISBN |
ജപ്പാനിലെ പ്രശസ്തയായ ടെലിവിഷൻ പ്രതിഭയും യുനിസെഫിന്റെ ഗുഡ് വിൽ അംബാസിഡറും ആയ തെത്സുകോ കുറോയാനഗി എഴുതിയ പ്രശസ്തമായ ഗ്രന്ഥമാണു ടോട്ടോചാൻ, ദ ലിറ്റിൽ ഗേൾ അറ്റ് ദ വിൻഡ . ഇതിൽ ടോമോ ഗാക്വെൻ എന്ന സ്ഥലത്തെ തന്റെ തന്നെ കുട്ടിക്കാലത്തെ അനുഭവങ്ങളാണ് വിവരിച്ചിരിക്കുന്നത്. ടോട്ടോചാൻ എന്ന വികൃതിയായ പെൺകുട്ടിയുടെ അനുഭവങ്ങളിലൂടെ നമുക്ക് വിദ്യാഭ്യാസത്തിന്റെ പുതിയ മാനങ്ങൾ ഈ കൃതി കാട്ടിത്തരുന്നു. കൊബായാഷി മാസ്റ്ററുടെ പ്രിയപ്പെട്ട വിദ്യാർത്ഥിയായി ടോട്ടോചാൻ ഈ അനുഭവകഥയിൽ നിറഞ്ഞു നിൽക്കുന്നു. ലോകമെമ്പാടുമുള്ള വായനക്കാർ ടോട്ടോചാനെ നെഞ്ചിലേറ്റിയത് ഒരു സാധാരണ അനുഭവകഥ എന്ന നിലക്കായിരുന്നില്ല, മറിച്ച് വിദ്യാഭ്യാസത്തിന്റെ പുതിയ മാനങ്ങൾ നിറഞ്ഞ ഒരു വിദ്യാഭ്യാസ പുസ്തകം എന്ന നിലക്കാണ്. കേരളത്തിൽ നടപ്പാക്കിയിരിക്കുന്ന പുതിയ വിദ്യാഭ്യാസ രീതിയുമായി പൊരുത്തപ്പെടുന്ന പല ബോധനരീതികളും കൊബായാഷി മാസ്റ്റർ തന്റെ ടോമോ എന്ന സ്കൂളിൽ നടപ്പാക്കിയിരുന്നു. പല രാജ്യങ്ങളിലേയും അധ്യാപന പരിശീലന കോളേജുകളിൽ ടോട്ടോചാൻ ഒരു പഠനവിഷയമാണ്.
മലയാളത്തിൽ
[തിരുത്തുക]അൻവർ അലി ടോട്ടോചാൻ, ജനാലയ്ക്കരികിലെ വികൃതിക്കുട്ടി എന്ന പേരിൽ ഈ പുസ്തകം മലയാളത്തിൽ തർജ്ജിമ ചെയ്തിട്ടുണ്ട്. 1992ൽ കേരളശാസ്ത്രസാഹിത്യ പരിഷത്ത് ആണ് ഈ പുസ്തകത്തിന്റെ ആദ്യ മലയാളപരിഭാഷ പുറത്തിരക്കിയത്. 1997 മുതൽ നാഷണൽ ബുക്ക് ട്രസ്റ്റ് മലയാള പരിഭാഷ പുറത്തിറക്കുന്നു. നിലവിൽ (2017ൽ ) പതിനഞ്ചോളം പതിപ്പുകളിറങ്ങിയിട്ടുണ്ട്.