ടൊക്കൺ റിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ടോക്കൺ റിങ് എന്നത് ഡാറ്റാ കൈമാറ്റ പ്രക്രിയക്ക് ഉപയോഗിക്കുന്ന ഒരു രീതി ആണ്‌.ഈ രീതി ring topology ലും ഉപയോഗിച്ചിരിക്കുന്നു.evide റിങ് ഒരു ടോക്കൺ ഉണ്ടാകുന്നു .ഇതു ആ റിങ്ങിൽ ആർക്കാണോ ലഭിക്കുന്നത് ആ കമ്പ്യൂട്ടർ (node)ഡാറ്റാ കൈമാറുന്നു .കൈമാറ്റം കംപ്ലീറ്റ് ആകുമ്പോൾ ടോക്കൺ ആ റിങ്ങിലേക്കു വീണ്ടും നിക്ഷേപിക്കപെടുന്നു.ഇങ്ങനെ ഈ പ്രക്രിയ തുടരുന്നു.

ലാൻ ശൃംഖലകൾ നിർമ്മിക്കാനുപയോഗിക്കുന്ന ഒരു സാങ്കേതികവിദ്യയാണ് ടോക്കൺ റിംഗ്. ഇതിനെ ഐ. ട്രിപ്പിൾ ഈ മാനകീകരിച്ച് 802.5 എന്ന പേരിൽ പുറത്തിറക്കിയിട്ടുണ്ട്. 1970ൽ ഐബിഎം ആണ് ടോക്കൺ റിംഗ് കണ്ടെത്തിയത്. ഇതിൽ കമ്പ്യൂട്ടറുകൾ തമ്മിൽ റിംഗ് ടോപ്പോളജിയിൽ ബന്ധിപ്പിച്ചിരിക്കും. ഏത് കേന്ദ്രത്തിനാണോ വിവരം അയക്കാനുള്ളത് അത് സ്വികർത്താവിന്റെ വിവരവും ഡാറ്റയും മറ്റും അടങ്ങിയ ഒരു ഫ്രെയിം അയയ്ക്കുന്നു. ടോക്കൺ എന്ന സിഗ്നൽ കൈവശമിരുന്നെങ്കിൽ മാത്രമേ ആ കേന്ദ്രത്തിനു ഇതിനു സാധിക്കുകയുള്ളൂ. അല്ലെങ്കിൽ അത് കൈവരുന്നത് വരെ കാത്തിരിക്കണം. ഒരു കേന്ദ്രം വിവരം അയച്ചു കഴിഞ്ഞാലുടനെ മറ്റൊരു കേന്ദ്രത്തിനായി ടോക്കൺ കൈമാറും. അയച്ച വിവരം റിംഗിലൂടെ എല്ലാ കേന്ദ്രത്തിലുമെത്തും. ഏത് കേന്ദ്രത്തിന്റെ വിലാസമാണോ ഫ്രെയിമിലേതുമായി സാമ്യപ്പെടുന്നുവോ ആ കേന്ദ്രത്തിനു മാത്രം ഉള്ളടക്കം സ്വീകരിക്കാൻ കഴിയും.

"https://ml.wikipedia.org/w/index.php?title=ടൊക്കൺ_റിംഗ്&oldid=3348231" എന്ന താളിൽനിന്ന് ശേഖരിച്ചത്