ടൈറ്റാനിക് കപ്പൽച്ചേതം
ടൈറ്റാനിക് കപ്പൽച്ചേതം | |
---|---|
ടൈറ്റാനിക് കപ്പൽച്ചേതം | |
Cause | സൗതാംപ്ടണിൽ നിന്നും ന്യൂയോർക്കിലേക്കുള്ള യാത്രാമധ്യേ, ഐസ്ബർഗ് ഇടിച്ച് നാശനഷ്ടം സംഭവിച്ചു |
Location | 370 മൈൽ (600 കി.മീ) south-southeast of Newfoundland, North Atlantic Ocean |
Operator | White Star Line (now merged with Cunard Line) |
ആർ.എം.എസ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ ന്യൂഫൗണ്ട് ലാൻഡിന്റെ തീരത്തുനിന്നും തെക്ക് കിഴക്കായി 370 മൈൽ (600 കി.മീ) ദൂരത്തും, 12,500 അടി (3,800 മീ.) ആഴത്തിലും 600 മീ ചുറ്റളവിൽ രണ്ട് പ്രധാന ഭാഗങ്ങളായി സ്ഥിതിചെയ്യുന്നു.കപ്പലിന്റെ മുൻഭാഗം ഇപ്പോഴും തിരിച്ചറിയത്തക്കരീതിയിൽ ദൃശ്യമാണ്.കപ്പൽ തകർന്നതിനെത്തുടർന്ന് കപ്പലിൽ നിന്ന് ചിതറിയതും ചോർന്നുപോയതുമായ വസ്തുക്കൾ അടിത്തട്ടിൽ പ്രധാന ഭാഗങ്ങളോടൊപ്പം അവശേഷിയ്ക്കുന്നു.കന്നിയാത്രയിൽ തന്നെ ഒരു മഞ്ഞുമലയിൽ ഇടിച്ച് 1912 ൽ തകർന്ന ടൈറ്റാനിക്കിന്റെ ഭാഗങ്ങൾ 1985 വരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പല പര്യവേക്ഷണസംഘങ്ങളും സോണാർ സംവിധാനം ഉപയോഗിച്ച് പരിശ്രമിച്ചെങ്കിലും അതൊന്നും ഫലവത്തായില്ല. ഒടുവിൽ, ഴാങ് ലൂയി മിഷേൽ, വുഡ്സ് ഹോൾ ഓഷ്യോഗ്രഫിക് ഇൻസ്റ്റിറ്റ്യൂട്ടിലെ റോബർട്ട് ബല്ലാർഡ് എന്നിവരുടെ നേതൃത്വത്തിലുള്ള ഫ്രഞ്ച്-അമേരിക്കൻ പര്യവേഷണസംഘമാണ് ഇത് കണ്ടെത്തിയത്.