ടൈഗർ വണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ടൈഗർ വണ്ട്
Lophyra sp Tiger beetle edit1.jpg
ടാൻസാനിയയിൽ കാണപ്പെടുന്ന ടൈഗർ വണ്ട്
Scientific classification
Kingdom: Animalia
Phylum: Arthropoda
Class: Insecta
Order: Coleoptera
Suborder: Adephaga
Family: Carabidae
Subfamily: Cicindelinae
Latreille, 1802
Tribes

Cicindelini
Collyridini
Ctenostometatini
Manticorini
Megacephalini
Omini

Synonyms

Cicindelidae Latreille, 1802

ജന്തു സാമ്രാജ്യം, ആർത്രോപോട ഫൈലം , ഇന്സെക്ടാ ക്ലാസ്സിൽ, കൊലിഒപ്ടിര ഒര്ടെറിൽ കരാബിടെ കുടുംബത്തിലെ വണ്ടാണ് സിസിൻഡെല, അഥവാ ടൈഗർ വണ്ട്. സിസിന്ടെല്ല ആണ് ഇവയുടെ ജനുസ്സു , ആയിരക്കണക്കിന് ഇനങ്ങളും . കടലിലും ധ്രുവ പ്രദേശങ്ങൾ ഒഴികെ എല്ലായിടവും ഇവ കാണപ്പെടുന്നു. പൊതുവേ ഇവയെ ബീറ്റിൽസ് എന്നും വിളിക്കുന്നു. അമേരിക്കയിലും കാനഡയിലും ഇതിലുൾപ്പെടുന്ന എൺപതിലധികം സ്പീഷീസും ഉപസ്പീഷീസും ഉണ്ട്. വർണാഭമായ നിറങ്ങളുള്ള, ലോഹം പോലെ തോന്നിക്കുന്ന ബാഹ്യ ആവരണങ്ങളും ഇവക്കുണ്ട്. ആകർഷകമായ നിറങ്ങളും നീളം കൂടിയ കാലുകളും മുള്ളുകളും ഇവയുടെ സവിശേഷതയാണ്.

പേരിന് പിന്നിൽ[തിരുത്തുക]

കേരളത്തിൽ കാണപ്പെടുന്ന ഒരു ടൈഗർ വണ്ട്
Cicindela chinensis

വണ്ടും പുഴുവും ഇര പിടിച്ചു ഭക്ഷിച്ചു ജീവിക്കുന്നവയാണ്. അതിക്രൂരമായ രീതിയിൽ ഇരയെ ആക്രമിച്ച് ആർത്തിയോടെ വിഴുങ്ങുകയാണ് ഇവയുടെ രീതി. ഈ സവിശേഷതയാണ് ടൈഗർ വണ്ട് എന്ന പേര് ഇവയ്ക്കു ലഭിക്കാൻ കാരണമായതും.

ഇരപിടിക്കുന്ന രീതി[തിരുത്തുക]

ഒച്ചുകളെയും, വിരകളേയും, പ്രാണികളെയും ഭക്ഷിക്കാനെത്തുന്ന ഒരു കൂട്ടമായാണ് ടൈഗർ വണ്ടുകളെ പലപ്പോഴും കാണാറുള്ളത്. നല്ല വെയിലുള്ള പ്രദേശങ്ങളിൽ കുളങ്ങളുടേയും തടാകങ്ങളുടേയും അടുത്ത് വളരെ വേഗത്തിൽ പറക്കുന്ന ടൈഗർ വണ്ടുകളെ കാണാനാകും. പുഴു ഈർപ്പമുള്ള മണലിൽ ചെറിയ കുഴികൾ കുഴിക്കുന്നു. കുഴിയുടെ തുറന്ന മുകൾഭാഗം പുഴുവിന്റെ തലവച്ച് അടച്ചുവയ്ക്കുന്നു. മുള്ളുകളും കൊളുത്തുകളും ഉപയോഗിച്ചാണ് ഇവ കുഴിയുടെ വശങ്ങളിൽ പിടിച്ചിരിക്കുന്നത്. കുഴിയുടെ അരികിൽകൂടി വളരെ ചെറിയ ജീവികൾ കടന്നുപോകുമ്പോൾ പുഴു അവയെ കുഴിക്കുള്ളിലേക്കു വലിച്ചെടുത്തു ഭക്ഷിക്കുന്നു.

മറ്റ് വസ്തുതകൾ[തിരുത്തുക]

പ്രാണികളെ ശേഖരിച്ചു സൂക്ഷിക്കുന്നവർ ടൈഗർ വണ്ടുകളുടെ നിറത്തിൽ ആകൃഷ്ടരായി, മറ്റു പ്രാണികളെക്കാൾ കൂടുതലായി ഇത്തരം വണ്ടുകളെ ശേഖരിക്കാൻ താത്പര്യം കാണിക്കാറുണ്ട്. പ്രധാന ടൈഗർ വണ്ട് ഇനമായ സിസിൻഡെലയുടെ പേരിൽ ഒരു ആനുകാലിക പ്രസിദ്ധീകരണം തന്നെയുണ്ട്. ടൈഗർ വണ്ടുകളെക്കുറിച്ചുള്ള ഗവേഷണപഠനങ്ങൾ മാത്രം പ്രതിപാദിക്കുന്ന ഒരു പ്രത്യേക വിഭാഗവും ഈ പ്രസിദ്ധീകരണത്തിലുണ്ട്.

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടൈഗർ വണ്ട് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

Reference : article "cicindela" of en.wikipedia

"https://ml.wikipedia.org/w/index.php?title=ടൈഗർ_വണ്ട്&oldid=2845646" എന്ന താളിൽനിന്നു ശേഖരിച്ചത്