ടൈം സെർവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു റഫറൻസ് ക്ലോക്കിൽ നിന്നും സമയം സ്വീകരിച്ച് ഒരു നെറ്റ്‌വർക്കിലുള്ള മറ്റു കമ്പ്യൂട്ടറുകളിലേക്ക് പകർന്നു നൽകുന്ന സെർവർ കമ്പ്യൂട്ടറിനെയാണ് ടൈം സെർവർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് ഒരു ലോക്കൽ കമ്പ്യൂട്ടർ സെർവറോ ഇന്റർനെറ്റ് സെർവറോ ആകാം. നെറ്റ്‌വർക്ക് ടൈം പ്രോട്ടോക്കോൾ (എൻ ടി പി) ആണ് ഇത്തരത്തിലുള്ള ടൈം സെർവറുകൾക്കായി ഉപയോഗിക്കുന്നത്. ഒരു ടൈം സെർവറിന്റെ റഫറൻസായി മറ്റൊരു നെറ്റ്‌വർക്കിലോ ഇന്റർനെറ്റിലോ ഉള്ള ഒരു ടൈം സെർവറോ അല്ലെങ്കിൽ റേഡിയോ ക്ലോക്കോ അതുമല്ലെങ്കിൽ കൂടുതൽ ക്രുത്യമായ ആറ്റോമിക് ക്ലോക്കോ ആകാം. സാധാരണയായി ജി പി എസും ജി പി എസ് ക്ലോക്കും ഒക്കെ ആണ് ടൈം സെർവറുകളുടെ റഫറൻസ് ആയി പ്രയോജനപ്പെടുത്തുന്നത്. ഒരു സാധാരണ നെറ്റ്‌വർക്ക് സെർവറിനെയും പ്രത്യേക സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ ടൈം സെർവറിന്റെ ജോലി കൂടി ചെയ്യിക്കാൻ കഴിയും.

"https://ml.wikipedia.org/w/index.php?title=ടൈം_സെർവർ&oldid=2758260" എന്ന താളിൽനിന്നു ശേഖരിച്ചത്