ടെർനേറ്റ്
ടെർനേറ്റ് | ||
---|---|---|
City of Ternate Kota Ternate | ||
Skyline of Ternate | ||
| ||
Motto(s): Maku Gawene | ||
Location within Maluku Islands | ||
Coordinates: 0°47′N 127°22′E / 0.783°N 127.367°E | ||
Country | Indonesia | |
Province | North Maluku | |
• Mayor | Burhan Abdurrahman | |
• Vice Mayor | Abdullah Taher | |
• ആകെ | 111.39 ച.കി.മീ.(43.01 ച മൈ) | |
(2014) | ||
• ആകെ | 2,04,215 | |
• ജനസാന്ദ്രത | 1,800/ച.കി.മീ.(4,700/ച മൈ) | |
സമയമേഖല | UTC+9 (Indonesia Eastern Time) | |
Area code | (+62) 921 | |
വെബ്സൈറ്റ് | www.ternatekota.go.id/ |
ടെർനേറ്റ്, ഇന്തോനേഷ്യയിലെ വടക്കൻ മലുകു പ്രവിശ്യയിലെ ഏറ്റവും വലിയ നഗരവും മലുക്കു ദ്വീപുകളിലെ ഒരു ദ്വീപുമാണ്. ഇതു മുൻകാല ടെർനേറ്റ് സുൽത്താനേറ്റിന്റെ തലസ്ഥാനമായിരുന്നു. ഇത് അൽപ്പംകൂടി വലിയ ദ്വീപായ ഹൽമഹെറയുടെ പടിഞ്ഞാറൻ തീരത്തുനിന്നകലെയാണു സ്ഥിതി ചെയ്യുന്നത്. ഈ ദ്വീപിന്റെ 111.39 ചതുരശ്ര കിലോമീറ്റർ പ്രദേശത്തായി ഏകദേശം 200,000 ജനങ്ങൾ മാത്രമാണ് അധിവസിക്കുന്നത്.[1]
തൊട്ടടുത്ത ദ്വീപായ ടിഡോറിനേപ്പോലെ, ടെർനേറ്റ് ദ്വീപും കാഴ്ച്ചയിൽ ഒരു നാടകീയമായ കോൺ ആകൃതിയിലാണ് സ്ഥിതിചെയ്യുന്നത്. രണ്ടും പുരാതന ഇസ്ലാമിക് സുൽത്താനേറ്റുകളാണെന്നതുപോലെ തന്നെ ഇവയ്ക്ക് ഏറെക്കാലം നീണ്ടുനിന്ന കടുത്ത ശത്രുതയുടെ പാരമ്പര്യവുമുണ്ട്. ഒരിക്കൽ ഈ ദ്വീപുകൾ രണ്ടും ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഏക ഗ്രാമ്പൂ ഉത്പാദകരായിരുന്നു.[2] ഈ ഉൽപ്പന്നം ഇവിടുത്തെ സുൽത്താന്മാരെ ഇന്തോനേഷ്യൻ മേഖലയിലെ മറ്റെല്ലാ സുൽത്താനേറ്റിനേക്കാളും ഏറ്റവും സമ്പന്നരും ശക്തരായ രാജ്യങ്ങളുമാക്കി മാറ്റിയിരുന്നു. കൊളോണിയൽ കാലഘട്ടത്തിനുമുമ്പ്, മാലുക്കുവിലെ "സ്പൈസ് ദ്വീപുകളിലെ" ഭൂരിഭാഗം പ്രദേശത്തും ടെർനേറ്റ് ഒരു പ്രധാന രാഷ്ട്രീയ സാമ്പത്തിക ശക്തിയായിരുന്നു.
ഇന്ന്, വടക്കൻ മാലുക്കു പ്രവിശ്യയിലെ ഏറ്റവും വലിയ പട്ടണമായ ടെർനേറ്റ നഗരം. ഈ ദ്വീപ് ഒരു മുനിസിപ്പാലിറ്റിയായി (കൊട്ടമദ്യ) രൂപീകരിക്കപ്പെട്ടിരിക്കുന്നു. പക്ഷേ, ഇത് ഒരുക്കലും തലസ്ഥാന നഗരിയായിരുന്നിട്ടില്ല. ഹൽമഹെറയിലെ സോഫിഫിയാണ് ഈ സ്ഥാനം വഹിക്കുന്ന നഗരം.
ചരിത്രം
[തിരുത്തുക]കൊളോണിയൽ കാലത്തിനുമുമ്പ്
[തിരുത്തുക]ടെർനേറ്റും സമീപസ്ഥ ദ്വീപായ ടിഡോറും ലോകത്തിലെ ഗ്രാമ്പുവിന്റെ ഏറ്റവും വലിയ ഉൽപ്പാദകരായിരുന്നതിനാൽ ഇവിടുത്തെ ഭരണകർത്താക്കൾ ഇന്തോനേഷ്യൻ മേഖലയിലെ മറ്റു സുൽത്താൻമാരേക്കാൾ ഏറ്റവും ധനികരും ശക്തരുമായ സുൽത്താൻമാരായി കരുതപ്പെട്ടിരുന്നു. എന്നിരുന്നാലും അവരുടെ ഈ ധനം പരസ്പരം പോരാടി പാഴാക്കുകയായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ഡച്ചുകാർ മാലുക്കുവിലെ കോളനിവൽക്കരണം പൂർത്തീകരിക്കുന്നതുവരെ, അംബോൺ, സുലവേസി, പാപ്പുവ വരെയുള്ള പ്രദേശത്ത് ടെർനേറ്റിലെ സുൽത്താന്മാർ കുറഞ്ഞ സ്വാധീനമെങ്കിലും ചെലുത്തിയിരുന്നു.[3]
പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സുൽത്താൻ ബബുള്ളയുടെ ഭരണത്തിൻകീഴിലായിരുന്ന കാലത്താണ് ഇതിന്റെ സ്വധീനം ഉന്നതിയിലെത്തിയത്. ഇക്കാലത്ത് സുലവേസിയുടെ കിഴക്കൻ ഭാഗത്തെ ഭൂരിപക്ഷം പ്രദേശങ്ങൾ, അംബോൺ, സെറാം പ്രദേശങ്ങൾ, പാപ്പുവിലെ ചില ഭാഗങ്ങൾ എന്നിവയെല്ലാം ഈ സുൽത്താന്റെ സ്വാധീനമേഖലകളായിരുന്നു. ചുറ്റുപാടുകളിലെ സ്വാധീന പരിധി വർദ്ധിപ്പിക്കാനുള്ള ഉദ്യമത്തിൽ തൊട്ടടുത്തുള്ള ടിഡോർ സുൽത്താനേറ്റുമായി ഇത് കടുത്ത മത്സരം നടത്തിയിരുന്നു. ചരിത്രകാരനായ ലിയോനാർഡ് അൻഡായ രേഖപ്പെടുത്തിയതു പ്രകാരം, ടിഡോറുമായി ടെർനേറ്റ് സുൽത്താനേറ്റിന്റെ ദ്വൈതസ്വഭാവമുള്ള മാത്സര്യം മലക്കു ദ്വീപുകളുടെ ആദ്യകാല ചരിത്രത്തിലെ ഒരു പ്രധാനപ്പെട്ട പ്രമേയമായിരുന്നു.
വ്യാപാരം അടിസ്ഥാനമാക്കിയുള്ള സംസ്കാരത്തിന്റെ ഫലമായി, മേഖലയിൽ ഇസ്ലാം പടർന്നു പന്തലിച്ച ഏറ്റവും പ്രാചീനമായ സ്ഥലങ്ങളിൽ ഒന്നായിരുന്നു ടെർനേറ്റ് സുൽത്താനേറ്റ്. 15 ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ ജാവയിൽ നിന്നാകാം ഇത് ഇവിടേയ്ക്കെത്തിയത്. തുടക്കത്തിൽ, വിശ്വാസം ടെർനേറ്റിലെ ചെറിയ ഭരണനിർവ്വഹണ കുടുംബത്തിൽ മാത്രമായി ഒതുങ്ങുകയും ജനസംഖ്യയിലെ മറ്റ് വിഭാഗങ്ങളിലേയ്ക്ക് സാവധാനത്തിൽ പടർന്നുപിടിക്കുകയും ചെയ്തു.
യൂറോപ്യൻ കാലഘട്ടം
[തിരുത്തുക]ടർനേറ്റിൽ താമസമാക്കിയ ആദ്യ യൂറോപ്യൻ വംശജർ, ഫ്രാൻസിസ്കോ സാറാവോയുടെ നേതൃത്വത്തിലുള്ള പോർച്ചുഗീസ് പര്യവേഷണ സംഘത്തിന്റെ ഒരു ഭാഗമായിരുന്ന പോർച്ചുഗീസുകാരായിരുന്നു. മലാക്കയിൽ നിന്നകലെ സെറാമിൽവച്ച് കപ്പൽഛേദമുണ്ടാകുകയും തദ്ദേശവാസികൾ അവരെ രക്ഷപെടുത്തുകയുമായിരുന്നു. ടെർനേറ്റിലെ സുൽത്താനായിരുന്ന അബൂ ലായിസ്, തങ്ങൾക്ക് ശക്തമായ ഒരു വിദേശ രാജ്യവുമായി സഹകരിക്കാനുള്ള അവസരത്തെക്കുറിച്ചു ചിന്തിക്കുകയും അവരെ 1512 ൽ ടെർനേറ്റിലേക്ക് കൊണ്ടുവരികയും ചെയ്തു. പോർട്ടുഗീസുകാർക്കു ദ്വീപിൽ ഒരു കോട്ട നിർമ്മിക്കാൻ അനുവാദം നൽകുകയും 1522 ൽ ഇതിന്റെ പണി തുടങ്ങുകയും ചെയ്തു.
അവലംബം
[തിരുത്തുക]- ↑ "Indonesia: Administrative Division (Provinces, Regencies and Cities) - Population Statistics, Charts and Map". www.citypopulation.de. Retrieved 2 April 2018.
- ↑ Worrall, Simon (2012). The world’s oldest clove tree. BBC News. 23 June 2012
- ↑ Witton, Patrick (2003). Indonesia. Melbourne: Lonely Planet. pp. 821–822. ISBN 1-74059-154-2.