Jump to content

ടെർട്ടിൽസ് കാൻ ഫ്ലൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടെർട്ടിത്സ് കാൻ ഫ്ലൈ
Turtles Can Fly film poster
സംവിധാനംBahman Ghobadi
നിർമ്മാണംBabak Amini
Hamid Ghobadi
Hamid Ghavami
Bahman Ghobadi
രചനBahman Ghobadi
അഭിനേതാക്കൾSoran Ebrahim
Avaz Latif
വിതരണംIFC Films (USA)
റിലീസിങ് തീയതിSeptember 10, 2004
രാജ്യംIraq
Iran
ഭാഷKurdish
സമയദൈർഘ്യം95 min
ആകെ£200,000[1]

കുർദ്ദിഷ് - ഇറാനിയൻ ചലച്ചിത്രകാരനായ ബാമാൻ ഒബാദിസംവിധാനം ചെയ്ത് പുറത്തിറങ്ങിയ 2004 ലെ സിനിമ. സദ്ദാം ഹുസ്സൈൻ അധികാര ഭ്രഷ്ടനായതിനു ശേഷം ഇറാഖിൽ നിർമ്മിക്കപ്പെട്ട ആദ്യ സിനിമ.കുർദ്ദിഷ് പക്ഷത്തുനിന്നും യുദ്ധത്തെയും യുദ്ധ ഇരകളായ കുട്ടികളേയും നോക്കി കാണുന്ന സിനിമ.

കഥാ സംഗ്രഹം

[തിരുത്തുക]

ഇറാഖ് - തുർക്കി അതിർത്തിയിലെ ഒരു അഭയാർത്ഥി ക്യാമ്പിൽ അമേരിക്ക ഇറാഖിനെ ആക്രമിക്കുന്നതിനു തൊട്ടു മുമ്പാണു കഥ ആരംഭിക്കുന്നത്. ഗ്രാമീണർ സദ്ദാം ഹുസ്സൈനെയും അമേരിക്കൻ ആക്രമണത്തേയും കുറിച്ചുള്ള വാർത്തകൾ അറിയാനുള്ള ശ്രമത്തിലാണു.സാറ്റലൈറ്റ് ആന്റിനകൾ വെച്ചാൽ മാത്രമേ പുറം ലോകത്തെ വിവരങ്ങൾ അറിയാനാകു. 13 വയസ്സുള്ള സാറ്റലൈറ്റ് എന്ന ഇരട്ട പ്പേരുള്ള പയ്യനാണു അവർക്ക് സാറ്റലൈറ്റ് ആന്റിനകൾ ഘടിപ്പിച്ച് കൊടുക്കുന്നതും അവന്റെ തുച്ഛമായ ഇംഗ്ലീഷ് പരിജ്ഞാനം കൊണ്ട് വാർത്തകൾ വിവർത്തനം ചെയ്തു കൊടുക്കുന്നതും. മൈൻ പാടങ്ങളിലെ മൈനുകൾ പെറുക്കി നിർവീര്യമാക്കി അവ വിൽക്കുന്ന പണിയെടുക്കുന്ന കുട്ടികളുടെ സംഘത്തെ നയിക്കുന്നതും അവനാണ്. ഹെങോവ് എന്ന പേരുള്ള കൈകൾ മൈൻ പൊട്ടി നഷ്ടപ്പെട്ട അനുജനോടും ഒരു ചെറിയ കുട്ടിക്കും ഒപ്പം അവിടെയെത്തുന്ന ഒരു പെൺകുട്ടിയോട് അവന് അടുപ്പം തോന്നുന്നു.

പുരസ്കാരങ്ങൾ

[തിരുത്തുക]
  1. ഗ്ലാസ്സ് ബേർ, നല്ല ഫീച്ചർ സിനിമയ്ക്കും സമാധാന സിനിമയ്ക്കും ഉള്ള പുരസ്കാരം, Berlin International Film Festival, 2005.
  2. ഗോൾദൻ സീ ഷെൽ, മികച്ച സിനിമ, San Sebastián International Film Festival, 2004.
  3. സ്പെഷൽ ജൂരി അവാർഡ്, Chicago International Film Festival, 2004.
  4. ഇന്റെർ നാഷണൽ ജൂറി & ഓഡിയൻസ് അവാർഡ്, São Paulo International Film Festival, 2004.
  5. La Pieza Award, Best Film, Mexico City International Contemporary Film Festival, 2005.
  6. Audience Award, Rotterdam International Film Festival, 2005.
  7. Golden Prometheus, Best Film, Tbilisi International Film Festival, 2005.
  8. Aurora Award, Tromsø International Film Festival, 2005.
  9. Golden Butterfly, Isfahan International Festival of Films for Children, 2004.
  10. Gold Dolphin, Festróia - Tróia International Film Festival, 2005
  11. Sundance Selection 2005
  12. Silver Skeleton Award Harvest Moonlight Festival 2007

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ടെർട്ടിൽസ്_കാൻ_ഫ്ലൈ&oldid=3970691" എന്ന താളിൽനിന്ന് ശേഖരിച്ചത്