Jump to content

ടെലിമെഡിസിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആധുനിക വാർത്താവിനിമയ/വിവരസാങ്കേതിക വിദ്യകൾ വൈദ്യ ചികിൽസ/ആരോഗ്യ രംഗങ്ങളിൽ ഉപയോഗിക്കുന്നതിനെയാണ് ടെലിമെഡിസിൻ (telemedicine) എന്നത് കൊണ്ട് വിവക്ഷിക്കുന്നത്. ഇഹെൽത്,(e-health) ഇമെഡിസിൻ (e-medicine) telehealthcare എന്നീ സംജ്ഞകളും പ്രചാരത്തിലുണ്ട്.വിദുര വൈദ്യം എന്ന സങ്കൽപ്പമാണ് ടെലിമെഡിസിൻ യാഥാർഥ്യമാക്കുന്നത്.
ചികിൽസകരും (ആശുപത്രി, ഡോക്ടർമാർ, വിദഗദ്ധർ) അവരുടെ സേവന ഉപഭോക്താക്കളും (രോഗികകളും)തമ്മില്ലുള്ള ദൂരം ഇല്ലാതാവുന്നു എന്നുള്ളതാണ് ടെലിമെഡിസിന്റെ ആദ്യ മേന്മ, വിദൂര ഗ്രാമങ്ങളിൽ പോലും അതിവിദഗ്ദ്ധരുടെ സേവനം വിദേശരാജ്യങ്ങളിൽ നിന്നു പോലും ടെലികമ്മ്യൂണിക്കേഷൻ സങ്കേതങ്ങൾ ഉപയോഗിച്ച് ലഭ്യമാവുന്നു.
അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷാനടപടികൾ തന്നെ ലഭ്യമായേക്കാം.
എക്സെറേകൾ, ലാബറട്ടറി പരിശോധന ഫലങ്ങൾ, തുടങ്ങിയവ അകലെയുള്ള വിദഗ്ദ്ധകർക്ക് കൈമാറുക, വേണ്ടിവന്നാൽ രോഗിയുമായി വീഡീയോ അഭിമുഖം നടത്തുക, മറ്റൊരു ഡോകടർ നടത്തുന്ന ശാരീരിക പരിശോധനകൾ വീഡീയോവിലൂടെ കണ്ട് മനസ്സിലാക്കുക, എന്നിട്ട് ചികിൽസ നിർണ്ണയിച്ച് ഉപദേശം നൽകുക എന്നതെല്ലാം വിവരവിനിമയ വിദ്യയിലൂടെ മാത്രം നടത്തപ്പെടാവുന്നതാണ്. ശസ്ത്രക്രിയകൾ തന്നെയും വിദൂര നിയന്ത്രിത യന്ത്രങ്ങൾ മുഖാന്തരം നടത്തപ്പെടുന്നതും (robotic surgery, telesurgery) ടെലിമെഡിസിന്റെ നൂതനകളിൽപ്പെടുന്നു. ടെലിഫോണിലൂടെയും റേഡിയോ സംവിധാനങ്ങളിലൂടെയും ചികിൽസയും ചികിൽസാനിർദ്ദേശങ്ങളും ലഭ്യമായിരുന്നതാണ് ടെലിമെഡിസിന്റെ ആദ്യരൂപം.. വീഡിയൊ ടെലിഫോണി (video telephony) ആയിരുന്നു ഈ രംഗ്ത്ത് ഒരു കുതിച്ചു ചാട്ടം

മേന്മകൾ

[തിരുത്തുക]
  1. വിദൂര ഗ്രാമങ്ങളിലും, ഒറ്റപ്പെട്ട പ്രദേശങ്ങളിലും കഴിയുന്ന രോഗികൾക്ക് പട്ടണങ്ളിലേക്ക് യാത്ര പോകാതെ തന്നെ വിദഗ്ദ്ധരുടെ സേവനം ലഭ്യമാവുന്നു.
  2. വിവിധ സ്ഥലങ്ങ ളിലുള്ള (പലപ്പോഴും വിവിധ രാജ്യങ്ങളിലുള്ള ) വിദഗ്ദ്ധർക്ക് കൂടിയാലചനകളിലൂടെ ഒരു രോഗിയുടെ വിശേഷങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാം
  3. മേന്മകൾ
  4. വിദൂര ഗ്രാമങ്ങളിലും, ഒറ്റപ്പെട്ട പ്രദേശങ്ങളിലും കഴിയുന്ന രോഗികൾക്ക് പട്ടണങ്ളിലേക്ക് യാത്ര പോകാതെ തന്നെ വിദഗ്ദ്ധരുടെ സേവനം ലഭ്യമാവുന്നു.
  5. വിവിധ സ്ഥലങ്ങ ളിലുള്ള (പലപ്പോഴും വിവിധ രാജ്യങ്ങളിലുള്ള ) വിദഗ്ദ്ധർക്ക് കൂടിയാലചനകളിലൂടെ ഒരു രോഗിയുടെ വിശേഷങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാം
  6. രോഗീ സന്ദർശനം ഒഴിവാവുന്നത് ചികിൽസ ചെലവ് ഗണ്യമായി കുറയ്ക്കുന്നു.
  7. വൈദ്യ വിദ്യാഭ്യാസത്തിലും ഗണ്യമായ പങ്ക് ടെലിമെഡിസിൻ വഹിക്കുന്നു. അതി വിദഗ്ദ്ധരെ നിരീക്ഷിക്കാനും കേൾക്കാനും വിദൂരത്തിയിലുള്ള പഠയിതാക്കൾക്ക് ആവുന്നു.
  8. രോഗിയുമായിട്ടുള്ള നേരിട്ടുള്ള ഇടപെടൽ ഇല്ലാതാവുന്നത് സാംക്രമിക രോഗങ്ങളിൽ നിന്നും ചികിൽസകരെ സംരക്ഷിക്കുന്നു. അത് പോലെ ആശുപത്രി അന്തരീക്ഷം ഇല്ലാതാവുന്നത് രോഗികൾക്കും ആശ്വാസകരമാവുന്നു. ഡോക്ടർമാരെയും നഴ്സുമാരെയും മറ്റ് രോഗികളേയും സദാ കണ്ടുകോണ്ടിരിക്കുന്നത് മൂലമുണ്ടാവുന്ന പിരിമുറക്കവും അനുബന്ധ ബുദ്ധിമുട്ടുകളും ഒഴിവാവുന്നു.
  9. തീരെ കിടപ്പിലായ രോഗികൾക്കും വീട്ടിൽ ചികിൽസ ലഭ്യമാക്കാവുന്നതാണ്.

കോട്ടങ്ങൾ/പരിമിതികൾ

[തിരുത്തുക]
  1. ടെലിമെഡിസിന്റെ പ്രചാരത്തിനു ഏറ്റവും വലിയ വിലങ്ങ് ഭീമമായ മുതൽമുടക്കും നടത്തിപ്പ് ചെലവുമാണ്, അതിവേഗ ആധുനിക വിവരവിനിമയ സംവിധാനവും, , ഡേറ്റ ട്രാൻസ്ഫർ നിരക്കുകളും ഇതിൽ പെടുന്നു. ഇതിനു പുറമെ ഈ സംവിധാനം ഉപയോഗിക്കാൻ പ്രത്യേക പരിശീലനം നൽകപ്പെട്ട ഡോക്ടർമാരും ടെക്നീഷ്യന്മാരും ഉണ്ടായിരിക്കണം.
  2. ഡോക്ടറുടെ അസാന്നിധ്യത്തിൽ നൽകുന്ന വിവരങ്ങൽ ഡോക്ടർക്ക് കൈമാറുമ്പോൾ സംഭവിക്കാവുന്ന തെറ്റുകൾ, (യന്ത്രതകരാറോ, മാനുഷിക വീഴ്ചകളോ ആവാം).
  3. ഡോകടറും രോഗിയും തമ്മിലുള്ള നേരിട്ടുള്ള ബന്ധവും ഇടപെടലും ഇല്ലാതാവുന്നത് ഒരു വലിയ പോരായമയായി കാണപ്പെടുന്നു.
  4. രോഗിയുടെ രോഗവിവരങ്ങൽ ഡിജിറ്റലായി സൂക്ഷിക്കപ്പെടുന്നതും കൈമാറ്റപ്പെടുന്നതും വിവര സ്വകാര്യത (privacy) ഇല്ലാതാക്കൂന്നു
  5. നേരിട്ട് ശാരീരിക പരിശോധന നടത്തുന്നതിനേക്കാൾ ഏറെ സമയം വിദൂര പരിശോധനയ്ക്ക് വേണ്ടി വരുന്നു.
  6. പ്രക്ഷേപ്പിക്കപ്പെടുന്ന വീഡീയോ, ഫോട്ടോ, എന്നിവയുടെ നിലവാരവും പ്രധാന വിഷയങ്ങളാണ്, എക്സ് റേ, സ്കാൻ, എന്നിവയുടെ പ്രക്ഷേണപന മേനമയും വിഷയങ്ങളാണ്.
"https://ml.wikipedia.org/w/index.php?title=ടെലിമെഡിസിൻ&oldid=2881493" എന്ന താളിൽനിന്ന് ശേഖരിച്ചത്