ടെറി പ്രാച്ചെറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സർ ടെറി പ്രാച്ചെറ്റ്
ടെറി പ്രാച്ചെറ്റ് 2012
ടെറി പ്രാച്ചെറ്റ് 2012
ജനനംടെറൻസ് ഡേവിഡ് ജോൺ പ്രാച്ചെറ്റ്
(1948-04-28)28 ഏപ്രിൽ 1948
ഇംഗ്ലണ്ട്
മരണം12 മാർച്ച് 2015(2015-03-12) (പ്രായം 66)
ഇംഗ്ലണ്ട്
Occupationനോവലിസ്റ്റ്
Genreഹാസ്യം
Notable worksDiscworld
Good Omens
Nation
Notable awards
SpouseLyn Purves
(1968–2015; his death)
ChildrenRhianna Pratchett
Website
www.terrypratchett.co.uk

ബ്രിട്ടീഷ് സാഹിത്യകാരനായിരുന്നു ടെറി പ്രോച്ചെറ്റ് . 'ഡിസ്‌ക് വേൾഡ്' എന്ന നോവൽ പരമ്പരയിലൂടെയിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായിരുന്നത്. എട്ട് വർഷമായി മറവിരോഗം ബാധിച്ച് ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കയും അദ്ദേഹം നോവലെഴുതിയിരുന്നു. 37 ഭാഷകളിലായി അദ്ദേഹത്തിന്റെ എട്ടു കോടിയോളം പുസ്തകങ്ങൾ വിറ്റഴിക്കപ്പെട്ടു.[1][2]

ജീവിതരേഖ[തിരുത്തുക]

1949 ഏപ്രിൽ 28ന് ബ്രിട്ടനിലെ ബീക്കൺസ്ഫീൽഡിൽ ആണ് ജനനം. 22ാം വയസ്സിൽ ആദ്യനോവലായ 'ദ കാർപറ്റ് പീപ്പിൾ' പുറത്തിറങ്ങി. ഫാന്റസി നോവലുകൾ ഉൾപ്പെടെ 70 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. പ്രാദേശിക പത്രപ്രവർത്തകനായിരുന്ന ടെറിയുടെ ആദ്യനോവലായ കളർ ഓഫ് മാജിക്ക് 1983-ലാണ് പുറത്തിറങ്ങി. ഇത് ബെസ്റ്റ് സെല്ലറായതോടെ മുഴുവൻ സമയ എഴുത്തുകാരനായി. ഡിസ്‌ക് വേൾഡ് പരമ്പരയിൽപെട്ട നാല്പതോളം കൃതികൾ ടെറി എഴുതിയിട്ടുണ്ട്. പ്രശസ്തിയുടെ പാരമ്യത്തിലെത്തി നിൽക്കുമ്പോൾ, 2007-ൽ ടെറി അൾഷിമേഴ്‌സ് രോഗബാധിതനായി. രോഗബാധിതനായശേഷം സ്​പീച്ച് റെക്കഗ്നിഷൻ സോഫ്റ്റ് വെയറിന്റെയും മറ്റും സഹായത്തോടെ മൂന്ന് പുസ്തകങ്ങളാണ് ഇത്തരത്തിൽ പുറത്തിറക്കി. 2014-ൽ പുറത്തിറങ്ങിയ ദ ലോങ് മാർസ് ആണ് അവസാന രചന.

Pratchett drinking Guinness shortly after receiving an honorary degree from the University of Dublin in 2008

രോഗബാധിതനായ ശേഷം അദ്ദേഹം രോഗികളുടെ അവകാശങ്ങൾക്കായും പരസഹായത്തോടുകൂടിയുള്ള മരണത്തിന് നിയമാനുമതി ലഭിക്കണമെന്നാവശ്യപ്പെട്ടും നിരവധി പ്രവർത്തനങ്ങൾ നടത്തി. പരസഹായത്തോടെയുള്ള മരണത്തിന് (Assisted death) അനുമതി തേടി ചില ഡോക്യുമെന്റികളും പ്രബന്ധങ്ങളും ടെറി പ്രാച്ചെറ്റ് അവതരിപ്പിച്ചു.

അവലംബം[തിരുത്തുക]

  1. "Sir Terry Pratchett". Amazon. ശേഖരിച്ചത് 20 May 2012.
  2. "Terry Pratchett (biography)". Colinsmythe.co.uk. മൂലതാളിൽ നിന്നും 2006-10-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 August 2010.

പുറം കണ്ണികൾ[തിരുത്തുക]

വിക്കിചൊല്ലുകളിലെ ടെറി പ്രാച്ചെറ്റ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ടെറി_പ്രാച്ചെറ്റ്&oldid=3797407" എന്ന താളിൽനിന്ന് ശേഖരിച്ചത്