ടെറിഗോട്ടസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടെറിഗോട്ടസ്
Temporal range: Silurian–Devonian
Pterygotus Anglicus.jpg
Diagram of the underside of Pterygotus
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: Animalia
Phylum: Arthropoda
Subphylum: Chelicerata
Class: {{{1}}}
Order: {{{1}}}
Superfamily: {{{1}}}
Family: {{{1}}}
Genus: {{{1}}}
Agassiz, 1839
Type species
Pterygotus anglicus [1]
Agassiz, 1844

ആർത്രൊപോഡ ജന്തുഫൈലത്തിലെ അരാക്നിഡ വർഗത്തിൽപ്പെട്ട യൂറിപ്ടെറിഡ (Eurypterida) ഗോത്രത്തിലെ ഒരു ജീവിയാണ് ടെറിഗോട്ടസ്. ജലവാസികളായിരുന്ന അസ്തമിത അരാക്നിഡുകളെയാണ് യൂറിപ്ടെറിഡ ഗോത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സൈലൂറിയൻ കല്പം മുതൽ കാർബോണിഫെറസ് കല്പം വരെ ഇവ ജീവിച്ചിരുന്നതായി ജീവാശ്മ തെളിവുകളുണ്ട്.

ടെറിഗോട്ടസിന് രണ്ടുമീറ്ററോളം നീളമുണ്ടായിരുന്നു. ആറു ഖണ്ഡങ്ങൾ ഉൾക്കൊള്ളുന്ന ശിരോവക്ഷം (cephalothorax), പന്ത്രണ്ട് ഖണ്ഡങ്ങൾ ഉൾക്കൊള്ളുന്ന ഓപിസ്ഥോസോമ (opisthosoma) എന്നിങ്ങനെ വിഭജിക്കാവുന്ന തരത്തിലായിരുന്നു ശരീരം. പിന്നറ്റത്തായി അഗ്രം കൂർത്ത ഒരു പുച്ഛ ഖണ്ഡവും (telson) കാണപ്പെട്ടിരുന്നു. മൂന്നു സന്ധികളോടു കൂടിയ (three jointed) ഒരു ജോടി കെലിസെറകൾ എന്ന ചർവണാവയവങ്ങളും നാലുജോടി പാദസദൃശ ഉപാംഗങ്ങളും തുഴപോലെയുള്ള ഒരു ജോടി നീന്തൽക്കാലുകളും ശിരോവക്ഷത്തിൽ കാണപ്പെട്ടിരുന്നു. ശിരോവക്ഷത്തിന്റെ മുകൾഭാഗത്ത് ഏതാണ്ട് മധ്യത്തിൽ ഒരു ജോടി നേത്രകങ്ങളും (ocellie) പാർശ്വഭാഗത്ത് ഒരു ജോടി സംയുക്തനേത്രങ്ങളും അടിഭാഗത്തായി ഒരു ജോടി ജനനാംഗ ഫലകങ്ങളും ഇലകളെപ്പോലെ തോന്നിക്കുന്ന നാലുജോടി ഗില്ലുകൾ അഥവാ ക്ലോമങ്ങളും കാണപ്പെട്ടിരുന്നു. ഉപാംഗങ്ങളുടെ ചർവവർധങ്ങളാൽ (gnathobases) ചുറ്റപ്പെട്ട നിലയിലാണ് വായ സ്ഥിതിചെയ്യുന്നത്.

യൂറിപ്ടെറിഡ ഗോത്രത്തിലെ ജീവികൾക്ക് ശരീരത്തിന്റെ ഖണ്ഡീഭവനം (segmentation), ഉപാംഗങ്ങളുടെ ക്രമീകരണം എന്നിവയിൽ തേൾ വർഗജീവികളും സ്കിഫോസോറുകളും ആയി സാദൃശ്യം ഉണ്ട്. ഇതിൽനിന്നും ജലവാസികളായിരുന്ന യൂറിപ്ടെറിഡുകളിൽ നിന്നാവണം കരവാസികളായി മാറിയ തേൾ വർഗങ്ങളുടെയും മറ്റും പരിണാമം എന്ന് അനുമാനിക്കപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. Randall F. Miller (2007). "Pterygotus anglicus Agassiz (Chelicerata: Eurypterida) from Atholville, Lower Devonian Campbellton Formation, New Brunswick, Canada". Palaeontology 50 (4): 981–999. ഡി.ഒ.ഐ.:10.1111/j.1475-4983.2007.00683.x. 
Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടെറിഗോട്ടസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടെറിഗോട്ടസ്&oldid=1694037" എന്ന താളിൽനിന്നു ശേഖരിച്ചത്