ടെമ്മിങ്കി മണലൂതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ടെമ്മിങ്കി മണലൂതി
In breeding plumage
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. temminckii
Binomial name
Calidris temminckii
(Leisler, 1812)
Synonyms[2]

Erolia temminckii

ടെമ്മിങ്കി മണലൂതിയുടെ ആഗല നാമം Temminck's stintഎന്നാണ്. Calidris temminckiiഎന്നാണ് ശാസ്ത്രീയ നാമം.ദേശാടാന പക്ഷിയാണ്.

പ്രജനനം[തിരുത്തുക]

നിലത്തുള്ള കൂട്ടിൽ 3-4 മുട്ടകളിടും.

വിതരണം[തിരുത്തുക]

ആഫ്രിക്കയുടെ ഭാഗങ്ങൾ, ഇന്ത്യൻ ഉപഭൂഖണ്ഡം , തെക്കു കിഴക്കൻ ഏഷ്യയുടെ ഭാഗങ്ങളിലേക്ക് ശുദ്ധ ജലാശയങ്ങ്ലുൾളിടത്തേക്ക് തണുപ്പുകാലത്ത് ദേശാടനം നടത്തുന്നു.

തീറ്റ[തിരുത്തുക]

ചെളിയിൽ കാണുന്ന തീറ്റകൾ കൊത്തി തിന്നുന്നു. പ്രാണികളേയും അകശേരുകികളേയും ഭക്ഷിക്കുന്നു.ഇവ അധികം കൂട്ടം ചേരാറില്ല..

രൂപവിവരണം[തിരുത്തുക]

കുരുവി മണലൂതിയുടെ വലിപ്പമുള്ള ഈ പക്ഷിയുടെ നീളം 13.5-15 സെ.മീ. ആണ്. കുരുവി മണലുതിയെ അപേക്ഷിച്ച് നീളം കുറഞ്ഞ കാളുകളും നീണ്ട ചിറകു കളും ഉണ്ട്. കാളുകൾക്ക് മഞ്ഞ നിറം, വാലിന്റെ അരികിലെ തൂവലുകൾക്ക് വെള്ള നിറം. അടയാളങ്ങളില്ലാത്ത തവിട്ടു നിറത്തിലുള്ള തലയും മുകൾ ഭാഗവും. അടിവശം വെള്ളയും നെഞ്ച് ഇരുണ്ടതുമാണ്. ഒറ്റ കാഴ്ചയ്ക്ക് ചോരക്കാലിയോട് സാമ്യമുണ്ട്.

പ്രജനനം[തിരുത്തുക]

പൂവനും പിടയുംവെവ്വേറെ സ്ഥലങ്ങളിൽ ഇടുന്ന വെവ്വേറെ കൂട്ടം മുട്ടകൾക്ക് വേരെവേരെ അടയിരിക്കും. ആദ്യത്തെ സ്ഥലത്ത് പിട ഒരു പൂവനുമായി ചേർന്ന് ഒരുകൂട്ടം മുട്ടകളിടുന്നു. അതിന് പൂവൻ അടയിരിക്കും.പിന്നീട് പിട അടുത്ത സ്ഥലത്ത് വേറെ പൂവനുമായി രണ്ടാമത്തെ കൂട്ടം മുട്ടകളിടുന്നു. അതിന് പിട അടയിരിക്കും. ആദ്യത്തെ പൂഅവന്റെ സ്ഥലത്തെത്തുന്ന വേറെ പിടയുമായി ചേർന്ന്

ഈ പക്ഷിയുടെ പേര്, ഡച്ച് പ്രകൃതിശാസ്ത്രജ്ഞനായിരുന്ന Coenraad Jacob Temminckന്റെ ഓർമ്മയ്ക്കാണ്.[3]

ചിത്രശാല[തിരുത്തുക]

മുട്ട, Collection Museum Wiesbaden

അവലംബം[തിരുത്തുക]

  1. "Calidris temminckii". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  2. Calidris temminckii on Avibase
  3. Beolens, Bo; Watkins, Michael (2003). Whose Bird? Men and Women Commemorated in the Common Names of Birds. London: Christopher Helm. pp. 335–336.
"https://ml.wikipedia.org/w/index.php?title=ടെമ്മിങ്കി_മണലൂതി&oldid=3777977" എന്ന താളിൽനിന്ന് ശേഖരിച്ചത്