ടെഡി ബെയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രമാണം:Teddy bear 27.jpg
1954 ൽ ഒരു ജർമ്മൻ ടെഡി ബെയർ
വിവിധ തരത്തിലുള്ള ടെഡി ബെയറുകൾ

കരടി മൃഗത്തിന്റെ ആകൃതിയിൽ സ്റ്റഫ് ചെയ്തുണ്ടാക്കുന്ന ഒരു കളിപ്പാട്ടമാണ്‌ ടെഡി ബെയർ(English: Teddy bear). കളിപ്പാട്ടമെന്നതോടൊപ്പം വിലപിടിപ്പുള്ള ഒരു ശേഖരണ വസ്തുവായും ചിലയിനം ടെഡി ബെയറിനെ പലരും കണക്കാക്കുന്നു.ടെഡി ബെയർ ശേഖരിക്കുന്നവരെ അർക്‌റ്റോഫിൽസ് (arctophiles)എന്നാണ്‌ വിളിക്കുക.

ചരിത്രം[തിരുത്തുക]

"ടെഡി" എന്ന വിളിപ്പേരുള്ള അമേരിക്കൻ പ്രസിഡന്റ് റൂസ്‌വെൽറ്റിന്റെ മിസിസ്സിപ്പിയിലെ ഒരു കരടിവേട്ടയുമായി ബന്ധപ്പെട്ടാണ്‌ ‍ ടെഡി ബെയർ എന്ന നാമത്തിന്റെ ഉത്ഭവം. അമേരിക്കയിലെ മിസിസ്സിപ്പി ഗവർണ്ണർ ഒരിക്കൽ റൂസ്‌വെൽറ്റിനെ വേട്ടക്കായി മിസിസ്സിപ്പിയിലേക്ക് ക്ഷണിച്ചു.ട്രിപ്പിൽ പങ്കെടുത്ത പലർക്കും ചിലതിനെയെല്ലാം വേട്ടചെയ്യാനായങ്കിലും റുസ്‌വെൽറ്റിന്‌ ഒന്നും ലഭിച്ചില്ല.അവസാനം അദ്ദേഹത്തിന്റെ സഹായികൾ ഒരു കരടിയെ എങ്ങനയൊക്കയോ പിടിച്ച് ഒരു വില്ലോമരത്തിൽ കെട്ടി അതിനെ വെടിവെച്ചു വീഴ്ത്തുന്നതിനായി തങ്ങളുടെ പ്രസിഡന്റിനെ ക്ഷണിച്ചു.പക്ഷേ അങ്ങനെ വെടിവെക്കുന്നതിൽ സ്‌പോർട്ട്സ്മാൻ സ്പിരിറ്റില്ല എന്ന് പറഞ് റൂസ്‌വെൽറ്റ് അത് നിരാകരിക്കുകയും കരടിയെ അതിന്റെ വേദനയിൽനിന്ന് രക്ഷിക്കുന്നതിനായി വെടിവെച്ചു കൊല്ലാൻ നിർദ്ദേശിക്കുകയും ചെയ്തു. ഈ സംഭവം ക്ലിഫോർഡ് ബെറിമാൻ വാഷിംങ്ങ്ടൻ പോസ്റ്റിൽ ഒരു കാർട്ടൂൺ വിഷയമാക്കി.ഈ കാർട്ടൂൺകണ്ട മോറിസ് മിക്‌ടൊമിന്‌ ഇത് ഒരു പുതിയ കളിപ്പാട്ടമാക്കാൻ പ്രചോദനമാവുകയായിരുന്നു.

മ്യൂസിയം[തിരുത്തുക]

1984ൽ ഇംഗ്ലണ്ടിൽ ആദ്യമായി ടെഡി ബെയറിനായി മ്യൂസിയവും തുടങ്ങി.അമേരിക്കയിലെ ചിലസ്ഥലങ്ങളിലും മ്യൂസിയങ്ങൾ ആരംഭിച്ചങ്കിലും പിന്നീട് അവ അടക്കുയാണുണ്ടായത്.

അമേരിക്കൻ പോലീസും ടെഡി ബെയറും[തിരുത്തുക]

അമേരിക്കയിലെ പോലീസ് ,അടിയന്തര സന്ദർഭങ്ങളിൽ കുട്ടികൾക്ക് നൽകാനായി ടെഡി ബെയർ സൂക്ഷിക്കുന്നു.ആപത്ത് സമയ്ത്ത് കുട്ടികൾക്ക് ടെഡിബെയർ കളിക്കാനായി നൽകുന്നത് അവരുടെ മാനസിക നിലയെ സന്തുലിതമാക്കാൻ ഉപകരിക്കുമെന്ന് മനസ്സിലാക്കിയിട്ടാണത്രെ ഇത്.


"https://ml.wikipedia.org/w/index.php?title=ടെഡി_ബെയർ&oldid=1696689" എന്ന താളിൽനിന്ന് ശേഖരിച്ചത്