ടെക്നോസിറ്റി, തിരുവനന്തപുരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ടെക്നോസിറ്റി, തിരുവനന്തപുരം
ജോയിന്റ് സെക്ടർ
വ്യവസായംഇൻഫർമേഷൻ ടെക്നോളജി ബിസിനസ്സ് പാർക്ക്
Genreഇൻഫ്രാസ്ട്രക്ചർ സർവ്വീസ പ്രൊവൈഡർ
ആസ്ഥാനം,
India
പ്രധാന വ്യക്തി
എം. വാസുദേവൻ, സീനിയർ ബിസിനസ്സ് ഡെവലപ്മെന്റ് മാനേജർ
ഉടമസ്ഥൻകേരള സർക്കാർ

തിരുവനന്തപുരം ടെക്നോപാർക്കിനോട് ചേർന്ന് പള്ളിപ്പുറം വരെ 500 ഏക്കറിൽ, ടെക്നോപാർക്കിന്റെ നാലാംഘട്ട വികസനമായി പരിണമിക്കപ്പെടുന്ന ഐ. ടി. നഗരമാണ് ടെക്നോസിറ്റി. ഐ.ടിയ്ക്കും അനുബന്ധമേഖലകൾക്കുമായി മാത്രം ആഗോളനിലവാരത്തിലുള്ള ഒരു നഗരം രൂപപ്പെടുത്തുകയാണ് ടെക്നോസിറ്റിയുടെ ലക്ഷ്യം. സംസ്ഥാനത്തെ ഏറ്റവും വലിയ ഇൻഫർമേഷൻ ടെക്നോളജി പാർക്കാണിത്. [1]ഏറെക്കുറെ സമ്പൂർണ്ണമായ ടെക്നോപാർക്ക് സോഫ്റ്റ്‌വെയർ കമ്പനികൾക്കായി പ്രവർത്തിക്കുമ്പോൾ എല്ലാം തികഞ്ഞ ഐ.ടി. നഗരമായാണ് ടെക്നോസിറ്റി വിഭാവനം ചെയ്യപ്പെടുക. പള്ളിപ്പുറം മുതൽ മംഗലപുരം വരെ നാഷണൽ ഹൈവേ 47-നിരുവശവുമായാണ് ടെക്നോസിറ്റി പ്രവർത്തനസജ്ജമാകുക. [2]എംബഡഡ് സിസ്റ്റം ഡെവലപ്പ്മെന്റ്, എന്റർപ്രൈസ് റിസോഴ്സ് പ്ലാനിംഗ്, പ്രോസസ്സ് കൺട്രോൾ സോഫ്റ്റ്‌വെയർ ഡിസൈൻ, എൻജിനീയറിംഗ് ആന്റ് കമ്പ്യൂട്ടർ എയിഡഡ് ഡിസൈൻ സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ്, ഐ.ടി. എനേബിൾഡ് സേവനങ്ങൾ, പ്രോസസ്സ് റീ- എൻജിനീയറിംഗ്, ആനിമേഷൻ, ഇ- ബിസിനസ്സ് എന്നീ മേഖലകളിലെ മുഖ്യകമ്പനികളാണ് ഇവിടെ പങ്കെടുക്കുക. മൾട്ടിനാഷണൽ കമ്പനികൾ ഉൾപ്പെടെ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഇതര കമ്പനികളും ഇവിടെ മുതൽമുടക്കും.

Artist's Impression of Technocity

ടെക്നോസിറ്റിയിലെ സൗകര്യങ്ങൾ[തിരുത്തുക]

ഐ.ടി. കമ്പനികൾ, ആശുപത്രികൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, ഷോപ്പിംഗ് മാളുകൾ, ഗവേഷണ കേന്ദ്രങ്ങൾ, കായിക വിനോദ കേന്ദ്രങ്ങൾ, സിനിമാ തീയേറ്ററുകൾ എന്നിവയാണ് ടെക്നോസിറ്റിയിലെ മുഖ്യ സൗകര്യങ്ങൾ. കുറഞ്ഞത് രണ്ടുലക്ഷം പേർക്കെങ്കിലും ഇവിടെ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. [3] പത്തുവർഷം കൊണ്ട് എണ്ണായിരം കോടി രൂപയുടെ നിക്ഷേപമാണ് ടെക്നോസിറ്റിയിൽ ലക്ഷ്യമിടുന്നത്. 365 ഏക്കറിൽ എട്ട് സ്പെഷ്യൽ എക്കണോമിക് സോൺ ഇവിടെയുണ്ട്.

ഐ.ടി. സ്പേയ്സ്[തിരുത്തുക]

20 മില്യൺ ചതുരശ്ര അടി സ്ഥലമാണ് പത്തുവർഷം കൊണ്ട് ഇതര കെട്ടിടങ്ങളോടുകൂടി അനുബന്ധ കമ്പനികൾക്ക് നൽകുക.

നോൺ- ഐ.ടി. സ്പേയ്സ്[തിരുത്തുക]

ആശുപത്രികൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, ഷോപ്പിംഗ് മാളുകൾ, ഗവേഷണ കേന്ദ്രങ്ങൾ, കായിക വിനോദ കേന്ദ്രങ്ങൾ, സിനിമാ തീയേറ്ററുകൾ എന്നിവ ഉൾപ്പെടെ ഇന്റഗ്രേറ്റഡ് ടൗൺഷിപ്പായാണ് [4]പദ്ധതി വിഭാവനം ചെയ്യുക.

കണക്ടിവിറ്റി[തിരുത്തുക]

റിലയൻസ് ഇൻഫോകോം(Reliance Infocomm), ഭാരതി എയർടെൽ(Bharti Airtel),വി.എസ്.എൻ.എൽ Videsh Sanchar Nigam Limited), ഏഷ്യാനെറ്റ് ഡേറ്റാലൈൻ Asianet Dataline) എന്നിവ ക്യാമ്പസിലൂടനീളം ഫൈബർ ഓപ്ടിക്സ് സംവിധാനത്തിലൂടെ ടക്നോസിറ്റിയിൽ പ്രവർത്തനസജ്ജമാകും.

പദ്ധതി ആസൂത്രണം[തിരുത്തുക]

ടെക്നോസിറ്റിയ്ക്കുള്ള സ്ഥലമെടുപ്പ് 2005 ൽ ആരംഭിച്ചിരുന്നു. ഇതിന്റെ കുറേഭാഗം പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിച്ചിരിക്കുന്നു. ഗവ. ഓഫ് കേരളയുടെ പ്രതിനിധിയായി ടെക്നോപാർക്കും കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (KSITIL) എന്ന വിഭാഗവും പ്രൈവറ്റ് സെക്ടറുമായി ചേർന്നാണ് പദ്ധതി പൂർത്തിയാക്കുക. സ്പെഷ്യൽ പർപ്പസ് വെഹിക്കിൾസ് (SPVs) രൂപത്തിൽ ഇരുവിഭാഗങ്ങളും പദ്ധതിയുടെ ഓരോ ഘട്ടവും പൂർത്തിയാക്കും. KSITIL 26% ഇക്വിറ്റി ഷെയറും വഹിക്കും.

മുഖ്യ പങ്കാളികൾ[തിരുത്തുക]

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മേന്റ് ഇൻ ഗവൺമെന്റ്- കേരള യ്ക്കായി പത്തേക്കർ സ്ഥലം ടെക്നോസിറ്റിയിൽ അനുവദിച്ചുകഴിഞ്ഞു. ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസ് എന്ന മാനേജ്മേന്റ് പഠനസ്ഥാപനവും 64 കോടി രൂപ മുതൽമുടക്കിൽ ടെക്നോസിറ്റിയിൽ സാന്നിദ്ധ്യം അറിയിച്ചു. ഇന്ത്യയിലെ ഏററവും വലിയ ഐ.ടി സ്ഥാപനമായ ടാറ്റാ കൺസൾട്ടൻസിയും (TCS) 3500 കോടി രൂപ മുതൽ മുടക്കിൽ അവരുടെ ഗ്ലോബൽ ലേർണിംഗ് അക്കാഡമി (ലോകത്തിലെ ഏറ്റവും വലിയ ട്രെയിനിംഗ് അക്കാഡമി)യായി അവരുടെ ഏറ്റവും വലിയ ഗവേഷണകേന്ദ്രം ആരംഭിക്കുകയാണ്. ഓരോ ബാച്ചിലും 16000 ഗ്ലോബൽ ട്രെയിനേഴ്സിനെ ഉൾക്കൊള്ളത്തക്കവിധത്തിലാണിത് ആരംഭിക്കുക. [5]

അവലംബം[തിരുത്തുക]

  1. http://trivandrumlife.com/technocity-trivandrum-takes-off/
  2. http://trivandrumlife.com/technocity-trivandrum-takes-off/
  3. മാതൃഭൂമി ഇയർബുക്ക്, 2013, പേജ് 42
  4. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2008-10-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-04-06.
  5. http://news.entecity.com/technocity-the-future-belongs-here/

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]