ടുല്ലിമോൺസ്ട്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Tullimonstrum gregarium
Temporal range: Middle Pennsylvanian
Tullimonstrum gregarium1.JPG
Fossil of Tullimonstrum gregarium
(part and counterpart)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഉപസാമ്രാജ്യം: Eumetazoa
ഫൈലം: Chordata[1][2]
ഉപഫൈലം: Vertebrata
ക്ലാസ്സ്‌: Hyperoartia?
(unranked): Stem Petromyzontiformes?
ജനുസ്സ്: Tullimonstrum
ശാസ്ത്രീയ നാമം
Tullimonstrum gregarium
Eugene S. Richardson, Jr., 1966

മുപ്പതുകോടി വർഷങ്ങൾക്കുമുമ്പ് കടലിൽ ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്ന ഒരിനം നട്ടെല്ലുള്ള ജീവികളാണ്  ടുല്ലിമോൺസ്ട്രം (Tullimonstrum). വംശനാശം സംഭവിച്ചുവെന്ന് കരുതപ്പെടുന്ന ഇവയുടെ ശാസ്ത്രീയനാമം ടുല്ലിമോൺസ്ട്രം ഗ്രിഗേറിയം (Tullimonstrum gregarium) എന്നതാണ്. ടുല്ലിമോൺസ്ട്രത്തിന്റെ ഫോസിലുകൾ വടക്കുകിഴക്കൻ ഇല്ലിനോയിൽ നിന്നുമാണ് കണ്ടെത്തിയത്. 2016 വരെ ഇവയെ ഏതുവിഭാഗത്തിൽ പെടുത്തണമെന്ന ആശങ്കയിലായിരുന്നു.  പലരും  മൊളസ്ക, ആർത്രോപോഡ, കൊനൊഡോണ്ട്, വിര അല്ലെങ്കിൽ ഒഴുകി നടക്കുന്ന ഒച്ചു വിഭാഗം എന്നിങ്ങനെ പലരീതിയിൽ വ്യാഖ്യാനിച്ചു. 2016 ൽ ഫോസിൽ ഗവേഷണത്തിലൂടെ നട്ടെല്ലുള്ള ജീവികളുടെ വിഭാഗത്തിൽ ഇവയെ ഉൾപ്പെടുത്തി.

പേരിനുപിന്നിൽ[തിരുത്തുക]

ടുല്ലിമോൺസ്ട്രം ഗ്രിഗേറിയം (Tullimonstrum gregarium) എന്ന ശാസ്ത്രനാമത്തിലെ ടുല്ലിമോൺസ്ട്രം എന്ന ജീനസ്സ് നാമം ഈ ജീവിയെ ആദ്യമായി കണ്ടെത്തിയ ഫോസിൽ ഗവേഷകനായ ഫ്രാൻസിസ് ടുള്ളി (Francis Tully)യോടുള്ള ആദരസൂചകമായാണ്.[3]

വിവരണം[തിരുത്തുക]

ടുല്ലിമോൺസ്ട്രം പരമാവധി 35 സെന്റീമീറ്റർ (14 ഇഞ്ച്) വരെ നീളം വെക്കുമെന്നും ചെറുതിന് 8 സെന്റീമീറ്റർ വരെ നീളം ഉണ്ടാകുമെന്നും കണക്കാക്കുന്നു.[3]

ഇവ കണവയുടേതു പോലുള്ള മീൻചിറകുകളോടുകൂടിയതാണ്. ലംബമായുള്ള വാലോടുകൂടിയ ഇവയുടെ ശരീരത്തിൽ തുമ്പിക്കൈ കണക്കെനീളമുള്ള ഒരു ഭാഗമുണ്ട്, അതിന്റെ അറ്റത്തായി രണ്ടു നിരയിലായി എട്ടു കോണിച്ച പല്ലുകളും കാണപ്പെടുന്നു.[4] ഇവ ചെകിളകളോടു കൂടിയ നട്ടെല്ലുള്ള ജീവിവിഭാഗത്തിൽപ്പെടുന്നു.[5]

വർഗ്ഗീകരണം[തിരുത്തുക]

2016 ൽ ഒരു രൂപശാസ്‌ത്രപഠനത്തിന്റെ അടിസ്ഥാനത്തിൽ ടുല്ലിമോൺസ്ട്രത്തെ കോർഡേറ്റഫൈലത്തിലെ നട്ടെല്ലുള്ള ജീവികളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി.[1][2][6] ഇവ താടിയെല്ലുകളില്ലാത്ത ലാംപ്രേ മത്സ്യവിഭാഗവുമായി ഏറെ സാമ്യമുള്ളവയാണ്.

അവലംബം[തിരുത്തുക]

  1. 1.0 1.1 McCoy, Victoria E.; Saupe, Erin E.; Lamsdell, James C.; Tarhan, Lidya G.; McMahon, Sean; Lidgard, Scott; Mayer, Paul; Whalen, Christopher D.; Soriano, Carmen; Finney, Lydia; Vogt, Stefan; Clark, Elizabeth G.; Anderson, Ross P.; Petermann, Holger; Locatelli, Emma R.; Briggs, Derek E. G. (2016). "The ‘Tully monster’ is a vertebrate". Nature. ഡി.ഒ.ഐ.:10.1038/nature16992.  ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "McCoy2016" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. 2.0 2.1 Clements, Thomas; Dolocan, Andrei; Martin, Peter; Purnell, Mark A.; Vinther, Jakob; Gabbott, Sarah E. (2016). "The eyes of Tullimonstrum reveal a vertebrate affinity". Nature. ഡി.ഒ.ഐ.:10.1038/nature17647.  ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Clements2016" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  3. 3.0 3.1 Johnson, Ralph Gordon; Richardson, Eugene Stanley, Jr. (March 24, 1969).
  4. Richardson, Eugene Stanley, Jr. (January 7, 1966).
  5. "Tully Monster Mystery Solved, Scientists Say". Scientific American. ശേഖരിച്ചത് 2016-03-18. 
  6. St. Fleur, Nicholas (March 16, 2016).

{{Reflist|refs=[1] [2] [3] [4] [5] [6] [7] [8] [9] [10] [11]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടുല്ലിമോൺസ്ട്രം&oldid=2353148" എന്ന താളിൽനിന്നു ശേഖരിച്ചത്