ടീ ട്രീ ഓയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടീ ട്രീ പ്ലാന്റേഷൻ, കൊറാക്കി, ന്യൂ സൗത്ത് വെയിൽസ് .

ഒരു വിവിധോദ്ദേശ്യ സസ്യ സുഗന്ധ എണ്ണയാണ് ടീ ട്രീ ഓയിൽ (മെലാലൂക്ക ആൾട്ടർനിഫോളിയ).[1] ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലുള്ള ക്വീൻസ്‌ലാന്റ് ആണ് ജന്മദേശം. ചർമ്മം, മുടി, നഖം എന്നിവ ആരോഗ്യകരമായി നിലനിർത്തുന്നത് ഉൾപ്പെടെ നിരവധി ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒരു അവശ്യ എണ്ണകൂടിയാണ്. ശാസ്ത്രീയമായി പിന്തുണയ്‌ക്കുന്ന നേട്ടങ്ങൾക്ക് പുറമേ, ടീ ട്രീ ഓയിൽ വിലകുറഞ്ഞതും നിർദ്ദേശിക്കപ്പെടുമ്പോൾ ഉപയോഗപ്രദവുമാണ്. എണ്ണയിൽ പല ഘടക രാസവസ്തുക്കളും അടങ്ങിയിരിക്കുന്നു, അത് വായുവുമായി സമ്പർക്കം പുലർത്തുകയും ഓക്സിഡൈസ് സംഭവിച്ച് അതിന്റെ ഘടന മാറുകയും ചെയ്യുന്നു. മെലാലൂക്ക ആൾട്ടർനിഫോളിയയെ ടീ ട്രീ എന്നാണ് വിളിക്കുന്നതെങ്കിലും ചായ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന സസ്യവുമായി തെറ്റിദ്ധരിക്കപെടാറുണ്ട്.

1920 കളിൽ ടീ ട്രീ ഓയിലിന്റെ വാണിജ്യപരമായ ഉപയോഗം ആരംഭിച്ചു. ആഗോള ടീ ട്രീ ഓയിൽ മാർക്കറ്റിന്റെ മൂല്യം 39 മില്യൺ യുഎസ് ഡോളറാണ്. [2]

ഒരു പരമ്പരാഗത നാട്ടുവൈദ്യമെന്ന നിലയിൽ, ചർമ്മത്തിന്റെ അവസ്ഥകളെ ചികിത്സിക്കാൻ കുറഞ്ഞ സാന്ദ്രതയിലുള്ള ഒരു ടോപ്പിക് മരുന്നായി ഇത് സാധാരണയായി ഉപയോഗിക്കാറുണ്ട്, പക്ഷേ ഫലപ്രാപ്തിയുടെ തെളിവുകൾ കുറവാണ്. [3] [4] [5] താരൻ, മുഖക്കുരു, പേൻ, ഹെർപ്പസ്, പ്രാണികളുടെ കടി, ചുണങ്ങ് , ഫംഗസ് അല്ലെങ്കിൽ ബാക്ടീരിയ അണുബാധ എന്നിവയ്ക്ക് ചികിത്സിക്കാൻ ടീ ട്രീ ഓയിൽ ഉപയോഗപ്രദമാണ്. [6] എന്നിരുന്നാലും, വിഷയത്തിൽ നടത്തിയ പരിമിതമായ ഗവേഷണങ്ങൾ കാരണം ഈ അവകാശവാദങ്ങളെയൊന്നും പിന്തുണയ്ക്കുന്നതിന് മതിയായ തെളിവുകളില്ല. [7] ടീ ട്രീ ഓയിൽ അമേരിക്കൻ ഐക്യനാടുകളിൽ പേറ്റന്റ് നേടിയ ഉൽപ്പന്നമോ അംഗീകൃത മരുന്നോ അല്ല, ഓസ്ട്രേലിയയിലെ അരോമാതെറാപ്പിക്ക് പൂരക മരുന്നായി ഇത് അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും. [8] കഴിച്ചാൽ വിഷമായതിനാൽ കുട്ടികൾക്ക് ഉപയോഗിക്കുന്നത് സുരക്ഷിതമല്ല. [9]

അവലംബം[തിരുത്തുക]

  1. "Essential oil of Melaleuca, terpene-4-ol (tea tree oil): ISO 4730: 2017 (E)". International Organization for Standardization (ISO), Geneva, Switzerland. 2017. Retrieved 2 February 2019.
  2. "Tea Tree Oil Market Outlook – 2025". Allied Market Research. May 2019.
  3. "Opinion on Tea tree oil" (PDF). SCCP/1155/08 Scientific Committee on Consumer Products. 16 December 2008.
  4. "Tea tree oil". National Center for Complementary and Integrative Health, US National Institutes of Health. 2011-11-09. Retrieved 30 May 2016.
  5. Thomas, J; Carson, C. F; Peterson, G. M; Walton, S. F; Hammer, K. A; Naunton, M; Davey, R. C; Spelman, T; Dettwiller, P (2016). "Therapeutic Potential of Tea Tree Oil for Scabies". The American Journal of Tropical Medicine and Hygiene (Review). 94 (2): 258–266. doi:10.4269/ajtmh.14-0515. PMC 4751955. PMID 26787146.
  6. Pazyar, N; Yaghoobi, R; Bagherani, N; Kazerouni, A (July 2013). "A review of applications of tea tree oil in dermatology". International Journal of Dermatology. 52 (7): 784–90. doi:10.1111/j.1365-4632.2012.05654.x. PMID 22998411.
  7. Russell J, Rovere A, eds. (2009). "Tea Tree Oil". American Cancer Society Complete Guide to Complementary and Alternative Cancer Therapies (2nd ed.). American Cancer Society. ISBN 9780944235713.
  8. "Summary for ARTG Entry: 79370 TEA TREE OIL PURE ESSENTIAL OIL". Therapeutic Goods Administration. 2020. Retrieved 3 July 2020.
  9. "Tea Tree Oil". National Capital Poison Center. Retrieved 4 December 2013.
"https://ml.wikipedia.org/w/index.php?title=ടീ_ട്രീ_ഓയിൽ&oldid=3503336" എന്ന താളിൽനിന്ന് ശേഖരിച്ചത്