ടി. സന്തോഷ്‌ മിത്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
ടി. സന്തോഷ്‌ മിത്ര
ജനനം1968
ദേശീയതഇന്ത്യൻ
തൊഴിൽചിത്രകാരൻ

2015 ൽ കേരള ലളിതകലാ അക്കാദമിയുടെ ചിത്രകലയ്ക്കുള്ള മുഖ്യ പുരസ്കാരം നേടിയ ചിത്രകാരനാണ് ടി. സന്തോഷ്‌ മിത്ര (ജനനം 1968).[1]

ജീവിതരേഖ[തിരുത്തുക]

1968-ൽ തൃശ്ശൂരിലാണ്‌ സന്തോഷ്‌ മിത്രയുടെ ജനനം. തൃശ്ശൂർ കോളേജ്‌ ഓഫ്‌ ഫൈൻ ആർട്‌സിൽ നിന്ന്‌ നാഷണൽ ഡിപ്ലോമ ലഭിച്ചിട്ടുള്ള അദ്ദേഹത്തിന്‌ മുൻപ്‌ അക്കാദമിയുടെ ഓണറബിൾ മെൻഷൻ അവാർഡ്‌ ലഭിച്ചിട്ടുണ്ട്‌. അക്കാദമിയുടെ നിരവധി കലാ ക്യാമ്പുകളിലും പ്രദർശനങ്ങളിലും പങ്കെടുത്തിട്ടുള്ള സന്തോഷ്‌ മിത്രയുടെ ഭൂമിയുടെ അവകാശികൾ എന്ന മിക്‌സഡ്‌ മീഡിയ ചിത്രത്തിനാണ്‌ മുഖ്യപുരസ്‌ക്കാരം ലഭിച്ചിട്ടുള്ളത്‌. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയിൽ ഫോട്ടോഗ്രാഫി യൂണിറ്റിൽ ആർട്ടിസ്റ്റ്‌ ഫോട്ടോഗ്രാഫറായി അദ്ദേഹം സേവനമനുഷ്‌ഠിക്കുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള ലളിതകലാ അക്കാദമിയുടെ ചിത്രകലയ്ക്കുള്ള മുഖ്യ പുരസ്കാരം(2015)[2]

അവലംബം[തിരുത്തുക]

  1. "സംസ്ഥാന ചിത്ര, ശില്പ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". www.mathrubhumi.com. Archived from the original on 2015-04-01. Retrieved 1 ഏപ്രിൽ 2015.
  2. "കേരള ലളിതകലാ അക്കാദമി സംസ്ഥാന ചിത്ര-ശില്‌പ പുരസ്‌ക്കാരങ്ങൾ - 2015". www.lalithkala.org. Retrieved 1 ഏപ്രിൽ 2015.
"https://ml.wikipedia.org/w/index.php?title=ടി._സന്തോഷ്‌_മിത്ര&oldid=3632730" എന്ന താളിൽനിന്ന് ശേഖരിച്ചത്