ടി. വി. അബ്ദുറഹിമാൻ കുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തെരുവത്ത് വീട്ടിൽ അബ്ദുറഹിമാൻ കുട്ടി
T. V. Abdurahiman Kutty.jpg
ടി. വി. അബ്ദുറഹിമാൻ കുട്ടി
ജനനം (1949-08-16) ഓഗസ്റ്റ് 16, 1949 (69 വയസ്സ്)
പൊന്നാനി നഗരം, പൊന്നാനി താലൂക്ക്, സൗത്ത് മലബാർ, സൗത്ത് ഇന്ത്യ
ദേശീയത ഇന്ത്യ
തൊഴിൽഅധ്യാപകൻ, ചരിത്രകാരൻ
ജീവിത പങ്കാളി(കൾ)സഹീദ എന്ന മറിയു
പുരസ്കാര(ങ്ങൾ)നവകം സാഹിത്യ അവാർഡ്, കേരള മുസ്ലിം ഹിസ്റ്ററി കോൺഫറൻസ് അവാർഡ് [1]
മാതാപിതാക്കൾമുല്ലശ്ശേരി കുഞ്ഞിമുഹമ്മദ് മുസ്ലിയാർ, ടി. വി. നഫീസുമ്മ
വെബ്സൈറ്റ്https://historyofponnani.blogspot.com

അധ്യാപകൻ, ചരിത്രകാരൻ, ഗ്രന്ഥകാരൻ, സാംസ്കാരിക-വിദ്യാഭ്യാസ പ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന വ്യക്തിത്വമാണ് ടി. വി. അബ്ദുറഹിമാൻകുട്ടി(ജനനം 16 ആഗസ്റ്റ് 1949)English: T V Abdurahimankutty[2].അബ്ദുറുമാഷ് എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. തെരുവത്തുവീട്ടിൽ അബ്ദുറഹിമാൻകുട്ടി എന്നാണ് പൂർണ നാമം. അധ്യാപകനായി വിരമിച്ചതിന് ശേഷം ചരിത്രരചനയിൽ സജീവമായി. മുസ്ലിം വിദ്യാഭ്യാസം അലിഫ് മുതൽ ഐ.എ.എസ്. വരെ(കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്), പൊന്നാനി പൈതൃകവും നവോത്ഥാനവും(പൂങ്കാവനം ബുക്ക്സ്), സനാഉല്ലാ മക്തി തങ്ങൾ(കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്) തുടങ്ങി പത്തിലധികം പുസ്തകങ്ങൾ രചിച്ചു.[3]മൂന്ന് പതിപ്പുകള് പുറത്തിറങ്ങിയ ധാരാളം കോപ്പികള് ചെലവായ ചരിത്രമുറങ്ങുന്ന പൊന്നാനിയും രചനകളില് പെടും. ഒരു പുസ്തകം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. വിവിധ ആനുകാലികങ്ങൾ നൂറുകണക്കിന് ലേഖനങ്ങള് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പല ആനുകാലികളിലും നിലവില് ചരിത്ര പംക്തികൾ കൈകാര്യം ചെയ്യുന്നു. ചരിത്ര ക്ലാസുകൾക്കും ചരിത്ര പഠനങ്ങള്ക്കും നേതൃത്വം നല്കുന്നു. പൊന്നാനിയുടെ ഇപ്പോഴത്തെ പ്രാദേശിക ചരിത്രകാരൻ കൂടിയാണ്. ചരിത്ര ഗവേഷണത്തിനും രചനക്കും സ്വദേശത്തുനിന്നും വിദേശത്തുനിന്നും പത്തിലധികം പുരസ്കാരങ്ങളും ആദരങ്ങളും ലഭിച്ചിട്ടുണ്ട്.[4]

ജീവിതരേഖ[തിരുത്തുക]

സൗത്ത് മലബാറിലെ പൊന്നാനി താലൂക്കിൽ പൊന്നാനി അങ്ങാടിയില് മുല്ലശ്ശേരി കുഞ്ഞിമുഹമ്മദ് മുസ്ലിയാരുടെയും തെരുവത്ത് വീട്ടിൽ നഫീസ ഉമ്മയുടെയും മകനായി 1949 ആഗസ്റ്റ് 16ന് ജനിച്ചു. ടി. ഐ. യു. പി. സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. എം.ഐ. ഹൈസ്കൂൾ പൊന്നാനിയിൽ നിന്നും പത്താം ക്ലാസ് പാസ്സായി. എം. ഐ. എ. കോളേജ് പൊന്നാനി, എസ്. എസ്. എ. കോളേജ് അരീക്കോട് നിന്നും ഉപരി പഠനം നടത്തി.

1968 ല് പട്ടാമ്പി മുതുതല വിവേകോദയം സ്കൂളില് അറബി ഭാഷാ അധ്യാപകനായി പ്രവേശിച്ചു. 36 വര്ഷം സേവനംചെയ്ത് 2005 ല് പൊന്നാനി ടി ഐ യു പി സ്കൂളില് നിന്ന് വിരമിച്ചു.

1988 മുതൽ 2005 വരെ തുടർച്ചയായി ഏകദേശം 17 കൊല്ലം പൊന്നാനി നഗരസഭാ കൗൺസിലറായും ഏതാനും വർഷം നഗരസഭയിൽ വിദ്യാഭ്യാസ സെക്ടറൽ കമ്മിറ്റി ചെയർമാനായും നഗരസഭയുടെ കൌണ്സില് പാർട്ടി ഉപനേതാവായും സേവനമനുഷ്ഠിച്ചു. എംഐ അറബിക് കോളേജ് സെക്രട്ടറി, എംഐ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കറസ്പോണ്ടൻറ്, തൃക്കാവ് ജിഎച്ച്എസ്എസ് വെൽഫെയർകമ്മിറ്റി ചെയർമാൻ, കേരളസർക്കാർ ഹജ്ജ് കമ്മിറ്റി വളണ്ടിയർ തുടങ്ങി നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.

നിലവിൽ കേരള ഹിസ്റ്ററി റിസർച്ച് സെൻറർ എക്സിക്യൂട്ടീവ് മെമ്പർ, പൊന്നാനി എം ഇ എസ് കോളേജ് മാനേജിംങ് കമ്മിറ്റി മെമ്പർ, എംഇഎസ് ഹയർസെക്കണ്ടറി സ്കൂൾ ജോ. സെക്രട്ടറി, എംഐ സഭ മാനേജിംഗ് കമ്മിറ്റി മെമ്പർ, പൊന്നാനി വലിയ ജുമുഅത്ത് പള്ളി മെമ്പർ, എംഇഎസ് ജില്ലാ പ്രവർത്തക സമിതി മെമ്പർ തുടങ്ങിയ പദവികൾ വഹിക്കുന്നു.

അധ്യാപകനായി വിരമിച്ചതിന് ശേഷം മുഴുവന് സമയവും ചരിത്ര പഠനത്തിലും അന്വേഷണത്തിലും പൊതുസേവത്തിലും വ്യാപൃതനായി.[5]

പ്രസിദ്ധീകരിച്ച പ്രധാന കൃതികളില് ചിലത്[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. "Award for historian". The Hindu (in ഇംഗ്ലീഷ്). sep 27 2009. Retrieved 2018 april 26. Check date values in: |access-date=, |date= (help)
  2. ടി. വി. അബ്ദുറഹിമാൻ കുട്ടി. പൊന്നാനി പൈതൃകവും നവോത്ഥാനവും.
  3. പ്രൊഫ. എ. എം. റഷീദ് ഈരാറ്റുപേട്ട (Mar 8 2015). "ചരിത്ര വഴിയില് നടന്ന് കൊതിതീരാതെ". Madyamam (in Malayalam). Check date values in: |access-date=, |date= (help); |access-date= requires |url= (help)CS1 maint: Unrecognized language (link)
  4. "Award for historian". The Hindu (in ഇംഗ്ലീഷ്). sep 27 2009. Retrieved 2018 april 26. Check date values in: |access-date=, |date= (help)
  5. "നാടിന്റെ ചരിത്രത്തിന് ജീവിതം സമര്പ്പിച്ച് ഒരു റിട്ട. അധ്യാപകന്". The Mirror Of Ponnani (in Malayalam). Ponnani. December 18 2013. Retrieved 2018 August 22. Check date values in: |date= (help)CS1 maint: Unrecognized language (link)