ടി. പത്മനാഭൻ നായർ
Jump to navigation
Jump to search
ടി. പത്മനാഭൻ നായർ | |
---|---|
ജനനം | 1935 ചെറുകുന്ന്, കണ്ണൂർ, കേരളം |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | വോളിബോൾ താരം |
പ്രശസ്തി | വോളിബോൾ താരം |
ജീവിത പങ്കാളി(കൾ) | ഓമന |
കുട്ടി(കൾ) | പ്രദീപും പ്രമീളയും |
ഇന്ത്യൻ വോളിബോൾ താരമായിരുന്നു ടി. പത്മനാഭൻ നായർ. 1962-ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ ടീമിനെ നയിച്ചത് ടി.പി. എന്നറിയപ്പെട്ടിരുന്ന പത്മനാഭൻ നായരായിരുന്നു. 2015 ൽ ധ്യാൻചന്ദ് പുരസ്കാരം ലഭിച്ചു.
ജീവിതരേഖ[തിരുത്തുക]
എയർഫോഴ്സ് ടീമിൽ അംഗമായിരുന്നു. 55-ൽ പിമിനോവിന്റെ നേതൃത്വത്തിലുള്ള റഷ്യൻ വോളി ടീം ഇന്ത്യ സന്ദർശിച്ചപ്പോൾ ടി.പി. ഹൈദരാബാദിനു വേണ്ടി അവർക്കെതിരെ കളിച്ചു. 958 - ടോക്കിയോയിൽ നടന്ന മൂന്നാം ഏഷ്യൻ ഗെയിംസിൽ നായർ ഇന്ത്യയെ പ്രതിനിധികരിച്ചു. എയർഫോഴ്സിൽ നിന്ന് വിരമിച്ച ശേഷം മുംബൈയിലെ താനെയിൽ വിശ്രമജീവിതം നയിക്കുകയാണ് നായർ. [1]
പുരസ്കാരങ്ങൾ[തിരുത്തുക]
- ധ്യാൻചന്ദ് പുരസ്കാരം (2015)
അവലംബം[തിരുത്തുക]
- ↑ "ഇന്ത്യൻ വോളിയുടെ ടി.പി". www.mathrubhumi.com. ശേഖരിച്ചത് 18 ഓഗസ്റ്റ് 2015.