ടി.കെ. ഹംസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ടി. കെ ഹംസ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ടി. കെ. ഹംസ

നിയോജക മണ്ഡലം മഞ്ചേരി
ജനനം (1937-07-14) 14 ജൂലൈ 1937 (പ്രായം 82 വയസ്സ്)
വണ്ടൂർ, കേരളം
ഭവനംമലപ്പുറം
രാഷ്ട്രീയപ്പാർട്ടി
CPI(M)
ജീവിത പങ്കാളി(കൾ)മൈമുന. കെ.
കുട്ടി(കൾ)മൂന്ന് പുത്രന്മാരും, രണ്ട് പുത്രികളും

സി.പി.എം. നേതാവും മുൻ പൊതുമരാമത്ത് മന്ത്രിയും എം.പിയുമാണ്‌ ടി കെ ഹംസ. 1937 ൽ മലപ്പുറം ജില്ലയിലെ വണ്ടൂർ പഞ്ചായത്തിലെ കൂരാട് എന്ന സ്ഥലത്ത് ജനനം.ഡൽഹി സർവകലാശാലയിൽ നിന്ന് ബി.എ യും എറണാംകുളം ലോ കോളേജിൽ നിന്ന് ബി.എൽ. ബിരുദവും നേടി. 1968 ൽ മഞ്ചേരി ബാറിൽ അഭിഭാഷകനായി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലൂടെ രാഷ്ട്രീയത്തിലേക്ക് വന്ന ഹംസ പിന്നീട് സി പി എമ്മിൽ ചേർന്നു. 1982 മുതൽ 2001 വരെ നിയമസഭാംഗമായിരുന്നു. 1987 ൽ കേരള പൊതുമരാമത്തു മന്ത്രിയും 1996 ൽ ഗവണ്മെന്റ് ചീഫ് വിപ്പുമായിട്ടുണ്ട്. 14-ാം ലോകസഭയിൽ മഞ്ചേരി പാർലിമെന്റ്‌ മണ്ഡലത്തെ പ്രതിനിധീകരിച്ച്‌ ലോകസഭാംഗമായി. നാടൻ ശൈലീ പ്രയോഗങ്ങളിലൂടെയുള്ള ഇദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രസംഗങ്ങൾ ജനങ്ങളെ ആകർഷിക്കുന്നു. നിലവിൽ സി പി എം സംസ്ഥാന കമ്മിറ്റി അംഗമായ ഹംസ ഇപ്പോൾ മഞ്ചേരിക്കടുത്ത മുള്ളമ്പാറയിൽ താമസിക്കുന്നു. മാപ്പിള സാഹിത്യത്തിൽ പാണ്ഡിത്യമുള്ള ഹംസ, മാപ്പിളപ്പാട്ടിന്റെ മാധുര്യം എന്ന പേരിൽ ഒരു ഗ്രന്ഥവും എഴിതിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

  • "മാപ്പിളപ്പാട്ടിന്റെ മാധുര്യം" -പ്രസാധകർ:ഒലിവ് പബ്ലിക്കേഷൻസ് 2006,കോഴിക്കോട്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഔദ്യോഗിക വെബ്സൈറ്റ്


"https://ml.wikipedia.org/w/index.php?title=ടി.കെ._ഹംസ&oldid=1873905" എന്ന താളിൽനിന്ന് ശേഖരിച്ചത്