ടി.ആർ. ജയകുമാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ടി. ആർ. ജയകുമാരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പരിസ്ഥിതിപ്രവർത്തക, ശാസ്ത്രാദ്ധ്യാപിക, എഴുത്തുകാരി എന്നീ നിലകളിൽ അറിയപ്പെടുന്നു. ജനനം തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിന്നടുത്തുള്ള കൊടുവഴന്നൂരിൽ. കേരളസർവ്വകലാശാലയിൽനിന്ന് എം.എസ്സ്.സി പാസ്സായി. ഇതേ കോളേജിൽ നിന്നുതന്നെ സസ്യശാസ്ത്രത്തിൽ എം. ഫില്ലും, പി.എച്ച്. ഡിയും നേടി.

മലയാളമനോരമ, ദേശാഭിമാനി, മാതൃഭൂമി, മനോരമ ഇയർബുക്ക്, കലാകൗമുദി, ബാലരമ ഡൈജസ്റ്റ്, ഗ്രാമഭൂമി, കേരള കർഷകൻ, കേരള കോളിങ്, സയൻസ് റിപ്പോർട്ടർ, കുരുക്ഷേത്ര തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ വനം-വന്യജീവി-പരിസ്ഥിതി വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇംഗ്ലീഷിലും മലയാളത്തിലുമായി 150-ലധികം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡബ്ലിയു.ഡബ്ലിയു. എഫ് പോലുള്ള പരിസ്ഥിതി സംഘടനകളിൽ അംഗമാണു. ഇപ്പോൾ തിരുവനന്തപുരം ഗവ.വിമൻസ് കോളജിൽ ബോട്ടണി വിഭാഗം അസോസിയേറ്റഡ് പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നു.

The giant panda has become the symbol of WWF.


"https://ml.wikipedia.org/w/index.php?title=ടി.ആർ._ജയകുമാരി&oldid=2555199" എന്ന താളിൽനിന്ന് ശേഖരിച്ചത്