ടി. അസനാർ കുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രമുഖ സ്വതന്ത്ര സമര സേനാനി, കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിലെ പ്രായം കൂടിയ കാരണവർ. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും കുട്ടിക്ക[1] എന്ന പേരിൽ വിളിക്കുന്ന ടി.അസനാർ കുട്ടി മലപ്പുറം ജില്ലയിലെ താനൂർ സ്വദേശിയാണ്‌.

ജീവിതരേഖ[തിരുത്തുക]

അസനാർ കുട്ടി മലപ്പുറത്തെ ഒരു പൊതു പരിപാടിയിൽ

തുപ്പത്തിൽ അത്തൻറെയും കെ.കദിയകുട്ടിയുടെയും മകനായി 1914 ജൂൺ 18 ന് ജനിച്ച അസനാർ കുട്ടി സ്വാതന്ത്ര്യലബ്ധിക്ക് ശേഷം മലബാറിൽ കോൺഗ്രസ് പ്രസ്ഥാനം കെട്ടിപടുക്കുന്നതിൽ സജീവ പങ്ക് വഹിച്ച നേതാക്കളിൽ ഒരാളാണ്. താനൂർ ദേവധാർ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ സ്വാതന്ത്ര്യ സമരത്തിൽ ആകൃഷ്ടനായി പഠനം ഉപേക്ഷിച്ച് കോൺഗ്രസ് പ്രസ്ഥാനത്തിൽ ചേർന്നു. സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങളിൽ സജീവമായി പങ്കെടുത്ത അസനാർ കുട്ടി 1932-ൽ തിരൂർ റെയിൽ വേ സ്റ്റേഷൻ വഴി കടന്നുപോയ മഹാത്മാഗാന്ധിയെ മാലയിട്ട് സ്വീകരിച്ച നേതാക്കളിലൊരാളാണ്. 1957-ൽ ജവഹർലാൽ നെഹ്രു തിരൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് നടത്തിയ പ്രസംഗത്തിൻറെ പരിഭാഷകനും അസനാർ കുട്ടിയായിരുന്നു.[2] 1957 ലും 1967 ലും നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2008 ജനുവരി 13-ന് 94-ആമത്തെ വയസ്സിൽ ‍തിരൂരിലെ‍ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.

കുടുംബം[തിരുത്തുക]

  • ഭാര്യ: നെല്ലിക്കാപറമ്പിൽ ബീവികുട്ടി ഹജ്ജുമ്മ
  • മക്കൾ: അഡ്വകറ്റ് സെയ്ത് മുഹമ്മദ്, സൈതലവി,റുഖിയ,സഫിയ,നജ്മുന്നിസ


അവലംബം[തിരുത്തുക]

  1. http://www.thejasonline.com/java-thejason/index.jsp?tp=det&det=yes&news_id=200800113112228278
  2. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753765&articleType=Malayalam%20News&contentId=3446095&BV_ID=@@@


India1931flag.png      ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ           Marche sel.jpg
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - കൂടുതൽ...
"https://ml.wikipedia.org/w/index.php?title=ടി._അസനാർ_കുട്ടി&oldid=2264964" എന്ന താളിൽനിന്നു ശേഖരിച്ചത്