ടി. അബ്ദുൾ റഹ്മാൻ
ടി. അബ്ദുൾ റഹ്‌മാൻ | |
---|---|
ജനനം | 1934 |
മരണം | 2002 ഡിസംബർ 15 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ഫുട്ബോൾ കളിക്കാരൻ |
അറിയപ്പെടുന്നത് | 1956 മെൽബോൺ ഒളിംപിക്സിൽ ഭാരതത്തിനു വേണ്ടി കളിച്ചു. |
പ്രമുഖനായ ഇന്ത്യൻ ഫുട്ബോൾ കളിക്കാരനായിരുന്നു ഒളിംപ്യൻ റഹ്മാൻ എന്നറിയപ്പെട്ടിരുന്ന ടി. അബ്ദുൾ റഹ്‌മാൻ(1934 – 15 ഡിസംബർ 2002).1956 മെൽബോൺ ഒളിംപിക്സിൽ ഭാരതത്തിനു വേണ്ടി കളിച്ചു.[1] ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പ്രതിരോധ നിരയുടെ നെടുംതൂണായിരുന്നു ഒളിംപ്യൻ അബ്ദു റഹ്മാൻ. മോഹൻ ബഗാനും രാജസ്ഥാൻ ക്ലബ്ബുമടക്കം പ്രമുഖമായ നിരവധി ക്ലബ്ബുകൾക്കും വേണ്ടിയും കളിച്ചിട്ടുണ്ട്. കൽക്കത്ത ക്ലബ്ബിന്റെ ക്യാപ്റ്റനായിരുന്നു.[2] ഡിഫൻസിൽ കാണിച്ച കരുത്ത് അദ്ദേഹത്തിന് [3] പ്രശസ്തി നേടിക്കൊടുത്തു. കോഴിക്കോട് കേന്ദ്രീകരിച്ച് യൂനിവേർസൽ സോക്കർ ക്ലബ് എന്ന പേരിൽ ഒരു ഫുട്ബോൾ ക്ലബ്ബ് തുടങ്ങി. റഹ്മാന്റെ സ്മരണക്കായി കോഴിക്കോട് ഒളിംപ്യൻ റഹ്മാൻ മെമ്മോറിയൽ അക്കാദമി ഓഫ് ഫുട്ബാൾ എന്ന സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്.[4]
ജീവിതരേഖ
[തിരുത്തുക]കോഴിക്കോട് പൂവളപ്പിൽ താഴത്തേരിയിൽ ജനിച്ചു. കേരളപ്പിറവിക്കു മുമ്പ് റോവേഴ്സ് കപ്പ് ഫുട് ബോളിൽ ഒപങ്കെടുക്കാൻ മുംബൈയിലേക്ക് പോയ മലബാർ ഇലവനിൽ അബ്ദുറഹിമാൻ അംഗമായിരുന്നു. പിന്നീട് കൽക്കത്ത രാജസ്ഥാൻ ക്ളബ്ബിൽ ചേർന്നു. 1955 ൽ എറണാകുളത്ത് സർവീസസിനെ തോൽപ്പിച്ചു ബംഗാൾ, സന്തോഷ് ട്രോഫി കരസ്ഥമാക്കിയത് ഗോൾ റഹ്‌മാന്റെ പെനാൽട്ടി കിക്കിലൂടെയായിരുന്നു.
പി.എ. ബക്കറിന്റെ ചുവന്ന വിത്തുകൾ എന്നസിനിമയിലെ നായകനായി അഭിനയിച്ചിട്ടുമുണ്ട്.
പരിശീലകൻ
[തിരുത്തുക]കൊൽക്കത്തയിൽ നിന്ന് കേരളത്തിലെത്തിയ റഹ്‌മാൻ പരിശീലകനായി കേരള ജൂനിയർ ടീമിനെയും പിന്നീട് പ്രീമിയർ ടയേഴ്സ്, ടൈറ്റാനിയം, കേരള ഇലക്ട്രിസിറ്റി ബോർഡ്, കൊൽക്കത്ത മുഹമ്മദൻസ് സ്പോർടിങ്ങ്, വാസ്കോഗോവ എന്നീ ക്ളബ്ബുകളുടെയും പരിശീലകനായി.[5] സന്തോഷ് ട്രോഫി കരസ്ഥമാക്കിയ കൊച്ചി നാഷണലിൽ കേരളാ ടീമിന്റെ പരിശീലകനായിരുന്നു.
അവലംബം
[തിരുത്തുക]- ↑ Tiny Kerala in mega Olympics[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Viva Kerala - Football in Kerala
- ↑ Indian Football "HALL OF FAME"
- ↑ "Set up academy in memory of Olympian Rahman". The Hindu. 31 July 2005. Archived from the original on 2008-02-01. Retrieved 2009-04-18.
- ↑ http://malayalam.webdunia.com/sports/othersports/football/0712/16/1071216007_1.htm
പുറം കണ്ണികൾ
[തിരുത്തുക]- T. Abdul Rahman – FIFA competition record