ടി.വി. മധു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ ശ്രദ്ധേയനായ സാംസ്കാരികവിമർശകൻ , എഴുത്തുകാരൻ ,ചിന്തകൻ[1] . പ്രധാനമായും തത്ത്വചിന്തയാണ് ഇദ്ദേഹത്തിന്റെ മേഖല. നവമാർക്സിസം,പോസ്റ്റ്‌ മാർക്സിസം, ഉത്തരാധുനികത,ആധുനികത തുടങ്ങിയ വിഷയങ്ങളിലെല്ലാം ഇദ്ദേഹത്തിന്റെ ചിന്തകൾ വ്യാപരിക്കുന്നു.

വ്യക്തി ജീവിതം[തിരുത്തുക]

1967 ൽ തൃശ്ശൂരിലെ ചേലക്കരയിൽ ജനിച്ചു. അച്ഛൻ ടി വി സുകുമാരൻ അമ്മ കെ ജി ബാലമീനാക്ഷി. 1995ൽ ഹൈദരാബാദ്‌ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിലോസഫിയിൽ ഡോക്ടറേറ്റ്‌ ബിരുദം. ഇപ്പോൾ കാലടി ശ്രീശങ്കരാചാര്യ സർവകലാശാലയിൽ ഫിലോസഫി അധ്യാപകൻ . ഭാര്യ: രശ്മി മകൻ : അതീത്‌ [2]

കൃതികൾ[തിരുത്തുക]

  • നവമാർക്സിസ്റ്റ്‌ സാമൂഹ്യവിമർശനം , ഡി സി ബുക്സ്‌ , 1999
  • ഞാൻ എന്ന അഭാവം, കേരള സാഹിത്യ അക്കാദമി , 2011

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടി.വി._മധു&oldid=2282825" എന്ന താളിൽനിന്ന് ശേഖരിച്ചത്