Jump to content

ടി.പി. രാജീവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടി. പി. രാജീവൻ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കുന്നു

ദക്ഷിണേന്ത്യയിലെ പ്രമുഖ കവിയും നോവലിസ്റ്റുമാണു ടി.പി. രാജീവൻ. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന രാജീവൻ മലയാളകാവ്യഭാഷക്ക് പുത്തൻ ഉണർവ്വ് നൽകി. ആധുനികതയുടെ വിച്ഛേദം സമർത്ഥമായി പ്രകടിപ്പിച്ച കവിയാണു രാജീവൻ. അതു പിന്നീട് വന്ന പുതുകവികൾക്ക് വലിയ പ്രചോദനമായി.  മലയാളത്തിലെ ആഗോളകവിതയെ കണ്ടെത്തി അവതരിപ്പിക്കുന്നതിലും കവിയുടെ ശ്രദ്ധ എടുത്തു പറയേണ്ടതാണു.

മലയാളസാഹിത്യത്തിലെ ഉത്തരാധുനിക കവികളിൽ പ്രമുഖനാണ് ടി.പി. രാജീവൻ. തച്ചം പൊയിൽ രാജീവൻ (1959-ൽ ജനനം, പലേരി, (കോഴിക്കോട്) (മരണം 2022 നവംബർ 3) കേരളത്തിൽ നിന്നുള്ള ഒരു പ്രമുഖ നോവലിസ്റ്റും കവിയും സാഹിത്യ നിരൂപകനുമാണ്. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന രാജീവൻറെ കവിതകൾ വിവിധ ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. സ്ഥിരമായി 'ദി ഹിന്ദു' എന്ന ഇംഗ്ലീഷ് പത്രത്തിൽ സാഹിത്യ നിരൂപണം നടത്തി വരുന്നു. രാജീവൻറെതായി മൂന്നു സമാഹാരങ്ങളാണ് മലയാളത്തിൽ ഉള്ളത്. തച്ചംപൊയിൽ രാജീവൻ എന്ന പേരിലാണ് ഇംഗ്ലീഷിൽ കവിതകളും ലേഖനങ്ങളും എഴുതാറുള്ളത്.

ജീവിതരേഖ

[തിരുത്തുക]

1959-ൽ കോഴിക്കോട് ജില്ലയിലെ പാലേരിയിൽ ജനിച്ചു. അമ്മയുടെ നാടായ കോട്ടൂരിലും അച്ഛൻറെ നാടായ പാലേരിയിലുമായിരുന്നു ബാല്യം.അച്ഛൻറെ നാടായ പാലേരിയുമായി ബന്ധപ്പെട്ടായിരുന്നു പാലേരി മാണിക്യം -ഒരു പാതിരാ കൊലപാതകത്തിൻറെ കഥ എന്ന ആദ്യ നോവൽ എഴുതിയത്. അമ്മയുടെ നാടായ കോട്ടൂരുമായി ബന്ധപ്പെട്ട നോവൽ ആയിരുന്നു കെടിഎൻ കോട്ടൂർ എന്ന നോവൽ.[1]

ഇംഗ്ലീഷ് സാഹിത്യത്തിൽ ഒറ്റപ്പാലം എൻ.എസ്.എസ്.കോളേജിൽ നിന്ന് എം.എ. ബിരുദം നേടി. കുറച്ചുകാലം ദൽഹിയിൽ പത്രപ്രവർത്തകനായി പ്രവർത്തിച്ചു. ഇപ്പോൾ കാലിക്കറ്റ് സർവ്വകലാശാലയിൽ പബ്ലിക്ക് റിലേഷൻസ് ഓഫീസർ.

ഉത്തരാധുനികതയുടെ സർവ്വകലാശാലാപരിസരം എന്ന ലേഖനവും കുറുക്കൻ എന്ന കവിതയും ടി. പി.രാജീവനെ കാലിക്കറ്റ് സർവ്വകലാശാലയിലെ സി.പി.എം അനുകൂല സർവ്വീസ് സംഘടനയ്ക്കും വൈസ് ചാൻസലറായിരുന്ന കെ.കെ.എൻ.കുറുപ്പിനും അനഭിമതനാക്കി. ഇതിന്റെ പേരിൽ തന്നെ തരംതാഴ്ത്താനും ശിക്ഷിക്കുവാനും ശ്രമങ്ങളുണ്ടായെന്ന് അദ്ദേഹം പറയുന്നു.[2]

വിദ്യാർത്ഥിജീവിതകാലത്തു തന്നെ എഴുത്ത് ആരംഭിച്ചു. യുവകവികൾക്ക് നല്കുന്ന വി.ടി.കുമാരൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കവിതകൾക്കു പുറമെ ലേഖനങ്ങളും എഴുതാറുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പാലേരി മാണിക്കം കൊലക്കേസ് എന്ന അപസർപ്പകനോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ നോവൽ ചലച്ചിത്രമാക്കിയിട്ടുണ്ട്. രാജീവന്റെ "കെ.ടി.എൻ കോട്ടൂർ എഴുത്തും ജീവിതവും" എന്ന നോവൽ 2011 മേയ് മാസം മുതൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു തുടങ്ങി.[2]

കൃതികൾ

[തിരുത്തുക]

കവിതകൾ-മലയാളത്തിൽ

[തിരുത്തുക]
  • വാതിൽ -(സഹ്യ പ്രസാധന )
  • രാഷ്ട്രതന്ത്രം (ലിപി പബ്ലിക്കേഷൻസ്,ഹരിതം ബുക്സ്)
  • കോരിത്തരിച്ച നാൾ (കറന്റ് ബുക്സ് തൃശൂർ)
  • വയൽക്കരെ ഇപ്പോഴില്ലാത്ത
  • പ്രണയശതകം (മാതൃഭൂമി ബുക്സ് കോഴിക്കോട്)
  • vettilachellam

യാത്രാവിവരണം

[തിരുത്തുക]
  • പുറപ്പെട്ടു പോകുന്ന വാക്ക്

ലേഖനസമാഹാരം

[തിരുത്തുക]
  • അതേ ആകാശം അതേ ഭൂമി

ഇവ രണ്ടിനും സംവിധായകൻ രഞ്ജിത്ത് യഥാക്രമം പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ (ചലച്ചിത്രം), ഞാൻ (ചലച്ചിത്രം) എന്ന പേരുകളിൽ ചലച്ചിത്രാവിഷ്ക്കാരം കൊടുത്തു.

കവിതകൾ-ആംഗലേയത്തിൽ

[തിരുത്തുക]
  • ഹി ഹു വാസ് ഗോൺ ദസ് (He Who Was Gone Thus; Yeti Books,India]
  • കണ്ണകി (Kannaki; Crux publishing,USA)
  • തേഡ് വേൾഡ് (പോസ്റ്റ് സോഷ്യലിസ്റ്റ് പോയട്രി)

കവിതകൾ ഇംഗ്ലീഷ്, മാസിഡോണിയൻ, ഇറ്റാലിയൻ, പോളിഷ്, ക്രൊയേഷ്യൻ, ബൾഗേറിയൻ,ഹീബ്രു, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക്, മറാഠി തുടങ്ങിയ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. യതി ബുക്സ് എന്ന ഇംഗ്ലീഷ് പ്രസാധക സ്ഥാപനത്തിന്റെ ഓണററി എഡിറ്റർ ആണ്.

പുരസ്കാരങ്ങൾ

[തിരുത്തുക]

2008-ലെ ലെടിഗ് ഹൌസ്‌ ഫെല്ലോഷിപ്പിനു തിരഞ്ഞെടുക്കപ്പെട്ടു.[4]

  • കേരള സാഹിത്യ അക്കാദമി പുരസ്കാരം - കെ.ടി.എൻ കോട്ടൂർ എഴുത്തും ജീവിതവും (നോവൽ) - 2014[5]

അവലംബം

[തിരുത്തുക]
  1. http://www.manoramaonline.com/literature/interviews/interview-t-p-rajeevan.html
  2. 2.0 2.1 "ഞാനിപ്പോൾ കോൺഗ്രസ്സുകാരനല്ല": ടി.പി.രാജീവനുമായി എ.കെ.അബ്ദുൾ ഹക്കീം നടത്തിയ അഭിമുഖസംഭാഷണം; 2011 മേയ് 22-ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ (പുറങ്ങൾ 42-49)
  3. "സാഹിത്യം" (PDF). മലയാളം വാരിക. 2013 ഏപ്രിൽ 26. Archived from the original (PDF) on 2016-03-06. Retrieved 2013 ഒക്ടോബർ 07. {{cite news}}: Check date values in: |accessdate= and |date= (help)
  4. "ലെടിഗ് ഹൌസ് ഫെല്ലോഷിപ്പ് ടി.പി.രാജീവന്". {{cite news}}: |first1= missing |last1= (help)
  5. "ടി.പി. രാജീവനും ഗോപീകൃഷ്ണനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം". മാതൃഭൂമി. Archived from the original on 2016-02-29. Retrieved 29 ഫെബ്രുവരി 2016.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ടി.പി._രാജീവൻ&oldid=3814539" എന്ന താളിൽനിന്ന് ശേഖരിച്ചത്