ടി.പി. കേളു നമ്പ്യാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ദ്ധനുമായിരുന്നു ടി പി കേളുനമ്പ്യാർ. നിയമ അധ്യാപകനെന്ന നിലയിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു. കണ്ണൂർ പുഴാതി അളവറ പുതിയവീട്ടിൽ കേളുനമ്പ്യാരുടെയും തവറൂൽ പുതിയിടത്ത് പാർവതിയമ്മയുടെയും മകനാണ

മംഗളൂരു സെന്റ് അലോഷ്യസ് കോളേജിൽനിന്ന്് ബിഎ ബിരുദം നേടിയ ഇദ്ദേഹം മദ്രാസ് ലോ കോളേജിൽനിന്ന് 1953ലാണ് ബിഎൽ ബിരുദം സമ്പാദിച്ചത്. എ കെ ജിയുടെ അടുത്ത ബന്ധുകൂടിയായ പ്രഗല്ഭ അഭിഭാഷകൻ എ അച്യുതൻനമ്പ്യാരുടെ ജൂനിയറായി അഭിഭാഷകജീവിതം ആരംഭിച്ചു. ഐക്യകേരളപ്പിറവിക്കുശേഷം ഹൈക്കോടതി എറണാകുളത്തേക്കു മാറ്റിയപ്പോൾ കൊച്ചിയിലേക്ക് താമസംമാറ്റി. കാൽനൂറ്റാണ്ടോളം അഭിഭാഷകരുടെ അച്ചടക്കസമിതി അധ്യക്ഷനായി പ്രവർത്തിച്ചു.

ദീർഘകാലം കേരള പബ്ലിക് സർവീസ് കമീഷന്റെ ഹൈക്കോടതി സ്റ്റാന്റഡിങ് കോൺസൽ സ്ഥാനം വഹിച്ചു. കേരള യൂണിവേഴ്സിറ്റി, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, കെൽട്രോൺ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ നിയമോപദേശകനായി പ്രവർത്തിച്ചു. കേരള ഹൈക്കോടതി അഡ്വക്കറ്റ് അസോസിയേഷൻ മുൻ പ്രസിഡന്റാണ്. "നമ്പ്യാർ മിസ്ലനി" എന്ന പേരിൽ മൂന്ന് ഭാഗങ്ങളുള്ള കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തന്റെ സീനിയറായിരുന്ന അച്യുതൻനമ്പ്യാരുടെ മകൾ ഡോ. ഹേമലതയാണ് ഭാര്യ. [1]

അവലംബം[തിരുത്തുക]

  1. http://deshabhimani.co.in/newscontent.php?id=202663
"https://ml.wikipedia.org/w/index.php?title=ടി.പി._കേളു_നമ്പ്യാർ&oldid=2282814" എന്ന താളിൽനിന്ന് ശേഖരിച്ചത്